- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗര മധ്യത്തിൽ പട്ടാപ്പകൽ നേഴ്സിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞില്ല; ആഴ്ചകളായി ആശുപത്രിയിൽ കഴിയുന്ന പ്രതിക്ക് പ്ലാസ്റ്റിക് സർജറി കൂടി വേണമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടാപ്പകൽ നഴ്‌സായ യുവതിയെ റോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ദരൂഹത അഴിയുന്നില്ല. കൊലപാതകത്തിന്റെ യാഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലെ നഴ്‌സായ വെഞ്ഞാറമൂട് പാലക്കോണം സൂര്യാഭവനിൽ സൂര്യ. എസ്. നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വൈയേറ്റ് ഷൈനിഭവനിൽ ഷിജു ആ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടാപ്പകൽ നഴ്‌സായ യുവതിയെ റോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ദരൂഹത അഴിയുന്നില്ല. കൊലപാതകത്തിന്റെ യാഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല.
പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലെ നഴ്‌സായ വെഞ്ഞാറമൂട് പാലക്കോണം സൂര്യാഭവനിൽ സൂര്യ. എസ്. നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വൈയേറ്റ് ഷൈനിഭവനിൽ ഷിജു ആഴ്ചകളായി ആശുപത്രി സെല്ലിലാണ് കഴിയുന്നത്. ഇതുകൊണ്ട് തന്നെ കസ്റ്റഡിയിൽ എടുക്ക് ചോദ്യം ചെയ്യാൻ പൊലീസിന് കഴിയുന്നില്ല. ഷിജുവിന്റെ ചികിൽസ പൂർണ്ണമാകാൻ ഇനിയും ആഴ്ചകൾ എഠുക്കുമെന്നാണ് സൂചന. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചതുമായി ബന്ധപ്പെട്ട് ഷിജുവിന് പ്‌ളാസ്റ്റിക്ക് സർജറി വേണമെന്ന ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആ്‌ക്ഷേപം.
കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുന്ന സംഭവങ്ങളിൽ കൈകളുടെയും വിരലുകളുടെയും ചലനം സ്വാഭാവിക നിലയിലായാൽ ഡിസ്ചാർജ് ചെയ്യുകയാണ് പതിവ്. എന്നാൽ ഷിജുവിന് പ്‌ളാസ്റ്റിക്ക് സർജറിവേണമെന്ന നിലപാട് സംശയത്തിനിട നൽകുന്നതാണെന്ന് ഡോക്ടർമാരും പൊലീസിലെ ഒരുവിഭാഗവും പറയുന്നു. നഗരമദ്ധ്യത്തിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പ്ലാസ്റ്റിക്ക് സർജറി നടത്തി ആത്മഹത്യാശ്രമത്തിന്റെ അടയാളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിയുടെ ബന്ധുക്കൾ ഡോക്ടർമാരെ സ്വാധീനിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. ജയിൽവാസം ഒഴിവാക്കാനും കേസിലെ തെളിവെടുപ്പും മറ്റ് നടപടികളും വൈകിപ്പിക്കാനുമാണ് നീക്കം.
കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും കടുത്ത പനിയെ തുടർന്ന് ചികിത്സയിലായതിനാൽ കഴിഞ്ഞില്ല. ജനുവരി 27ന് രാവിലെയാണ് ആറ്റിങ്ങൽ നഗരത്തെ നടുക്കിയ കൊലപാതകമുണ്ടായത്. ബസ് സ്റ്റാന്റിന് സമീപത്തെ ആളൊഴിഞ്ഞ റോഡിൽ യുവതിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം കൊല്ലത്തേക്ക് കടന്ന ഷിജു കൊല്ലത്തെ ലോഡ്ജിൽ
ഗുളികകൾ കഴിച്ചും കൈത്തണ്ടകളിലെ ഞരമ്പ് മുറിച്ചും ജീവനൊടുക്കാൻ ശ്രമിച്ചനിലയിലാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവദിവസം വൈകുന്നേരം പൊലീസ് കസ്റ്റഡിയിലായ ഇയാളെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുകയും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം അപകട നില തരണം ചെയ്യുകയും ചെയ്തിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും കൃത്യസ്ഥലം തിരിച്ചറിയുകയും വേണം. ഇത്തരത്തിലുള്ള നടപടികൾ അവശേഷിക്കെയാണ് ഷിജുവിന്റെ ചികിത്സ നീണ്ടുപോകുന്നത്. മെഡിക്കൽ കോളേജിലെ സെല്ലിൽ കഴിയുന്ന ഇയാളെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ഭാഗത്ത് പ്ലാസ്റ്റിക്ക് സർജറി നടത്താനായി കഴിഞ്ഞദിവസം തിയേറ്ററിലെത്തിച്ചെങ്കിലും പനിയെ തുടർന്ന് ശസ്ത്രക്രിയ മാറ്റി വയ്ക്കുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഫേസ് ബുക്കുൾപ്പെടെയുള്ള നവ മാദ്ധ്യമങ്ങളിൽ സജീവമായിരുന്ന സൂര്യയ്ക്ക് ഷിജുവിന്റെ സുഹൃത്തുക്കളുൾപ്പെടെ പലരുമായും സൗഹൃദമുണ്ടായിരുന്നു. ഇത്തരം സൗഹൃദങ്ങളെ സംശയിക്കുകയും സൂര്യയ്ക്ക് ചിലരുമായി അതിരുവിട്ട അടുപ്പം ഉള്ളതായി കരുതുകയും ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ വ്യക്തമാക്കിയിരുന്നത്. അതിന് അപ്പുറത്തേക്കുള്ള സംശയം മാറുന്നില്ല. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ട്. അതിനാണ് ചികിൽസ തടസ്സമാകുന്നത്.
സൂര്യയെ വകവരുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്ത ഇയാൾ ആറ്റിങ്ങലിൽവിളിച്ചുവരുത്തി അവളെ കൊലപ്പെടുത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന തോൾ സഞ്ചിയിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തിയാണ് ഇയാൾ കൊലയ്ക്ക് ഉപയോഗിച്ചത്. ആശുപത്രിയിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്‌സിന്റെ മകളുടെ വിവാഹ ചടങ്ങിനുള്ള സമ്മാനം വാങ്ങാനായി വീട്ടിൽനിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.