- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിന്റെ ശരീരമാസകലം ക്ഷതങ്ങൾ; നെഞ്ചിലും പുറത്തും തുടയിലും ക്രൂരമായ മർദ്ദനപാടുകൾ; ജീവൻ പോകും വരെ രണ്ടു പേർ ചേർന്ന് മർദ്ദിച്ചു; മർദ്ദനത്തിനിടെ ഛർദ്ദിച്ച് അവശനായി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശയ നിഴലിൽ ആക്കുന്നത് പൊലീസിനെ തന്നെ; പിടിച്ചു കയറ്റിയ നാട്ടുകാരെ പഴിചാരി തല്ലിക്കൊന്ന പൊലീസ് തലയൂരുകയാണോ? അട്ടപ്പാടിയിലെ കൊലയിൽ സത്യം ഇപ്പോഴും മറഞ്ഞിരിക്കുന്നു
തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ ദുരൂഹത മാറുന്നില്ല. ആൾക്കുട്ടികൊല ആരോപിച്ച് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മധുവിനെ കൊലപ്പെടുത്തിയത് പൊലീസാണോ? ഈ സംശയമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സജീവമാക്കുന്നത്. ആദിവാസി യുവാവിന്റേത് കസ്റ്റഡി മരണമായിരുന്നു. പൊലീസ് ജീപ്പിലായിരുന്നു മരണം. എന്നാൽ മർദ്ദിച്ച് അവശനാക്കി കൈമാറിയ മധു ജീപ്പിലിരുന്ന് സ്വാഭാവികമായി മരിച്ചെന്ന് പൊലീസ് പറയുന്നു. പക്ഷേ പോസ്റ്റ്‌മോർട്ടം പറയുന്നത് മറ്റു പലതുമാണ്. ഇതെല്ലാം പൊലീസിന് എതിരുമാണ്. ഇതോടെ മധുവിനെ പൊലീസ് മർദ്ദിച്ച് കൊന്നതാണെന്ന വാദം സജീവമാവുകയാണ്. മധുവിനെ കാട്ടിൽ നിന്നു പിടികൂടിയ ആൾക്കൂട്ടം മർദിച്ചതായി തെളിഞ്ഞിട്ടുണ്ടെങ്കിലും അതു മാത്രമാണു മരണത്തിനു കാരണമായതെന്ന് ഉറപ്പിക്കാനാവില്ല. ഇപ്പോൾ പോസ്റ്റ്മോർട്ടം കണ്ടെത്തലുകളും പൊലീസ് തന്നെ തയ്യാറാക്കിയ എഫ്ഐആറുമാണ് പൊലീസിനെ സംശയത്തിന്റെ നിഴലിലാക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഉച്ചതിരിഞ്ഞാണ് മധു കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് 2.15ന് മറ്റൊരു കേസിന്റെ ഭാഗമാ
തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ ദുരൂഹത മാറുന്നില്ല. ആൾക്കുട്ടികൊല ആരോപിച്ച് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മധുവിനെ കൊലപ്പെടുത്തിയത് പൊലീസാണോ? ഈ സംശയമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സജീവമാക്കുന്നത്. ആദിവാസി യുവാവിന്റേത് കസ്റ്റഡി മരണമായിരുന്നു. പൊലീസ് ജീപ്പിലായിരുന്നു മരണം. എന്നാൽ മർദ്ദിച്ച് അവശനാക്കി കൈമാറിയ മധു ജീപ്പിലിരുന്ന് സ്വാഭാവികമായി മരിച്ചെന്ന് പൊലീസ് പറയുന്നു. പക്ഷേ പോസ്റ്റ്‌മോർട്ടം പറയുന്നത് മറ്റു പലതുമാണ്. ഇതെല്ലാം പൊലീസിന് എതിരുമാണ്. ഇതോടെ മധുവിനെ പൊലീസ് മർദ്ദിച്ച് കൊന്നതാണെന്ന വാദം സജീവമാവുകയാണ്.
മധുവിനെ കാട്ടിൽ നിന്നു പിടികൂടിയ ആൾക്കൂട്ടം മർദിച്ചതായി തെളിഞ്ഞിട്ടുണ്ടെങ്കിലും അതു മാത്രമാണു മരണത്തിനു കാരണമായതെന്ന് ഉറപ്പിക്കാനാവില്ല. ഇപ്പോൾ പോസ്റ്റ്മോർട്ടം കണ്ടെത്തലുകളും പൊലീസ് തന്നെ തയ്യാറാക്കിയ എഫ്ഐആറുമാണ് പൊലീസിനെ സംശയത്തിന്റെ നിഴലിലാക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഉച്ചതിരിഞ്ഞാണ് മധു കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് 2.15ന് മറ്റൊരു കേസിന്റെ ഭാഗമായി ഗൂളിക്കടവ് ഭാഗത്ത് എത്തിയപ്പോഴാണ് മോഷണക്കേസ് പ്രതിയെ നാട്ടുകാർ മുക്കാലിയിൽ പിടിച്ചുകെട്ടിയതായ വിവരം തങ്ങൾക്ക് ലഭിക്കുന്നതെന്ന് അഗളി പൊലീസ് എഎസ്ഐ പ്രസാദ് വർക്കി തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു. മൂന്നുമണിയോടെ മുക്കാലിയിലെത്തിയ പ്രസാദ് വർക്കി, സിപിഒമാരായ മോഹൻദാസ്, സുജിലാൽ എന്നിവർ ചേർന്ന് 3.30ന് മധുവിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു.
വഴിയിൽ താവളത്ത് വച്ച് മധു ഛർദ്ദിക്കണമെന്നു പറഞ്ഞു. ഛർദ്ദിച്ചതിനു ശേഷം ജീപ്പിൽ കയറിയ ഉടനെ തളർന്നുവീഴുകയായിരുന്നു. തുടർന്ന് അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നാണ് മരണം സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. മധു പൊലീസ് ജീപ്പിൽ വച്ചു തന്നെ കൊല്ലപ്പെട്ടെന്ന് തെളിയിക്കുന്നതാണ് ഈ റിപോർട്ട്. മാത്രമല്ല, മുക്കാലിയിൽ നിന്ന് പൊലീസ് ജീപ്പിലേക്ക് കയറുമ്പോൾ മധു അവശനായിരുന്നില്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനൊപ്പാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചർച്ചയാകുന്നത്.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. തലയോട്ടി പൊട്ടിയതായും വാർത്തയുണ്ട്. എന്നാൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടില്ല. സുപ്രധാന കേസായതിനാൽ നാലരമണിക്കൂറെടുത്താണ് മധുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം തലവൻ ഡോ. ബൽറാമിന്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാർ വളരെ സൂക്ഷ്മമായാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തലച്ചോറിൽ രക്തസ്രാവമുണ്ടായിട്ടില്ലെന്നും തലയുടെ പിറകിലേറ്റ ക്ഷതവും ശരീരത്തിലേറ്റ നിരന്തരമായ മർദനവുമാണ് മരണ കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ടിൽ പറയുന്നത്.
രണ്ടിലധികംപേർ ചേർന്ന് തുടർച്ചയായി മർദിച്ചതുപോലുള്ള ക്ഷതങ്ങളാണു ശരീരത്തിലുള്ളത്. ശരീരമാസകലം ക്ഷതങ്ങളേറ്റിരുന്നു. നെഞ്ചിലെയും പുറത്തെയും തുടയിലെയും മസിലുകൾക്ക് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായിട്ടുണ്ട്. കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ അതിശക്തമായി മർദിച്ചതിന്റെ പാടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. മരണം വരെ തുടർച്ചയായി മർദനമേറ്റതായും വിവരമുണ്ട്. ശ്വാസകോശത്തിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് ഛർദ്ദിച്ചാൽ ഇങ്ങനെ സംഭവിക്കാനിടയുണ്ട്. പഴത്തിന്റെ കഷണവും വളരെ കുറച്ച് ഭക്ഷണാവശിഷ്ടവുമാണ് മധുവിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. ഇതെല്ലാം പൊലീസിന് എതിരാണ്. മരണം വരെ മർദ്ദിച്ചുവെന്ന പരാമർശം വിരൽ ചൂണ്ടുന്നത് പൊലീസിലേക്ക് മാ്ത്രമാണ് താനും.
ലാത്തിയോ ഇരുമ്പുകമ്പിയോ പോലെ ബലമുള്ള വസ്തുകൊണ്ടുള്ള മർദനമാണ് തലയുടെ പിറകിൽ ക്ഷതമേൽക്കാൻ ഇടയാക്കിയിട്ടുള്ളത്. ബലമുള്ള വസ്തുവിൽ ചാരിനിർത്തി മുന്നിൽനിന്ന് ശക്തമായി മർദിച്ചാലും ഇത്തരത്തിൽ ക്ഷതമേൽക്കാൻ ഇടയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. പോസ്റ്റ്മോർട്ടം റിപോർട്ട് സംബന്ധിച്ച് വ്യാജ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇതിനൊപ്പം യഥാർത്ഥ വിവരങ്ങൾ കൂടിയാകുമ്പോൾ കുറ്റക്കാർ പൊലീസാണെന്ന വാദമാണ് സജീവമാകുന്നത്. മധുവിന്റെ മരണം സമർത്ഥമായി പൊലീസുകാർ നാട്ടുകാരുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു. കസ്റ്റഡി മരണത്തെ ആൾക്കൂട്ട കൊലയാക്കി മാറ്റുകയായിരുന്നു പൊലീസ്. എന്നാൽ പൊലീസ് ജീപ്പിൽ വച്ച് മർദനമേറ്റതായുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങൾ.
പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ പൊലീസിനെ കുറ്റവിമുക്തമാക്കുന്ന തരത്തിൽ മന്ത്രി എ കെ ബാലൻ പ്രസ്താവന നടത്തിയതും സംശയങ്ങൾക്ക് ഇടയാക്കുന്നതായിരുന്നു. മജിസ്റ്റീരിയൽ അന്വേഷണം തുടങ്ങുന്നതിനു മുമ്പായിരുന്നു പൊലീസിനെ സംരക്ഷിക്കുന്നതരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന.