അട്ടപ്പാടി; താൻ ജീവിക്കുന്ന കാട്ടിൽ പടിച്ചിറക്കിക്കൊണ്ട് വന്ന മുക്കാലിയിലെ കവലയിൽ വെച്ച് മധുവിനെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയ മുക്കാലി ഡ്രൈവേഴ്സ് ഇഡിസി സ്ഥലത്തെ പ്രധാനാ സദാചാര സംരക്ഷകർ. ഇവർ തന്നെയാണ് ഇന്നലെ മധുവിനെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതും. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശ കവാടമാണ് മുക്കാലി. മുക്കാലി ഡ്രൈവേഴ്സ് ഇഡിസി എന്ന രജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും വനം വകുപ്പിന്റെ വാഹനങ്ങൾക്കും മാത്രമേ മുക്കാലിയിലെ പ്രവേശന കാവാടം കടന്ന് ആനവായ്, കടുകുമണ്ണ, ഗലസി, തൊടുക്കി ഊരുകളിലേക്ക് പോകാൻ അനുമതിയുള്ളത്.

ഇതിൽ ആനവായ് വരെ വരെ മാത്രമേ വാഹനഗതാഗതം സാധ്യമാകൂ. അതിനുമപ്പുറത്തുള്ള കടുകുമണ്ണയിൽ വച്ചാണ് മധുവിനെ ഇവർ തല്ലിക്കൊന്നത്. ഈ മേഖലകളിലേക്ക് കടക്കാനുള്ള അനുമതി മറയാക്കിയാണ് ഇന്നലെ ഡ്രൈവർമാരടങ്ങിയ കൊലയാളി സംഘം വനത്തിൽ പ്രവേശിച്ചത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശന കാവടത്തിന് സമീപത്ത് തന്നെയാണ് ഈ നാല് ഊരുകളിലേക്ക്മുള്ള പ്രവേശനകവാടവും. ഈ കവാടം കടന്ന് ആദിവാസികളോ, വനം വകുപ്പ് ജീവനക്കാരോ, മുക്കാലി ഡ്രൈവേഴ്സ് ഇഡിസിയിൽപെട്ടവരോ അല്ലാത്തവരെയോ, അവരുടെ വാഹനങ്ങളെയോ വനം വകുപ്പ് ചോദ്യം ചെയത് മാത്രമേ കടത്തിവിടാറൊള്ളൂ.

മുക്കാലിയിലെ ഡ്രൈവർമാരുടെ സംഘടനയാണ് മുക്കാലി ഡ്രൈവേഴ്സ് ഇഡിസി. നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡ്രൈവർമാരുടെ ഈ ഗ്രൂപ്പിൽ പെട്ടവർ തന്നെയാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് വരുന്നവരെ സദാചാരം പഠിപ്പിക്കുന്നതിലും മുൻപന്തിയിലുണ്ടാകാറ്. കമിതാക്കളെ പിടിച്ച് ഭീഷണിപ്പെടുത്താനും, പുതിയ കാലത്തെ സോഷ്യൽമീഡിയ ട്രെന്റിംഗായിരുന്ന ഭിക്ഷാടനത്തിന് വരുന്നവരെയും, വീടുകൾ കയറി സാധനങ്ങൾ വിൽക്കാൻ വരുന്നവരെയും പിടിച്ച് കുട്ടികളെ പിടുത്തക്കാരാക്കി മർദ്ദിക്കാനുമൊക്കെ നേതൃത്വം നൽകുന്നത് മുക്കാലി കവലയിൽ സദാസമയമുണ്ടാകുന്ന ഈ ഗ്രൂപ്പ് തന്നെ.

നൂറിലധികം വരുന്ന ഓട്ടോ, ജീപ്പ്, ടാക്സി, ഡ്രൈവർമാരാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. ബഹുഭൂരിഭാഗമാളുകളും കുടിയേറ്റക്കാരാണിതിൽ. അട്ടപ്പാടി പോലൊരും ആദിവാസി മേഖലയിൽ ഇതിൽ അംഗങ്ങളായിട്ടുള്ള ആദിവാസികൾ വിരലിലെണ്ണാവുന്നവരെയൊള്ളൂ. ഈ ഗ്രൂപ്പിന്റെ ഒത്താശയോടും ഇവർക്ക് മാത്രമുള്ള പ്രത്യേക അനുമതിയുടെയും ബലത്തിലാണ് ഇന്നലെ ഇവർ കാട്ടിൽ കയറി മധുവിനെ തല്ലിക്കൊന്നത്. മുക്കാലി കവലയിൽ ഇവർ സ്ഥാപിച്ച ചിലബോർഡുകളൊക്കെ തന്നെ കണ്ടാൽ ഇവരെക്കുറിച്ചുള്ള ഏകദേശ രൂപം ധാരണകിട്ടും.

കവലയിൽ മാലിന്യം നിക്ഷേപിക്കരുത്. നിക്ഷേപിച്ചാൽ കർശനമായി നേരിടുമെന്നാണ് ഇവർ ബോർഡിലെഴുതിയത്. ഇത്തരത്തിൽ നേരിടാൻ ആരാണിവർക്ക് അനുമതി നൽകിയത്. ഇതൊക്കെയാണെങ്കിലും സൈലന്റ്വാലി ദേശീയോദ്യാനത്തോട് സഹകരിച്ച് വർഷാവർഷം ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടി ചുരം ശൂചീകരിക്കാറുണ്ട്. അതേ സമയം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വലിയ പ്രതിഷേധ മാർച്ച് നടന്നു.

ഭൂതിവഴി അഹാർഡ്സ് ബസ്റ്റോപ്പിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. നേരത്തെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മധുവിന്റെ ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.