തിരുവനന്തപുരം: വധശ്രമക്കേസിൽ വെഞ്ഞാറമ്മൂട് പൊലീസ് സർക്കിൾ ഇൻസ്പെക്റ്റർ വിജയൻ അറസ്റ്റിലായി. എഎസ്‌ഐ ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ അന്വേഷണസംഘം വിജയനെ അറസ്റ്റ് ചെയ്തത്. സിബിഐക്ക് കൈമാറേണ്ട കേസ് രേഖകളിൽ തിരിമറി നടത്തിയതിനാണ് അറസ്റ്റ്. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലായി.