- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ഷൂട്ടിങ് സ്ഥലത്ത് മുഖംമൂടി ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ് ആർട്ടിസ്റ്റിന് പരുക്ക്; തലയ്ക്ക് പരുക്കേറ്റ ചെമ്പ് സ്വദേശി മെഡിക്കൽ കോളേജിൽ; അന്വേഷണം തുടങ്ങി
കോട്ടയം: ചലച്ചിത്ര ഷൂട്ടിങ് സൈറ്റിൽ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ അതിക്രമത്തിൽമേക്കപ് ആർട്ടിസ്റ്റിനു പരുക്ക്. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ് (31) പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറവൻതുരുത്ത് പഞ്ഞിപ്പാലത്തിനു സമീപം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി ഏഴോടെ ഷൂട്ടിങ് സ്ഥലത്തുനിന്നു റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം മർദിക്കുകയായിരുന്നു. തലയ്ക്കു പൊട്ടലേറ്റിട്ടുണ്ട്. ഫോൺ ചെയ്യുന്നതിനായി മിഥുൻ ഗേറ്റിനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം.
മറുനാടന് മലയാളി ബ്യൂറോ
Next Story