- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ മല്ലികയെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയ നഞ്ചൻ ഭാര്യയെ കണ്ടത് കാമുകനൊപ്പം അടുത്ത വീടിന്റെ ടെറസിൽ മദ്യലഹരിയിൽ; ടെറസിൽ കിടന്ന മുളംകമ്പുകൊണ്ട് തലയ്ക്കടിച്ച് ഇരുവരുടെയും മരണം ഉറപ്പുവരുത്തി; കൊലപ്പെടുത്തിയെന്ന കാര്യം നാട്ടുകാരെ അറിയിച്ചതും നഞ്ചൻ തന്നെ; അട്ടപ്പാടി ആദിവാസി ഊരിലെ ഇരട്ടകൊലപാതകത്തിൽ വില്ലനായത് അവിഹിത ബന്ധം
അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ അശാന്തി വിതയ്ക്കുന്നതിൽ മദ്യത്തിനും കഞ്ചാവിനും പങ്കുണ്ടെന്ന കാര്യം നിരവധി തവണ വ്യക്തമായതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിവാസി ഊരുകളെ ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ആദിവാസി ഊരുകളിലെ നല്ലജീവിതം പുലരാൻ ഇടയായില്ല. മദ്യവും ലഹരി മുരുന്നും വില്ലനായപ്പോൾ രണ്ട് ജീവനുകൾ പൊലിഞ്ഞത് അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിന്നായിരുന്നു. യുവതിയും കാമുകനുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവാണ് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കള്ളമല എലഞ്ഞിക്കുടി വീട്ടിൽ സുരേഷ്, കള്ളമല ഊരിലെ മല്ലിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലികയുടെ ഭർത്താവ് നഞ്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കള്ളമല ഊരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഊരിനുസമീപം നിർമ്മാണത്തിലുള്ള വീടിന്റെ ടെറസിലാണ് മല്ലികയുടെയും സുരേഷിന്റെയും മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത ഇങ്ങനെയാണ്: മല്ലികയും സുരേഷു
അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ അശാന്തി വിതയ്ക്കുന്നതിൽ മദ്യത്തിനും കഞ്ചാവിനും പങ്കുണ്ടെന്ന കാര്യം നിരവധി തവണ വ്യക്തമായതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിവാസി ഊരുകളെ ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ നിന്നും ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ആദിവാസി ഊരുകളിലെ നല്ലജീവിതം പുലരാൻ ഇടയായില്ല. മദ്യവും ലഹരി മുരുന്നും വില്ലനായപ്പോൾ രണ്ട് ജീവനുകൾ പൊലിഞ്ഞത് അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിന്നായിരുന്നു.
യുവതിയും കാമുകനുമാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവാണ് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കള്ളമല എലഞ്ഞിക്കുടി വീട്ടിൽ സുരേഷ്, കള്ളമല ഊരിലെ മല്ലിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലികയുടെ ഭർത്താവ് നഞ്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അട്ടപ്പാടി കള്ളമല ഊരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഊരിനുസമീപം നിർമ്മാണത്തിലുള്ള വീടിന്റെ ടെറസിലാണ് മല്ലികയുടെയും സുരേഷിന്റെയും മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത ഇങ്ങനെയാണ്: മല്ലികയും സുരേഷും ഏറെനാളായി അടുപ്പത്തിലായിരുന്നു. മല്ലികയുടെ ഭർത്താവ് നഞ്ചനും മദ്യപിക്കുന്ന വ്യക്തയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ മല്ലികയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവ് നഞ്ചൻ തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ഇരുവരെയും മദ്യലഹരിയിൽ കണ്ടു. നഞ്ചനും മദ്യലഹരിയിൽ ആയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന നഞ്ചന് രണ്ടു പേരെയും ഒരുമിച്ച കണ്ടത് സഹിച്ചില്ല. മദ്യലഹരിയിലായിരുന്ന ഇരുവരെയും ടെറസിൽ കിടന്ന മുളംകമ്പുകൊണ്ട് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നഞ്ചൻ തന്നെയാണ് പിന്നീട് നാട്ടുകാരോടെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നഞ്ചനെ പൊലീസ് അറസ്റ്റു ചെയത്ു. പോസ്റ്റ്‌മോർട്ടം നടപടികൾ അടക്കം പൂർത്തിയാക്കി. ഊരിലുണ്ടായ ഇരട്ടകൊലപാതകം നാട്ടുകാരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.