- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനോ മാത്യു ലിജീഷിന്റെ വീട്ടിലെത്തിയത് വിവാഹം ക്ഷണിക്കാനെന്ന വ്യാജേന; മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും അവസാന നിമിഷങ്ങൾ മൊബൈലിൽ പകർത്തി അനുശാന്തിക്ക് അയച്ചു: ദാരുണമായ കൊലപാതകം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: അവിഹിതബന്ധം തുടരാൻ കാമുകിയുടെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്താൻ നിനോ മാത്യു എത്തിയതു കല്യാണം ക്ഷണിക്കാനെന്ന വ്യാജേന. അനുശാന്തിയുടെ ഭർതൃമാതാവായ ഓമനയെയും മകൾ മൂന്നരവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയശേഷം ഇവരുടെ അന്ത്യരംഗങ്ങൾ വീഡിയോയയിൽ പകർത്തുകയും ചെയ്താണു ക്രൂരനായ നരാധമൻ അനുശാന്തിയുടെ ഭർത്താവിനായി കാത്തിരുന്നത്. ലിജീഷിനൊപ്പം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തിയാണു വീട്ടിലേക്കു നിനോ എത്തിയത്. വിവാഹം ക്ഷണിക്കാനാണെന്ന ഭാവേനയാണ് ഇയാൾ ഓമനയെക്കൊണ്ട് ലിജേഷിനെ വിളിച്ചു വരുത്തിയത്. വീട്ടിലേക്കുള്ള വഴി എങ്ങനെ മനസിലായി എന്ന് ഓമന ചോദിച്ചപ്പോൾ ലിജീഷിന്റെ വിവാഹത്തിന് വന്നിരുന്നു എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അനുശാന്തിയുമായുള്ള വിവാഹം നടക്കുമ്പോൾ ലിജീഷിന് കെഎസ്ഇബിയിൽ ജോലി കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെ നിനോ ആക്രമണകാരിയാവുകയായിരുന്നു. ബാഗിൽ കരുതിയിരുന്ന ബേസ്ബോൾ ബാറ്റുകൊണ്ട് ഓമനയെ അടിച്ചുവീഴ്‌ത്തി. അവരുടെ ഒക്കത്തിരുന്ന മൂന്നരവയസുകാരി സ്വസ
തിരുവനന്തപുരം: അവിഹിതബന്ധം തുടരാൻ കാമുകിയുടെ മകളെയും അമ്മായിയമ്മയെയും കൊലപ്പെടുത്താൻ നിനോ മാത്യു എത്തിയതു കല്യാണം ക്ഷണിക്കാനെന്ന വ്യാജേന. അനുശാന്തിയുടെ ഭർതൃമാതാവായ ഓമനയെയും മകൾ മൂന്നരവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയശേഷം ഇവരുടെ അന്ത്യരംഗങ്ങൾ വീഡിയോയയിൽ പകർത്തുകയും ചെയ്താണു ക്രൂരനായ നരാധമൻ അനുശാന്തിയുടെ ഭർത്താവിനായി കാത്തിരുന്നത്.
ലിജീഷിനൊപ്പം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണെന്നായിരുന്നു പരിചയപ്പെടുത്തിയാണു വീട്ടിലേക്കു നിനോ എത്തിയത്. വിവാഹം ക്ഷണിക്കാനാണെന്ന ഭാവേനയാണ് ഇയാൾ ഓമനയെക്കൊണ്ട് ലിജേഷിനെ വിളിച്ചു വരുത്തിയത്. വീട്ടിലേക്കുള്ള വഴി എങ്ങനെ മനസിലായി എന്ന് ഓമന ചോദിച്ചപ്പോൾ ലിജീഷിന്റെ വിവാഹത്തിന് വന്നിരുന്നു എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അനുശാന്തിയുമായുള്ള വിവാഹം നടക്കുമ്പോൾ ലിജീഷിന് കെഎസ്ഇബിയിൽ ജോലി കിട്ടിയിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെ നിനോ ആക്രമണകാരിയാവുകയായിരുന്നു.
ബാഗിൽ കരുതിയിരുന്ന ബേസ്ബോൾ ബാറ്റുകൊണ്ട് ഓമനയെ അടിച്ചുവീഴ്‌ത്തി. അവരുടെ ഒക്കത്തിരുന്ന മൂന്നരവയസുകാരി സ്വസ്തികയേയും ആക്രമിച്ചു. ഇരുവരുടേയും മരണം ഉറപ്പാക്കാനായി കസേരയിൽ കാത്തിരുന്നു. ഇതിനിടയിൽ രക്തം പുരണ്ട വേഷം മാറുകയും ചെയ്തു. ഇരകളുടെ മരണം ഉറപ്പു വരുത്തിയതിന് ശേഷമാണ് നിനോ മാത്യു ലജീഷിനെ വിളിച്ചത്. അനുശാന്തിയുടെ ഭർതൃമാതാവിന്റേയും മകളുടേയും അവസാനരംഗങ്ങൾ കസേരയിൽ ഇരുന്ന് ശാന്തനായാണ് നിനോ വീക്ഷിച്ചത്. ലജീഷിനായി കാത്തിരിക്കുമ്പോൾ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ നിനോ മൊബൈലിൽ പകർത്തി വാട്സ്അപ്പിൽ കാമുകി അനുശാന്തിക്ക് അയക്കുകയും ചെയ്തു.
കൊലപ്പെടുത്തുന്നതിനു മുൻപ് നിനോയുടെ ദുരുദേശ്യം ഓമന മനസിലാക്കിയിരുന്നതായാണു റിപ്പോർട്ടുകൾ പറയുന്നത്. മകൻ ലിജേഷിന്റെ സുഹൃത്താണെന്ന് നിനോ പറഞ്ഞത് നുണയാണെന്ന് മനസിലാക്കി ഓമന ശബ്ദമുയർത്തിയിരുന്നു. ലിജേഷിന്റെ സുഹൃത്താണെന്ന് സ്ഥാപിക്കാൻ നിനോ പറഞ്ഞ നുണ പൊളിഞ്ഞതാണ് കള്ളിവെളിച്ചത്താക്കിയത്. ലിജേഷിനെ ഫോണിൽ വിളിച്ചതിനു ശേഷം സംസാരിക്കുമ്പോഴായിരുന്നു നിനോയുടെ നുണ പൊളിഞ്ഞത്.
അതേസമയം കൊലപാതകവിവരം അറിഞ്ഞശേഷം പൊലീസ് ഷോക്കാകേണ്ടെന്നു കരുതി അനുശാന്തിയെ ബന്ധപ്പെട്ട് ഭർത്താവിന് അപകടം പറ്റിയെന്നാണ് അറിയിച്ചത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം എന്തെങ്കിലും ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് ആദ്യം കുഞ്ഞിനെ കാണണമെന്നാണ് അനുശാന്തി പറഞ്ഞത്. എന്നാൽ കുഞ്ഞ് മരിച്ചു എന്നറിഞ്ഞതോടെ കാണേണ്ടെന്ന് പൊലീസിനെ അറിയിച്ചു. നിനോ കുഞ്ഞിനെ കൊല്ലുമെന്ന് കരുതുന്നില്ലെന്നാണ് അനുശാന്തി പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം നാടുവിടാനായിരുന്നു ഇരുവരുടെയും പദ്ധതി. ടെക്നോപാർക്കിനു മുന്നിലെ കടയിൽനിന്ന് കൊലപാതകം നടത്താൻ പോകും മുൻപ് നിനോ മുളകുപൊടിയും വാക്കത്തിയും അടക്കമുള്ള സാധനങ്ങൾ വാങ്ങിയിരുന്നു.
നിനോയെ തെളിവെടുപ്പിനായി ടെക്നോപാർക്കിലുള്ള ഓഫീസിലെത്തിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. അനുശാന്തിയും നിനോയും ടെക്നോ പാർട്ടിലെ സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. ഓഫീസിലെത്തിയ നിനോയുമായി അരമണിക്കൂറോളം പൊലീസ് തെളിവെടുത്തു. ടെക്നോപാർക്കിലെ മുഴുവൻ ജീവനക്കാരെയും കെട്ടിടത്തിനു പുറത്തെത്തിച്ചതിനു ശേഷമാണ് അന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു ശേഷം നിനോയെ പുറത്തുകൊണ്ടുവരുമ്പോഴേക്കും കെട്ടിടത്തിനു മുന്നിൽ വൻ ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. ഇവർ അക്രമാസക്തരാവുകയും ചെയ്തു. നിനോയ്ക്ക് നേരേ പാഞ്ഞടുത്ത ഒരുസംഘം പേർ അസഭ്യ വർഷം നടത്തുകയും ഓടിച്ചിട്ടു മർദിക്കുകയുമായിരുന്നു. ഇതോടെ പൊലീസ് കഷ്ടപ്പെട്ട് ഇയാളെ ജീപ്പിനുള്ളിൽ കയറ്റി. എന്നിട്ടും ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയാറാകാതെ നിലകൊണ്ടതോടെ സ്ഥലത്ത് സംഘർഷം രൂപപ്പെട്ടു. ഒടുവിൽ കൂടുതൽ തെളിവെടുപ്പിന് നിൽക്കാതെ പൊലീസ് ഇയാളെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാണു രക്ഷിച്ചത്.