- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറ ഗർഭിണി ആശുപത്രിയിലെത്തിത് 19ന്; പ്രസവ വേദന കലശലാകും വരെ ഗൈനകോളിജിസ്റ്റ് ഇല്ലെന്ന വസ്തുത മറച്ചുവച്ച് കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി; കാര്യങ്ങൾ കൈവിട്ടപ്പോൾ വേറെ ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദ്ദേശം; അമ്മയുടെ ജീവൻ രക്ഷിച്ചെടുത്തതും പെടാപാടുപ്പെട്ട്; നവജാത ശിശുവിന്റെ മൃതശരീരവുമായി പഴനിസ്വാമി 20 കിലോമീറ്റർ താണ്ടി ഊരിലെത്തിയത് ഓട്ടോറിക്ഷയിൽ; നവോത്ഥാന മതിലിന് ഓടുന്നവർ അറിയാൻ അട്ടപ്പാടിയുടെ ദുരിതത്തിന്റെ നേർചിത്രമായി നവജാതശിശുവിന്റെ മരണം
പാലക്കാട്: അട്ടപ്പാടിയിലെ നവജാതശിശു മരിച്ചതല്ല കൊന്നതാണെന്ന് അട്ടപ്പാടി ആദിവാസികൾ. യുവതിയെ പ്രസവത്തിനായി ആദ്യം പ്രവേശിപ്പിച്ച കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആശുപത്രിയിൽ ഇല്ലാ എന്ന കാര്യം മറച്ചു വെച്ചതിനാലാണ് കുട്ടി മരിക്കാൻ ഇടയാക്കിയത് എന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനാൽ കുട്ടിയുടെ മൃതശരീരവുമായി അച്ഛൻ പഴനിസ്വാമിക്ക് ഓട്ടോറിക്ഷയിൽ കയറി 20 കിലോമീറ്റർ അകലെയുള്ള അട്ടപ്പാടി നെല്ലിപ്പതി ഊരിലെക്ക് എത്തേണ്ടിയും വന്നു. ആദിവാസികളോട് കാണിക്കുന്ന അവഗണനയുടെ പ്രതീകമായാണ് ഈ മരണത്തെ ആദിവാസികൾ കാണുന്നത്. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ രോഷം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധം ആദിവാസികൾ ശക്തമാക്കും. 19-ാം തീയതിയാണ് ആദിവാസി യുവതിയായ രങ്കമ്മയെ കോട്ടത്തറ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കുന്നത്. പക്ഷെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു. ഈ കാര്യം ആശുപത്രി അധികൃതർ മറച്ചുവെച്ചു. ഈ കാര്യം ആദ്യമേ ആശുപത്രി അധികൃതർ പറയേണ്ടതല്ലേ എന്നാണ
പാലക്കാട്: അട്ടപ്പാടിയിലെ നവജാതശിശു മരിച്ചതല്ല കൊന്നതാണെന്ന് അട്ടപ്പാടി ആദിവാസികൾ. യുവതിയെ പ്രസവത്തിനായി ആദ്യം പ്രവേശിപ്പിച്ച കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആശുപത്രിയിൽ ഇല്ലാ എന്ന കാര്യം മറച്ചു വെച്ചതിനാലാണ് കുട്ടി മരിക്കാൻ ഇടയാക്കിയത് എന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനാൽ കുട്ടിയുടെ മൃതശരീരവുമായി അച്ഛൻ പഴനിസ്വാമിക്ക് ഓട്ടോറിക്ഷയിൽ കയറി 20 കിലോമീറ്റർ അകലെയുള്ള അട്ടപ്പാടി നെല്ലിപ്പതി ഊരിലെക്ക് എത്തേണ്ടിയും വന്നു.
ആദിവാസികളോട് കാണിക്കുന്ന അവഗണനയുടെ പ്രതീകമായാണ് ഈ മരണത്തെ ആദിവാസികൾ കാണുന്നത്. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ രോഷം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധം ആദിവാസികൾ ശക്തമാക്കും. 19-ാം തീയതിയാണ് ആദിവാസി യുവതിയായ രങ്കമ്മയെ കോട്ടത്തറ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കുന്നത്. പക്ഷെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു. ഈ കാര്യം ആശുപത്രി അധികൃതർ മറച്ചുവെച്ചു. ഈ കാര്യം ആദ്യമേ ആശുപത്രി അധികൃതർ പറയേണ്ടതല്ലേ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. എങ്കിൽ ആദ്യമേ ബദനിയിൽ പ്രവേശിപ്പിക്കാൻ കഴിയുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തത് കാരണമാണ് നവജാത ശിശുവിന്റെ മരണം. ഇതുകൊണ്ട് തന്നെയാണ് നവജാത ശിശു മരിച്ചതല്ല കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രസവവേദന തുടങ്ങിയപ്പോൾ മാത്രമാണ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന കാര്യം ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയെ 16 കിലോമീറ്റർ അകലെയുള്ള ബദനീ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് വഴി അവിടെ എത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. യാത്രയ്ക്കിടയിൽ തന്നെ കുട്ടിയും അമ്മയും ഗുരുതരാവസ്ഥയിലായി. കുട്ടി വേണമോ അതോ അമ്മ വേണമോ എന്നാണ് ആശുപത്രി അധികൃതർ ചോദിച്ചത് എന്ന് ബന്ധുക്കൾ പറയുന്നു.
കുട്ടിയെ രക്ഷിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മൂന്നു കിലോ തൂക്കമുണ്ടായിരുന്ന കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണ് എന്നാണ് അമ്മയെ രക്ഷിച്ച ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതോടെയാണ് കോട്ടത്തറ ആശുപത്രി അധികൃതർക്ക് എതിരെ ആദിവാസി രോഷം പതഞ്ഞുയരാൻ തുടങ്ങിയത്. കുട്ടിയുടെ മരണത്തിനു കാരണക്കാരായി മാറിയ ഗവ.കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയ്‌ക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ആണ് ഉയരുന്നത്. ആദിവാസികൾക്ക് വേണ്ടി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റൽ ആണിത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ആശുപത്രി.
അശ്രദ്ധ കാരണം ഒരു കുട്ടിയുടെ ജീവിതമാണ് ഇപ്പോൾ പൊലിഞ്ഞത്. ഇതുകൊണ്ട് തന്നെയാണ് കുട്ടിയുടെത് മരണമല്ല കൊലപാതകമാണെന്നു ആദിവാസികൾ ആരോപിക്കുന്നത്. ആശുപത്രിയിൽ ആദിവാസികൾ എത്തിയാൽ കാര്യങ്ങൾ ഒന്നും അവരെ ധരിപ്പിക്കില്ല. തോന്നിയ രീതിയിൽ കാര്യങ്ങൾ ചെയ്യും. ആദിവാസികളോട് പൂർണ അവഗണന. പ്രഭുടാസ് ആദ്യമേ കാര്യങ്ങൾ ധരിപ്പിചിരുന്നുവെങ്കിൽ ആദ്യമേ യുവതിയെ ബന്ധുക്കൾ ബദനി ആശുപത്രിയിലേക്ക് മാറ്റുമായിരുന്നു.
ആശുപത്രിയിലെ കാര്യങ്ങളെക്കുറിച്ച് ആദിവാസികൾ അജ്ഞരായിരുന്നു. ഇത് നവജാത ശിശുവിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഈ വർഷം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 15-ാം ശിശു മരണമാണിത്. അനൗദ്യോഗികമായി അറിയുന്നത് 22-ാംമത് ശിശു മരണവും.