- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം; നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ; മീങ്കര ഡാമിൽ പെൺസുഹൃത്തിനൊപ്പം രാത്രിയിൽ എത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ സദാചാര ഗുണ്ടാസംഘം നേരിട്ടത് അതിക്രൂരമായി
പാലക്കാട്: 'ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം'. 'നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ'. 'പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോാകാം.'. എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം'. 'ശരി'. 'എൻ പിന്നാടി വാങ്കോ'-പാലക്കാട് മീങ്കര ഡാമിൽ സദാചാര പൊലീസ് മെഡിക്കൽ വിദ്യാർത്ഥികളെ നേരിട്ടത് ഇങ്ങനെയാണ്. ഒടുവിൽ അവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സദാചാര ഗുണ്ടകൾക്കെതിരെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം സംസാരിക്കുന്നു. പക്ഷേ ഇതൊന്നും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇതിന് തെളിവാണ് മീങ്കരയിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന സംഭവം. പാലക്കാട് കൊല്ലങ്കോട് മീങ്കര ഡാമിൽ സഹപാഠിയായ പെൺസുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിക്കുനേരെ സദാചാരപൊലീസ് ചമഞ്ഞ സംഘത്തിന്റെ ആക്രമണം നടത്തിയത്. ഈ സംഭവമാണ് ഫെയ്‌സ് ബുക്കിലൂടെ ചർച്ചയായത്. സദാചര ഗുണ്ടകൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ മർദിക്കാനും
പാലക്കാട്: 'ദയവുചെയ്ത് എന്നെ അടിക്കരുത്, പണമാണ് വേണ്ടതെങ്കിൽ തരാം'. 'നിന്റെ പണം വേണ്ടാ, നീ ഒരു മണിക്കൂർ ഇവിടുന്ന് മാറിയാൽ മതീ'. 'പണം വേണമെങ്കിൽ തരാം, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോാകാം.'. എന്നാൽ അങ്ങനാകട്ടേ, ഞങ്ങളുടെ കൂടെ വാ. പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടാവാം'. 'ശരി'. 'എൻ പിന്നാടി വാങ്കോ'-പാലക്കാട് മീങ്കര ഡാമിൽ സദാചാര പൊലീസ് മെഡിക്കൽ വിദ്യാർത്ഥികളെ നേരിട്ടത് ഇങ്ങനെയാണ്. ഒടുവിൽ അവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സദാചാര ഗുണ്ടകൾക്കെതിരെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം സംസാരിക്കുന്നു. പക്ഷേ ഇതൊന്നും സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇതിന് തെളിവാണ് മീങ്കരയിൽ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന സംഭവം.
പാലക്കാട് കൊല്ലങ്കോട് മീങ്കര ഡാമിൽ സഹപാഠിയായ പെൺസുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിക്കുനേരെ സദാചാരപൊലീസ് ചമഞ്ഞ സംഘത്തിന്റെ ആക്രമണം നടത്തിയത്. ഈ സംഭവമാണ് ഫെയ്‌സ് ബുക്കിലൂടെ ചർച്ചയായത്. സദാചര ഗുണ്ടകൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ മർദിക്കാനും ശ്രമം നടന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളായ യുവാവും യുവതിയും ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ ഇരുവരും വിജനമായ ഡാമിനകത്തുകൂടെ നടക്കുന്നതിനിടെ മൂന്നംഗസംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് ആക്രമിക്കുകയായിരുന്നു.
ഇവരിൽ നിന്ന് രക്ഷപ്പെടാൻ പൊലീസ് സ്‌റ്റേഷനിൽ പോകാമെന്ന നിർദ്ദേശം മെഡിക്കൽ വിദ്യാർത്ഥികൾ ഏറ്റെടുത്തു. ഇരുവരും ബൈക്കിൽ കയറി. ഭീഷണിപ്പെടുത്തിയ മൂന്നുപേരിൽ രണ്ട് പേർ മുൻപിൽ പോകുന്ന ബൈക്കിലും ഒരാൾ പിന്നിലും. ടൗണിലേക്ക് പോകുന്ന വഴിയിലേക്ക് തിരിയുന്നതിനു പകരം മുന്നിൽപോകുന്ന ബൈക്ക് ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ വെട്ടിച്ച് ടൗണിലേക്കുള്ള വഴിയിലേക്ക് തിരിച്ചു. രണ്ട് ബൈക്കിലായി മൂന്നുപേർ അവരെ പിന്തുടർന്നു.
ഇടയിൽ ബൈക്ക് മറിഞ്ഞ്, ബൈക്ക് ഉപേക്ഷിച്ചവർക്കോടേണ്ടിവന്നു. കൂട്ടത്തിൽ പിന്നിലായ യുവാവിന് തലയ്ക്കും പുറത്തിനും കൈകാലുകൾക്കും വടികൊണ്ട് മർദ്ദനമേറ്റു. വീടുകൾ അധികമൊന്നുമില്ലാത്ത റൂട്ടാണ്. എങ്കിലും ഭാഗ്യത്തിന് ഒരു രാഷ്ട്രീയപ്രവർത്തകന്റെ വീട്ടിലെത്തിച്ചേർന്നു. അതിനകം തന്നെ ചെറുപ്പക്കാരന് നല്ല രീതിയിൽ പരിക്കുകൾ പറ്റിയിരുന്നു. വീട്ടുടമസ്ഥൻ ദ്രുതഗതിയിൽ ഇടപെട്ടു. അക്രമികൾ മുങ്ങി, പൊലീസുമെത്തി. അങ്ങനെയാണ് ഈ ചെറുപ്പക്കാർക്ക് ജീവനും മാനവും രക്ഷിച്ചെടുക്കാനായത്.
ഇരുവരുടെയും കൈവശമുണ്ടായിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും പണവും അക്രമികൾ പിടിച്ചെടുത്തു. ബ്രിജിത്തുകൊല്ലങ്കോട് സ്വകാര്യ ആശുത്രിയിൽ ചികിത്സയിലാണ്. സിഐ കെ.പി. ബെന്നി, എസ്.ഐ. പി.ബി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവർ പിടിയിലായെന്നും സൂചനയുണ്ട്. അടികിട്ടിയെങ്കിലും ബ്രിജേഷ് സന്തുഷ്ടനാണ്. കൂട്ടുകാരിയെ സദാചാര ഗുണ്ടകളിൽ നിന്ന് രക്ഷിക്കാനായത്, ഇരുവരും ഇപ്പോൾ പരിക്കുകളോടെയെങ്കിലും ജീവനോടെ ഇരിക്കുന്നത് ഭാഗ്യം എന്ന് മെഡിക്കൽ വിദ്യാർത്ഥി പറയുന്നു.
എല്ലാം കാമത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന സദാചാരഗുണ്ടകളാണ് ഇവർക്ക് ഭീഷണി ഉയർത്തിയത്. ഡോ പി എസ് ജിനീഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാക്കിയത്. ഐജിയും എസ് പിയുമെല്ലാം നേരിട്ടെത്തി മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് കാര്യങ്ങൾ തിരക്കിയെന്നും ജിനീഷ് വിശദീകരിക്കുന്നുണ്ട്.