തിരുവനന്തപുരം: മക്കൾ എന്തുകൊടിയ കുറ്റം ചെയ്താലും മക്കളെ സംരക്ഷിക്കാൻ എന്തുവഴിയും തേടുന്ന മാതാപിതാക്കൾ ഉള്ള നാടാണ് കേരളം. അതിസമ്പന്നനാണ് കുറ്റവാളിയെങ്കിൽ ഉന്നതരായ അഭിഭാഷകരെയും പണമൊഴുക്കിയും മക്കളെ രക്ഷപെടുത്താൻ ശ്രമം നടത്തും. ഇങ്ങനെയുള്ളവർക്കിടയിലാണ് കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ ഒരു പിതാവിന്റെ സത്യസന്ധതയ്ക്ക് പകരം വെക്കാൻ ഒന്നുമില്ലാത്തത്. ആറ്റിങ്ങൽ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് തൂക്കുകയർ വാങ്ങി കൊടുക്കാൻ പ്രധാന കാരണമായത് നിനോയുടെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിന്റെ മൊഴിയാണ്. കുറ്റവാളിയായ നിനോ മാത്യുവിനെ കേസിന്റെ ഒരു ഘട്ടത്തിലും സംരക്ഷിക്കാൻ തയ്യാറാകാത്ത പിതാവ് കോടതിയിൽ നൽകിയ മൊഴിയും നിർണ്ണായകമായി.

കൊലപാത കേസിൽ 43ാം സാക്ഷിയായാണ് നിനോ മാത്യുവിന്റെ പിതാവ് പ്രൊഫ. ടി ജെ മാത്യുവിനെ പ്രോസിക്യൂഷൻ അവതരിപ്പിച്ചത്. മകൻ തെറ്റുകാരനാണെന്ന് ബോധ്യമായതോടെ സത്യത്തിന്റെ പക്ഷത്തു നിന്നും അദ്ദേഹം. കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂഷന് സഹായകരമായത് ഈ അച്ഛന്റെ മൊഴിയായിരുന്നു. മകനെ രക്ഷിക്കാൻ കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ കൂറുമാറാൻ അദ്ദേഹം തയ്യാറായില്ല.

തെറ്റുകാരനായ മകനെ നേർവഴിക്ക് നയിക്കാൻ ഈ പിതാവ് ശ്രമിച്ചിരുന്നു. നേരിട്ട് കാണാൻ കൂട്ടാക്കാത്തതിനാൽ കത്തിലൂടെയായിരുന്നു ഇവർ സംവദിച്ചത്. നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കൾ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയിൽ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗൺസിസംഗിന് വിധേയനാകണം. തെറ്റുകൾ തിരുത്തണം. പ്രൊഫ. ടി.ജെ.മാത്യു മകൻ കത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

അച്ഛനോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത മകന് അച്ഛൻ നൽകിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ച് ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണിൽ നിന്നാണ്. ഇത് കോടതിയിൽ സ്ഥിരീകരിക്കാൻ പ്രോസിക്യൂഷൻ മാത്യവിനെ 43 സാക്ഷിയാക്കിയിരുന്നു.

സത്യസന്ധനായ ആ അദ്ധ്യാപകൻ കോടതിയിൽ കൂറുമാറിയില്ല. തന്റെ പേരിലുള്ള ഫോൺ നമ്പർ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നൽകിയത് ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമായി. മകനെഴുതിയ മറ്റൊരു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും രേഖകയായി കോടതി സ്വീകരിച്ചു. സത്യം പറയണമെന്ന് നൂറു കണക്കിന് വിദ്യാർത്ഥികലെ ഉപദേശിച്ച ഈ പിതാവിന് സ്വന്തം മകനെ നേർവഴിക്ക് കൊണ്ടുവരാൻ സാധിച്ചില്ല.

സത്യമാത്രം പറയാനും പ്രവർത്തിക്കാനും വിദ്യാർത്ഥികളെ പഠിപ്പിച്ച അധ്യപകനായ ടി.ജെ.മാത്യു മകനെ രക്ഷിക്കാൻ വേണ്ടിയും സത്യത്തെ കൈവിട്ടില്ല. കോടതി മുമ്പാകെ സത്യസന്ധമായി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ മകന് കഴുമരമാണ് ശിക്ഷ ലഭിച്ചതെങ്കിലും ഈ പിതാവിനൊപ്പമാണ് കേരള ജനതയുടെ മനസ്..