- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം ഖാപ്പ് പഞ്ചായത്തുകളെ നിരേധിക്കണം; മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരിൽ കൊല്ലുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് സൂപ്രീംകോടതി; പ്രായപൂർത്തിയായവർക്ക് പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്
ന്യൂഡൽഹി: മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരിൽ കൊല്ലുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. പ്രായപൂർത്തിയായ ആണിനും പെണ്ണിനും പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഖാപ്പ് പഞ്ചായത്തുകൾക്ക് മിശ്രവിവാഹത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഖാപ്പ് പഞ്ചായത്തുകളോ സംഘടനകളോ മിശ്രവിവാഹിതരെ ആക്രമിക്കുന്നത് തീർത്തും നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. മിശ്ര വിവാഹം കഴിച്ചവരെ വിളിച്ചുവരുത്താൻ അധികാരമില്ല. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രണയ വിവാഹങ്ങൾക്കെതിരായ ആക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി: മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരിൽ കൊല്ലുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. പ്രായപൂർത്തിയായ ആണിനും പെണ്ണിനും പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഖാപ്പ് പഞ്ചായത്തുകൾക്ക് മിശ്രവിവാഹത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഖാപ്പ് പഞ്ചായത്തുകളോ സംഘടനകളോ മിശ്രവിവാഹിതരെ ആക്രമിക്കുന്നത് തീർത്തും നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ അലംഭാവം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. മിശ്ര വിവാഹം കഴിച്ചവരെ വിളിച്ചുവരുത്താൻ അധികാരമില്ല. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിലപാട് അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രണയ വിവാഹങ്ങൾക്കെതിരായ ആക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
Next Story