- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശിക്ഷ വിധിച്ച ആൾക്ക് 50 ലക്ഷം രൂപ പിഴ ഇട്ടാൽ എങ്ങനെ ഈടാക്കുമെന്നാണ് കരുതുന്നത്? അവിഹിത ബന്ധത്തിന് ജീവപര്യന്തം വിധിക്കാൻ ഐപിസിയിൽ വകുപ്പുണ്ടോ? മാദ്ധ്യമ വിചാരണ ജഡ്ജിമാരെ സ്വാധീനിക്കുമ്പോൾ സംഭവിക്കുന്നത്
ആറ്റിങ്ങൽ കൂട്ടക്കൊല മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുകയും കരയിക്കുകയും ചെയ്ത ഒരു മഹാദുരന്തമായിരുന്നു. വിവാഹിതരായ ഒരു യുവാവും യുവതിയും വിവാഹബന്ധത്തിന് പുറത്ത് നടത്തിയ അവിഹിതബന്ധം ഒരു കുരുന്നിന്റെയും ഒരു സ്ത്രീയുടെയും ജീവൻ എടുത്തു എന്നത് ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ കൊല നടത്തിയ നീനോ മാത്യുവിന് വധ ശിക്ഷയും കൊലയ്ക്ക് കൂട്ടുനിന്ന അനുശാന്തി എന്ന മനസാക്ഷിയില്ലാത്ത യുവതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചത് നീതിബോധമുള്ളവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സാമൂഹിക സദാചാര വിഷയം കൂടി ഉൾപ്പെട്ട ഈ വിഷയത്തിൽ സമൂഹത്തിന്റെ താൽപ്പര്യം കൂടി സ്മരിക്കപ്പെടേണ്ടത് തന്നെയാണ്. ഇതൊക്കെ ശരിവയ്ക്കുമ്പോഴും നിയമ പീഠങ്ങൾ തീരുമാനം എടുക്കേണ്ടത് മാദ്ധ്യമ വിചാരണയുടെയും പൊതു സമൂഹത്തിന്റെ വികാരത്തിന്റെയും അടിസ്ഥാനത്തിൽ ആണോ എന്ന ചോദ്യമാണ് ഈ കേസിലെ വിചാരണയും വിധിയും മുമ്പോട്ട് വയ്ക്കുന്ന ഒരു വിഷയം. ഈ കേസ് ഉണ്ടായപ്പോൾ മുതൽ പുറത്ത് വന്ന അതിശയിപ്പിക്കുന്ന കഥകൾ ശരി വച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്.
ആറ്റിങ്ങൽ കൂട്ടക്കൊല മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുകയും കരയിക്കുകയും ചെയ്ത ഒരു മഹാദുരന്തമായിരുന്നു. വിവാഹിതരായ ഒരു യുവാവും യുവതിയും വിവാഹബന്ധത്തിന് പുറത്ത് നടത്തിയ അവിഹിതബന്ധം ഒരു കുരുന്നിന്റെയും ഒരു സ്ത്രീയുടെയും ജീവൻ എടുത്തു എന്നത് ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ കൊല നടത്തിയ നീനോ മാത്യുവിന് വധ ശിക്ഷയും കൊലയ്ക്ക് കൂട്ടുനിന്ന അനുശാന്തി എന്ന മനസാക്ഷിയില്ലാത്ത യുവതിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചത് നീതിബോധമുള്ളവരെ ആഹ്ലാദിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് സാമൂഹിക സദാചാര വിഷയം കൂടി ഉൾപ്പെട്ട ഈ വിഷയത്തിൽ സമൂഹത്തിന്റെ താൽപ്പര്യം കൂടി സ്മരിക്കപ്പെടേണ്ടത് തന്നെയാണ്.
ഇതൊക്കെ ശരിവയ്ക്കുമ്പോഴും നിയമ പീഠങ്ങൾ തീരുമാനം എടുക്കേണ്ടത് മാദ്ധ്യമ വിചാരണയുടെയും പൊതു സമൂഹത്തിന്റെ വികാരത്തിന്റെയും അടിസ്ഥാനത്തിൽ ആണോ എന്ന ചോദ്യമാണ് ഈ കേസിലെ വിചാരണയും വിധിയും മുമ്പോട്ട് വയ്ക്കുന്ന ഒരു വിഷയം. ഈ കേസ് ഉണ്ടായപ്പോൾ മുതൽ പുറത്ത് വന്ന അതിശയിപ്പിക്കുന്ന കഥകൾ ശരി വച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മാദ്ധ്യമങ്ങളുടെ കഥകൾ ജഡ്ജിയെ വല്ലാതെ സ്വാധീനിച്ചു എന്ന് വേണം കരുതാൻ. ജഡ്ജിമാർ നിയമ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വകുപ്പുകൾ അനുസരിച്ച് മാത്രം ആണ് പ്രവർത്തിക്കേണ്ടത്, മാദ്ധ്യമങ്ങളോ പൊതു സമൂഹമോ എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അല്ല വിധി എഴുതേണ്ടത്. നിർഭാഗ്യവശാൽ ഈ കേസിൽ നിയമ പുസ്തകങ്ങളെക്കാൾ കൂടുതൽ ജഡ്ജിയെ സ്വാധീനിച്ചത് മാദ്ധ്യമങ്ങൾ ഉയർത്തിവിട്ട രോദനമാണെന്ന് പറയേണ്ടതിൽ ഖേദമുണ്ട്.
വധശിക്ഷ വിധിച്ച ഒരാൾക്ക് 63 ലക്ഷം രൂപ പിഴയിട്ടു എന്ന ഒറ്റക്കാരണം മതി ജഡ്ജിയുടെ തീരുമാനത്തിലെ പരസ്പര വൈരുദ്ധ്യം മനസിലാക്കാൻ. കൊല്ലാൻ പോകുന്നയാൾ എന്തിനാണ് ആ പിഴ അടയ്ക്കുന്നത്? അയാൾ ആ പിഴ അടച്ചില്ലെങ്കിൽ കോടതി എന്ത് ചെയ്യും? അനുശാന്തിക്ക് വിധിച്ച 60 ലക്ഷവും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇരട്ട ജീവപര്യന്തം അനുഭവിക്കുകയും സ്വന്തം മകളെ കൊന്ന പേരുദോഷം ഉണ്ടാവുകയും ചെയ്ത് അനുശാന്തി 60 ലക്ഷം അടച്ച് പുറത്തിറങ്ങുന്നത് എന്തിന വേണ്ടിയാണ്? പുറത്തിറങ്ങിയ ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ യുവതിയെ സംബന്ധിച്ചിടത്തോളം 60 ലക്ഷം അടയ്ക്കാതിരുന്നാൽ അകത്ത് വീണ്ടും കിടക്കാം എന്നത് ആശ്വാസമാകും (ക്രിമിനൽ കേസിൽ വിധിക്കുന്ന പിഴ അടച്ചില്ലെങ്കിൽ തടവാണ് പരിഹാരം എന്ന അറിവിൽ നിന്നാണ് ഈ കുറിപ്പ്. ആസ്തികളിൽ നിന്നും പിടിച്ചെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ എന്നു വ്യക്തമല്ല.)
ഇതിനർത്ഥം ഈ വിധികൊണ്ട് ഇരകൾക്ക് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നാണ്. ജഡ്ജിയുടെ ലക്ഷ്യം ഇരകൾക്ക് ആശ്വാസം ആവുക ആയിരുന്നെങ്കിൽ കൊടുക്കാൻ കഴിയുന്ന ഒരു തുക ആയിരുന്നു നൽകേണ്ടിയിരുന്നത്. വധശിക്ഷ വിധിച്ച ആൾക്ക് 63 ലക്ഷം പിഴയിട്ട ഒറ്റക്കാരണം കൊണ്ട് തന്നെ അപ്പീലിന് പോയാൽ വിധിക്ക് സ്റ്റേ ലഭിക്കാൻ എളുപ്പമാണ്. ട്രെയിനിൽ യാത്ര ചെയ്ത ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന ഒറ്റക്കൈയന്റെ കാര്യത്തിൽ പോലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല എന്നോർക്കണം. ആ അർത്ഥത്തിൽ ജഡ്ജിമാർ ശ്രദ്ധിക്കേണ്ടത് നിയമ പുസ്തകവും അതിലെ വകുപ്പുകളും മാത്രമായിരിക്കണം എന്ന് പറയാതെ വയ്യ.[BLURB#1-H]
ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും പ്രോസിക്യൂഷൻ നിലപാടുകളും കോടതി വിധിയും എല്ലാം ചില അസ്വാഭാവികതകൾ വ്യക്തമാക്കുന്നുണ്ട്. പട്ടാപ്പകൽ ഒരു വീട്ടിൽ കാമുകിയുടെ മകളെയും ഭർത്താവിനെയും അമ്മായിയമ്മയെയും വധിച്ച ശേഷം കാമുകിയുമായി പുതുജീവിതം തുടങ്ങാം എന്ന് നീനോ മാത്യു ആഗ്രഹിച്ചു എന്നാണ് ഇയാൾക്ക് മേൽ ആരോപിക്കുന്ന കുറ്റം. ആ വധത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും കൊലപാതകങ്ങൾക്ക് ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റമാണ് അനുശാന്തിക്ക് മേൽ ചാർത്തപ്പെടുന്നത്. കാമുകിയെ സ്വന്തമാക്കാൻ ആറുകൊല നടത്തിയതിന് നീനോ മാത്യുവിനും ആ വധത്തിന് കൂട്ടു നിന്നതിന് അനുശാന്തിക്കും ജീവപര്യന്തവും കോടതി വിധിച്ചു. അനുശാന്തിക്കുകൂടി വധശിക്ഷ വേണം എന്നാണ് ജനവികാരം വ്യക്തമാക്കുന്നത്.[BLURB#2-VL]
എന്നാൽ പ്രത്യക്ഷത്തിൽ തന്നെ ഈ ആരോപണത്തിൽ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? ടെക്‌നോ പാർക്കിലെ ഒരു വലിയ ഐടി കമ്പനിയിൽ മാനേജരായും ടീം ലീഡറായും ജോലി ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് ഇരുവരും. പട്ടാപ്പകൽ വീട്ടിൽ കയറി കൊല നടത്തിയാൽ പിടിക്കപ്പെടില്ല എന്ന് നിനോ മാത്യുവിനോ അതിന് ഒത്താശ ചെയ്താൽ ആരും അറിയില്ല എന്ന് അനുശാന്തിയോ കരുതി എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം അല്ലേ? അതിനർത്ഥം പൊലീസും പ്രൊസിക്യൂഷനും പറയുന്നതും മാദ്ധ്യമങ്ങൾ എഴുതുന്നതുമായ കഥകൾക്ക് ഒരു മറുവശം ഉണ്ട് എന്ന് തന്നെയാണ്. ഇങ്ങനെ പറയുമ്പോൾ നിനോ മാത്യു അരുംകൊല നടത്തി എന്ന കാര്യം സമ്മതിക്കുന്നു. നീനോ മാത്യുവിന് നൽകിയ ശിക്ഷയെ കുറിച്ച് അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ ആ ശിക്ഷയ്ക്ക് കാരണമായി കോടതി അംഗീകരിച്ച കാര്യങ്ങളുടെ വിശ്വാസ്യത മാത്രമാണ് സംശയാസ്പദം.
അനുശാന്തിയുമായി നീനോ മാത്യുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസും പ്രൊസിക്യൂഷനും നിസംശയം കണ്ടെത്തിയ കാര്യമാണ്. അതിൽ ആർക്കും തർക്കമില്ല. ആ അവിഹിത ബന്ധം പുറത്ത് വരികയും മകൾ അടക്കമുള്ളവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ തളർന്നുപോയ യുവതി പ്രതിരോധത്തിന് പോലും ശ്രമിക്കാത്ത ഒരു തരം നിസ്സംഗതയിൽ എല്ലാ ആരോപണങ്ങളും ഏറ്റു വാങ്ങുക ആയിരുന്നു എന്ന് കരുതാൻ സാഹചര്യം ഇല്ലേ? എന്ത് ന്യായം പറഞ്ഞാലും മകളുടെയും അമ്മായിയമ്മയുടെയും മരണത്തിന് പരോക്ഷമായി എങ്കിലും ബന്ധം ഉള്ളതിനാൽ യാതൊരുവിധ പ്രതിരോധവും വേണ്ട എന്ന് ആ സ്ത്രീ തീരുമാനിച്ചെങ്കിലോ? അനുശാന്തിയെ കുറ്റക്കാരിയായി കരുതുന്നത് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ വീട്ടിലേക്കുള്ള വഴികൾ പറഞ്ഞ് കൊടുത്തു എന്ന ഒറ്റക്കാരണവും ഇരുവരും തമ്മിലുള്ള അവിഹിത ബന്ധവും അടിസ്ഥാനമാക്കിയാണ് എന്ന് പ്രൊസിക്യൂഷനും മാദ്ധ്യമങ്ങളും പറയുന്നു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തതുകൊല്ലാൻ കൂട്ടു നിന്നതിന് തുല്ല്യം ആണ് എന്ന് പറയുമ്പോൾ ആ വാട്‌സ് ആപ്പ് സന്ദേശം അയച്ചത് എന്നായിരുന്നു എന്ന ചോദ്യത്തിന് എങ്കിലും പൊലീസ് ഉത്തരം നൽകേണ്ടതുണ്ട്.
[BLURB#3-VR]കോടതിയുടെ മുൻപിൽ ഇങ്ങനെ ഒരു സന്ദേശം കാട്ടിയാൽ തീർച്ചയായും അത് ഗൂഢാലോചനയുടെ ഭാഗം ആണ് എന്ന് തോന്നിയേക്കാം. എന്നാൽ ഈ വഴി ഭർത്താവ് സ്ഥലത്ത് ഇല്ലാത്തപ്പോൾ അവിഹിത ബന്ധത്തിന് ക്ഷണിച്ചപ്പോൾ നൽകിയത് ആണെങ്കിലോ? കൊല നടത്തിയ ആഴ്ചയിൽ ആണ് ഈ സന്ദേശം നൽകിയതെങ്കിൽ തീർച്ചയായും ഗൂഢോലോചന എന്ന തിയറി പരിഗണിക്കപ്പെടണം. കൊല നടത്തുന്ന കാര്യം ചർച്ച ചെയ്തു എന്ന തെളിവുകൾ ഒന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ അനുശാന്തിക്ക് ഇതിൽ മനസ്സറിവുണ്ട് എന്ന നിഗമനം നീതിക്ക് നിരക്കുന്നതല്ല. രഹസ്യമായ അവിഹിത ബന്ധം പരസ്യമായപ്പോൾ ഉണ്ടായ നിസംഗതയെ ആണ് കൊലക്ക് കൂട്ടു നിന്നു എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതെങ്കിൽ അതിൽ ഒരു അനൗചിത്യം ഉണ്ട്. അല്ലെങ്കിൽ കൊലപാതക ഗൂഢാലോചന നടത്തി എന്ന് തെളിയിക്കണം. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്ത് മാത്രമോ അവിഹിത ബന്ധത്തിന്റെ തെളിവുകൾ കിട്ടിയത് മാത്രമോ ആവരുത് ആ തെളിവ്.
ഇതിനേക്കാൾ വിശ്വസനീയ സാധ്യത അവിഹിത ബന്ധം തലക്ക് പിടിച്ചപ്പോൾ വിവാഹം വേണമെന്നോ മറ്റോ നീനോ മാത്യു ആവശ്യപ്പെടുകയും അത് അനുശാന്തി നിഷേധിക്കുകയും ചെയ്തതാവാൻ ആണ്. അത്തരം വാട്‌സ് ആപ് സന്ദേശത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലെങ്കിൽ അവിഹിത ബന്ധം തുടരേണ്ടതില്ല എന്ന് ഒരു ഘട്ടത്തിൽ തീരുമാനിച്ചതോടെ അത് തുറന്ന് പറഞ്ഞത് നീനോയെ പ്രകോപിപ്പിച്ചതാവാനും സാധ്യതയില്ലേ? അനുശാന്തി തലക്ക് ഭ്രാന്തമായി പടർന്നു പിടിച്ച നീനോക്ക് ഇതു അംഗീകരിക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പ്രേമ ഭ്രാന്ത് കയറിയ അയാൾ അനുശാന്തിയുടെ ഭർത്താവിനെയും മകളെയും അമ്മായിയമ്മയെയും ഒക്കെ കൊല്ലാൻ തീരുമാനിച്ചതാവാം. ഇങ്ങനെ ഒരു സാധ്യത എന്തു കൊണ്ട് പ്രൊസിക്യൂഷൻ പരിഗണിച്ചില്ല? അങ്ങനെ ആണെങ്കിൽ അനുശാന്തി ചെയ്ത തെറ്റ് ഭർത്താവിനെയും കുടുംബത്തെയും വഞ്ചിച്ച് വേറൊരുത്തനുമായി അവിഹിത ബന്ധം നടത്തി എന്നത് മാത്രം ആവില്ലേ? പലപ്പോഴും അവിഹിത ബന്ധങ്ങളിൽ പെടുന്ന സ്ത്രീകൾ ഇത്തരം ഊരാക്കുടുക്കുകളിൽ ചെന്നു പെടാറുണ്ട് എന്ന് മറ്റ് ഒട്ടേറെ അനുഭവങ്ങൾ തന്നെ തെളിവാണ്. അതിന് ഇരട്ട ജീവപര്യന്തം വിധിക്കാൻ നിയമത്തിൽ വകുപ്പുണ്ടോ?
ഈ തിയറി ശരിയല്ലെങ്കിൽ വധഗൂഢാലോചനയ്ക്ക് അനുശാന്തി കൂട്ടു നിന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പ്രൊസിക്യൂഷൻ പുറത്ത് വിടേണ്ടതാണ്. വാട്‌സ് ആപ്പിലൂടെ വഴി പറഞ്ഞ് കൊടുത്ത് മാത്രം ആവരുത് ആ തെളിവ്. അവിഹിത ബന്ധം എന്നത് ഇന്ന് നിത്യ ജീവിതത്തിലെ പൊതു കാഴ്‌ച്ചയായി മാറിയതുകൊണ്ട് ആ തിന്മയുടെ പേരിൽ ഒരു സ്ത്രീയെ മകളെ കൊന്നവൾ ആക്കുന്നതിലെ അനൗചിത്യമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാനുള്ള പ്രേരണ. അങ്ങനെ ഗൂഢോലോചന നടത്തി കൊല നടത്തിയ ശേഷം കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാം എന്ന് കരുതുന്ന ഈ സ്ത്രീയെങ്കിലും അവളോട് സഹതപിക്കാനേ പറ്റൂ. കോടതികൾ ഒരു തരത്തിലുള്ള സ്വാധീനത്തിനും വശംവദരാകരുത് എന്ന നിർബന്ധമാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ ചിന്തയ്ക്ക് പ്രേരിപ്പിച്ചത്. പണത്തെയും അധികാരങ്ങളെയും മാത്രമല്ല വികാരങ്ങളെയും മാദ്ധ്യമ വിചാരണയെയും അതിജീവിക്കാൻ കോടതികൾക്ക് കഴിഞ്ഞാൽ മാത്രമേ നിയമ വ്യവസ്ഥയോടുള്ള ആദരവ് തുടരൂ.[BLURB#4-H]
എന്തായാലും ഇത്തരം പ്രധാനപ്പെട്ട കേസുകളിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് ആവശ്യമാണ് എന്ന് മാത്രമാണ് പറയാനുള്ളത്. അല്ലെങ്കിൽ ഇത്തരം കേസുകൾ മോൽക്കോടതികളിൽ ചെല്ലുമ്പോൾ തള്ളപ്പെടുകയും കുറ്റവാളികളെന്ന് സമൂഹം വിളിച്ച് ആക്ഷേപിച്ചവർ നിരപരാധികൾ ആണ് എന്ന് വ്യക്തമാക്കുകയും ചെയ്യും. അപ്പോഴേയ്ക്കും കുറ്റാരോപിതർക്ക് നഷ്ടപ്പെടുനാള്ളത് എല്ലാം നഷ്ടപ്പെട്ടിരിക്കും. അവരുടെ മുൻപിൽ ജീവിതം എന്നത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒന്നായി മാറും. നീതി നടപ്പാക്കേണ്ട മാദ്ധ്യമ വിചാരണ തടസ്സം ആകരുത്. അതേ സമയം എന്തിന്റെ പേരിൽ ആണെങ്കിലും ഒരു കുരുന്നിന്റെ ജീവൻ എടുക്കുകയും കാമുകിയുടെ അമ്മായിയമ്മയെ കൊല്ലുകയും ചെയ്ത നീനോ മാത്യു ഒരു ദയയും അർഹിക്കുന്നില്ല എന്ന് തീർത്തു പറയട്ടെ. ഭർത്താവുമായി എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിവാഹജീവിതത്തിന് പുറത്ത് ശാരീരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന സ്ത്രീകൾക്കെല്ലാം അനുശാന്തിയുടെ വിധി ഒരു പാഠം ആവേണ്ടതുമാണ്.