- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയായി ചിത്രീകരിക്കരുത്.. മറ്റ് എന്തു ശിക്ഷയും ഏറ്റുവാങ്ങാമെന്ന് അനുശാന്തി; താൻ തെറ്റു ചെയ്തില്ലെന്ന് വാദിച്ച് നിനോ മാത്യു; തൂക്കുകയർ മുന്നിലെന്ന് ഭയന്ന് രക്ഷപെടാൻ കോടതിയോട് കെഞ്ചി ടെക്കി കമിതാക്കൾ
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാമുകനെ സ്വന്തമാക്കാൻ വേണ്ടി കൂട്ടുനിന്ന അനുശാന്തിയെന്ന ക്രൂരയായ മാതാവിനോടുള്ള രോഷം മലയാളികൾക്ക് ഇനിയും അടങ്ങിയിട്ടില്ല. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ അനുശാന്തിക്കും നിനോ മാത്യുവിനും എന്തു ശിക്ഷ വിധിക്കുമെന്ന് അറിയാൻ കാത്തിരിക്കയാണ് മലയാളികൾ. ഇവർക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പറയാൻ തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവച്ചിരിക്കയാണ് കോടതി. എന്നാൽ വധശിക്ഷ ലഭിക്കുമെന്ന സൂചന പുറത്തുവന്നതോടെ ഇരവരും കോടതിയോട് കെഞ്ചൽ രൂപത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കൊടും ക്രൂരത ചെയ്ത ഇവർ തെറ്റു ചെയ്തില്ലെന്ന് വാദിച്ചാണ് രക്ഷപെടാന് തുനിഞ്ഞത്. എന്നാൽ, കുറ്റക്കാരാണെന്ന് വ്യക്തമാക്കിയതോടെ വധശിക്ഷ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് കോടതിയിൽ ഇരുവരും നടത്തിയത്. കുറ്റക്കാരനല്ലെന്ന് പറഞ്ഞ നിനോ മാത്യു പരാമാവധി ശിക്ഷ ഒഴിവാക്കണമെന്ന് കാണിച്ച് പറഞ്ഞ കാര്യങ്ങൾ ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തിന്റെയും പ്രശ്‌നങ്ങളാണ്. തനിക്ക് മക്കളും ഭാര്യയും ഉ
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാമുകനെ സ്വന്തമാക്കാൻ വേണ്ടി കൂട്ടുനിന്ന അനുശാന്തിയെന്ന ക്രൂരയായ മാതാവിനോടുള്ള രോഷം മലയാളികൾക്ക് ഇനിയും അടങ്ങിയിട്ടില്ല. ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ അനുശാന്തിക്കും നിനോ മാത്യുവിനും എന്തു ശിക്ഷ വിധിക്കുമെന്ന് അറിയാൻ കാത്തിരിക്കയാണ് മലയാളികൾ. ഇവർക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പറയാൻ തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റിവച്ചിരിക്കയാണ് കോടതി.
എന്നാൽ വധശിക്ഷ ലഭിക്കുമെന്ന സൂചന പുറത്തുവന്നതോടെ ഇരവരും കോടതിയോട് കെഞ്ചൽ രൂപത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കൊടും ക്രൂരത ചെയ്ത ഇവർ തെറ്റു ചെയ്തില്ലെന്ന് വാദിച്ചാണ് രക്ഷപെടാന് തുനിഞ്ഞത്. എന്നാൽ, കുറ്റക്കാരാണെന്ന് വ്യക്തമാക്കിയതോടെ വധശിക്ഷ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് കോടതിയിൽ ഇരുവരും നടത്തിയത്. കുറ്റക്കാരനല്ലെന്ന് പറഞ്ഞ നിനോ മാത്യു പരാമാവധി ശിക്ഷ ഒഴിവാക്കണമെന്ന് കാണിച്ച് പറഞ്ഞ കാര്യങ്ങൾ ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തിന്റെയും പ്രശ്‌നങ്ങളാണ്.
തനിക്ക് മക്കളും ഭാര്യയും ഉണ്ടെന്ന് ഇയാൾ കോടതി മുമ്പാകെ പറഞ്ഞു. അതുകൊണ്ട് ചെറിയ ശിക്ഷ നൽകണമെന്നുമായിരുന്നു നിനോ മാത്യുവിന്റെ ആവശ്യം. തനിക്ക് പ്രായമായ മാതാപിതാക്കളുണ്ടെന്നും മാതാവ് രോഗിയാണെന്നും നിനോ നിനോ മാത്യു കോടതിയിൽ പറഞ്ഞു. മകളെ കണ്ടിട്ട് രണ്ടു വർഷമായെന്നും നിനോ മാത്യു കോടതിയെ അറിയിച്ചു.
എന്നാൽ സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്നാണ് കേസിലെ രണ്ടാം പ്രതിയായ അനുശാന്തി കോടതിയിൽ പറഞ്ഞത്. മറ്റ് എന്തു ശിക്ഷയും ഏറ്റുവാങ്ങാം. കുട്ടിയെ കൊല്ലാൻ കൂട്ടുനിന്നിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നും അനുശാന്തി കൂട്ടിച്ചേർത്തു. കുഞ്ഞിനെ കൊല്ലാൻ താൻ കൂട്ടുനിന്നിട്ടില്ലെന്നും അതിനായി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അനുശാന്തി പറഞ്ഞു. മകളെ കൊല്ലാൻ കൂട്ടുനിന്ന അമ്മയാണല്ലേ എന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് അനുശാന്തി ഈ മറുപടി നൽകിയത്.
ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികളിരുവരും കോടതിയിൽ അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ കേസ് അപൂർവ്വങ്ങളിൽ അപൂർവമാണെന്നും പ്രതികൾ ഇരുവർക്കും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുശാന്തിയുടെ ഭർത്താവ് ലിജീഷ് പറഞ്ഞത് ഇരുവർക്കും വധശിക്ഷ നൽകണമെന്നാണ്. സ്വന്തം ഭാര്യ തന്നെ മകളുടെയും അമ്മയുടെയും കൊലപാതകത്തിന് കാരണകാരിയാകുക എന്ന ഏറ്റവും ദൗർഭാഗ്യകരമായ സാഹചര്യം നേരിടുന്ന ലിജീഷ്, വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. കടുത്ത മാനസിക സമ്മർദത്തിനിടയിലും കോടതി വിധിയോടുള്ള പ്രതികരണം ലിജീഷ് മറച്ചുവച്ചില്ല.
അസ്ഥി മരവിപ്പിച്ച ഇരട്ട കൊലപാതകം നടത്തിയ ഒന്നാം പ്രതി നിനോ മാത്യുവിനും കൂട്ടാളി അനുശാന്തിക്കും നേരേ തെളിവെടുപ്പ് വേളയിൽ ശക്തമായ ജനവികാരം ഉയർന്നിരുന്നു. നാട്ടുകാർക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു കൊലപാതകവും അതിന് വഴിതെളിച്ച പശ്ചാത്തലവും. ഒരുമിച്ചു ജീവിക്കാനാണ് നിനോ മാത്യുവും അനുശാന്തിയും കൊടുംകൃത്യം നടപ്പാക്കിയത്. തെളിവെടുപ്പ് സമയത്തും പ്രതികൾക്കെതിരെ ശക്തമായ ജനരോഷം ഉയർന്നിരുന്നു. നിർണ്ണായകമായ വിധി കേൾക്കാൻ എത്തിയപ്പോഴും യാതൊരു ഭാവവ്യത്യാസവും അനുശാന്തിക്ക് ഉണ്ടായില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. വനിതാ പൊലീസുകാർക്കൊപ്പം യാതൊരു കൂസലുമില്ലാതെയാണ് അനുശാന്തി വിധി കേൾക്കാന് എത്തിയത്.