- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യയെ കൊന്നത് ഇനി പുരുഷന്മാർ വഞ്ചിക്കപ്പെടാതിരിക്കാനെന്ന് അറസ്റ്റിലായ കാമുകൻ; വിവാഹം നടത്താനായി സൂര്യയുടെ കടം വീട്ടിയത് ഷിജുവെന്ന് സൂചന
തിരുവനന്തപുരം: ആറ്റിങ്ങളിൽ വച്ച് സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന യുവതിയെ വെട്ടിക്കൊലപത്തെടുത്തി കേസിൽ കാമുകനെ അറശ്റ്റു ചെയ്തു. വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻ നായരുടെ മകൾ സൂര്യ എസ്. നായരെ(23) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ ഷിജു(26)വിന്റെ അറസ്റ്റാണ് പൊലീസ് രേഖപ
തിരുവനന്തപുരം: ആറ്റിങ്ങളിൽ വച്ച് സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന യുവതിയെ വെട്ടിക്കൊലപത്തെടുത്തി കേസിൽ കാമുകനെ അറശ്റ്റു ചെയ്തു. വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻ നായരുടെ മകൾ സൂര്യ എസ്. നായരെ(23) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനിൽ ഷിജു(26)വിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഷിജുവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇനിയും പുരുഷന്മാർ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് സൂര്യയെ കൊലപ്പെടുത്തിയതെന്നാണ് ഷിജു പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നൽകി. അതേസമയം, ഷിജു പ്രണയിക്കുകയും തുടർന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്ത പെൺകുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്നാണ് ഇയാൾ ആരോപിക്കുന്നത്. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ആറുമാസം മുമ്പ് അപകടത്തിൽ കാലിനു പരുക്കേറ്റ ഷിജുവിനെ സൂര്യ നഴ്‌സായി ജോലിനോക്കിയിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ വച്ച് ഇരുവരും നേരിൽ പരിചയപ്പെടുകയും പ്രണയം ആരംഭിക്കുകയും ചെയ്തു. ഷിജുവിന്റെ മാതാവിനെ ഇതിനിടെ ഇയാൾ സൂര്യക്ക് പരിചയപ്പെടുത്തി. അവർക്കും സൂര്യയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നതിനാൽ സൂര്യയുടെ മാതാവുമായി ഷിജുവിന്റെ മാതാവ് സംസാരിക്കുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യയുടെ നഴ്‌സിങ് പഠനത്തിന് ചെലവായ രണ്ടുലക്ഷത്തോളം രൂപയുടെ കടം ഇതിനിടെ ഷിബുവിന്റെ വീട്ടുകാർ നൽകാമെന്നും തുടർന്ന് പഠിപ്പിക്കാമെന്നും വാക്ക് നൽകിയതായി പൊലീസ് അറിയിച്ചു. പുറമെ, സ്ത്രീധനമായി മറ്റൊന്നും വേണ്ടെന്നുമുള്ള വാഗ്ദാനം കൂടിയായതോടെ സൂര്യയുടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു.
ഷിജുവിന്റെ ജ്യേഷ്ഠസഹോദരന്റെ വിവാഹം നടന്നിരുന്നില്ല. അതിനുശേഷം ഇരുവരുടെയും വിവാഹം നടത്താനും ധാരണയായി. ഇതിനുശേഷം സൂര്യയെക്കുറിച്ച് സംശയം തോന്നിയ ഷിജു, ഫേസ്‌ബുക്കിലെ മറ്റ് സുഹൃത്തക്കളെക്കുറിച്ച് ചേദിച്ച് ബഹളം വയ്ക്കുകയും ഇരുവരും പിണങ്ങുകയും ചെയ്തു. ഇതിനു ശേഷം സൂര്യയുടെ അടുത്തെത്തിയ ഷിജു ക്ഷമാപണം നടത്തുകയും വീണ്ടും പ്രണയം തുടരുകയും ചെയ്തു. ഇതിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഷിജിവിനെ നന്നാക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിലാണ് വീട്ടുകാർ ആലോചിച്ച വിവാഹത്തിന് സൂര്യ തയ്യാറായത്. ഇനിയും ഉപദ്രവിക്കരുതെന്ന് പറയാൻ വേണ്ടിയാണ് സൂര്യ ഷിജുവിനെ വീണ്ടും കണ്ടത്. ആറ്റിങ്ങലിൽ എത്താൻ പറഞ്ഞത് അനുസരിച്ച് അവിടെ എത്തിയപ്പോൾ ഷിജു വകവരുത്തുകയായിരുന്നു.
പട്ടണത്തിന്റെ തിരക്കില്ലാത്ത, ആളൊഴിഞ്ഞ, ഇരുവശവും മതിൽകെട്ടിനാൽ വലയം ചെയ്ത ഒറ്റപ്പെട്ട വഴിയിൽ നിമിഷങ്ങൾക്കകം കൃത്യം നടത്തി രക്ഷപ്പെട്ട ഷൈജുവിന്റെ ആസൂത്രണ വൈദഗ്ധ്യം കൂടി വെളിപ്പെടുന്നതാണ് നഗരത്തെ ഞെട്ടിച്ച അരുംകൊല. രക്ഷപ്പെട്ടോടാൻ മാർഗമില്ലാതെ റോഡിന്റെ അവസാനഭാഗത്ത് ഒരു വീടിന്റെ അടച്ച് പൂട്ടിയ ഗേറ്റിന്റെ മുന്നിലാണ് അവൾ പ്രാണൻ പിടഞ്ഞത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കാണപ്പെട്ട റോഡിൽ അവളുടെ തലമുടി പലഭാഗത്തായി മുറിഞ്ഞ് കട്ടപിടിച്ച രക്തത്തിനൊപ്പം കൂട്ടം കൂട്ടമായി കിടന്നിരുന്നു. കഴുത്തിൽ ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ചതിന്റെ രക്തക്കറമായാത്ത വെട്ടുകത്തിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷൈജു ഓട്ടോ ഡ്രൈവറായ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെട്ടുകത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു.