- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം ഉപേക്ഷിച്ചപ്പോഴേ കൊല ചെയ്യാൻ ആലോചിച്ചു; പുതിയ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ തീരുമാനം ഉറപ്പിച്ചു; ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കാൻ വീട്ടുകാർ അറിയാതെ പോയത് മരണത്തിലേക്ക്; ആറ്റിങ്ങൽ കൊലയാളിയെ അറസ്റ്റു ചെയ്യാൻ പൊലീസ് കാത്തിരിക്കുന്നു
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി ഷിജു മാസങ്ങൾക്ക് മുമ്പേ കൊലപാതകം ആസൂത്രണം ചെയ്തികരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നു. ഒരു ജോലിയും ഇല്ലാതിരുന്നിട്ടും ഷിജുവിനെ പ്രണയിച്ചു എന്ന തെറ്റ് മാത്രമാണ് സൂര്യ ചെയ്തത്. എന്നാൽ, അതിന്റെ പേരിൽ അവർക്ക് ജീവൻ പോകുകയും ചെയ്തു. ഷിജുവുമായുള്
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി ഷിജു മാസങ്ങൾക്ക് മുമ്പേ കൊലപാതകം ആസൂത്രണം ചെയ്തികരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നു. ഒരു ജോലിയും ഇല്ലാതിരുന്നിട്ടും ഷിജുവിനെ പ്രണയിച്ചു എന്ന തെറ്റ് മാത്രമാണ് സൂര്യ ചെയ്തത്. എന്നാൽ, അതിന്റെ പേരിൽ അവർക്ക് ജീവൻ പോകുകയും ചെയ്തു. ഷിജുവുമായുള്ള പ്രണയത്തിൽ നിന്നും സൂര്യ പിന്നോക്കം പോയതാണ് കൊലപാതകത്തിന് കാരണം.
വെഞ്ഞാറമൂട് പാലാംകോണം സൂര്യാഭവനിൽ ശശിധരൻനായരുടെ മകളും പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ നഴ്‌സുമായ സൂര്യ എസ്. നായരെ ബുധനാഴ്ച രാവിലെ പത്തിന് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് കാമുകൻ വെഞ്ഞാറമൂട് സ്വദേശി പി.എസ്.ഷിജു വെട്ടിക്കൊലപ്പെടുത്തിയത്.
ഒരുമാസമായി സൂര്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷം രാവിലെ പതിനൊന്ന് മണിയോടെ സൂര്യയുടെ അമ്മയെ വിളിച്ച് സഹോദരൻ സൂരജിന്റെ ഫോൺ നമ്പർ ഷിജു ആവശ്യപ്പെട്ടതായി അറിയുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ചതിന് സമാനമായ സമാനമായ കത്താണ് ഷിജു ആത്മഹത്യകുറിപ്പായി എഴുതിയിരുന്നത്. ഷിജുവിന്റെ വയ്യേറ്റുള്ള വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡയറിയടക്കം അനേകം തെളിവുകൾ ലഭിച്ചു. ഡയറിയിൽ നിന്നും കീറിക്കളഞ്ഞ ചില പേജുകളും പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു.
കുറേക്കാലങ്ങളായി സൂര്യയുമായി ഷിജു അടുപ്പത്തിലായിരുന്നു. ഇതി ചിലർക്ക് അറിയുകയും ചെയ്തിരുന്നു. ഷിജുവിനെ കസ്റ്റഡിയിൽ എടുത്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധിക്കു എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാൽ മണിയോടെയാണ് അന്വേഷ സംഘം ഷിജുവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. സഹോദരനും സുഹൃത്തുക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഷിജുവിന്റെ വീട്ടിൽ നിന്നും ലഭിച്ച ഡയറി പ്രധാന തെളിവാണെന്ന് പൊലീസ് പറയുന്നു.
അതിനിടെ ഷിജുവിന്റെ അറസ്റ്റ് ഇനിയും പൊലീസിന് രേഖപ്പെടത്താൻ സാധിച്ചില്ല. കൊലയ്ക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്‌തെങ്കിലും ആരോഗ്യനില മെച്ചമാകാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റചെയ്യാനായി പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. ആരോഗ്യനില മോശമായതിനാൽ അറസ്റ്റു വേണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇരുകൈത്തണ്ടയും മുറിച്ച് അധിക അളവിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഷിജുവിന്റെ ശരീരത്തിൽ നിന്ന് വലിയ അളവിൽ രക്തം വാർന്നു പോയെന്ന് ഡോക്ടർമാർ പറഞ്ഞു.
സൂര്യ എസ്.നായരുടെയും ഷിജുവിന്റെയും വീടുകളിൽ ആറ്റിങ്ങൽ സി.ഐ ബി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. സൂര്യയിൽ സംശയമുണ്ടായതാണ് കൊലപ്പെടുത്താൻ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ ദിവസം സൂര്യയുംഷിജുവും വെഞ്ഞാറമൂടിൽ നിന്ന് ബസിൽ ഒന്നിച്ചാണ് ആറ്റിങ്ങലിൽ എത്തിയതെന്ന് സി.ഐ എം.അനിൽകുമാർ പറഞ്ഞു.
പരപുരുഷബന്ധം ആരോപിച്ച് ഷിജു പലതവണ സൂര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇയാൾക്ക് ഉണ്ടായിരുന്നില്ല. ഇങ്ങനെ ഉഴപ്പനാണെങ്കിലും സൂര്യ ഷിജുവിനെ നന്നാക്കിയെടുക്കാൻ വേണ്ടി നിരന്തരമായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊണ്ടില്ല. മാത്രവുമല്ല, പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഷിജിവിനെ നന്നാക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിലാണ് വീട്ടുകാർ ആലോചിച്ച വിവാഹത്തിന് സൂര്യ തയ്യാറായത്. ഇനിയും ഉപദ്രവിക്കരുതെന്ന് പറയാൻ വേണ്ടിയാണ് സൂര്യ ഷിജുവിനെ വീണ്ടും കണ്ടത്.
ആറ്റിങ്ങലിൽ എത്താൻ പറഞ്ഞത് അനുസരിച്ച് അവിടെ എത്തിയപ്പോൾ ഷിജു വകവരുത്തുകയായിരുന്നു. ഷൈജുവിന്റെ ഫോണിൽ നിന്ന് ഇന്നലെ രാവിലെ സൂര്യയുടെ നമ്പരിലേക്ക് വന്ന കോളുകളും ഇരുവരും ആറ്റിങ്ങൽ ടൗണിൽ ഒരുമണിക്കൂറിലേറെ ഉണ്ടായിരുന്നതായി തെളിയിക്കുന്ന ടവർ ലൊക്കേഷനും ഇതിന് ബലമേകുന്നു. കൊലപാതക സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ കണ്ടതായി പറയപ്പെടുന്നയാളുടെയും ഷൈജുവിന്റെയും ഫോട്ടോകളിലെ രൂപസാദൃശ്യവും അന്വേഷണം ഇയാളെ കേന്ദ്രീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. കൊലപാതകത്തിനുശേഷം കൃത്യസ്ഥലത്തുപേക്ഷിച്ച രക്തക്കറ പുരണ്ട വെട്ടുകത്തിയിലെ വിരലടയാളം കേസിൽ നിർണായകമാണ്.