- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27 കോടിയോളം നികുതി പിരിച്ചെടുക്കുന്നതിൽ വീഴ്ചവരുത്തി; ചട്ടവിരുദ്ധമായി മേയേഴ്സ് ഫണ്ട് രൂപീകരിച്ച് തുക ചെലവഴിച്ചും തട്ടിപ്പ്; ടോണി ചമ്മിണി മേയറായിരിക്കെ കൊച്ചി നഗരസഭയിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്
കൊച്ചി: ടോണി ചമ്മിണി കൊച്ചി മേയറായിരുന്ന കാലത്തുകൊച്ചി കോർപ്പറേഷനിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ നികുതി പിരിവിൽ വൻ വീഴ്ചവരുത്തിയും മേയറുടെ പേരിൽ നിയമവിരുദ്ധമായി റീഹാബിലിറ്റേഷൻ ഫണ്ട് രൂപീകരിച്ച് തുക ചെലവിട്ടും കോടികൾ നഷ്ടപ്പെടുത്തിയതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2014-15 വർഷ കാലയളവിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നികുതി കുടിശിക കാര്യക്ഷമമായി പിരിക്കാനോ വിവിധ വരുമാനമാർഗങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താനോ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നികുതി പിരിച്ചെടുക്കാതെ ചില സ്ഥാപനങ്ങൾക്കുവേണ്ടി കോർപ്പറേഷൻ സൗജന്യം ചെയ്തുകൊടുത്തതായി നേരത്തെതന്നെ വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടും സ്ഥിരീകരിക്കുകയാണ്. ഇതിനു പുറമെ വിവിധ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിലടക്കം ക്രമക്കേട് നടന്നുവെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട. വസ്തുനികുതിയിനത്തിൽ പിരിച്ചെടുക്കേ
കൊച്ചി: ടോണി ചമ്മിണി കൊച്ചി മേയറായിരുന്ന കാലത്തുകൊച്ചി കോർപ്പറേഷനിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ നികുതി പിരിവിൽ വൻ വീഴ്ചവരുത്തിയും മേയറുടെ പേരിൽ നിയമവിരുദ്ധമായി റീഹാബിലിറ്റേഷൻ ഫണ്ട് രൂപീകരിച്ച് തുക ചെലവിട്ടും കോടികൾ നഷ്ടപ്പെടുത്തിയതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2014-15 വർഷ കാലയളവിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നികുതി കുടിശിക കാര്യക്ഷമമായി പിരിക്കാനോ വിവിധ വരുമാനമാർഗങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താനോ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നികുതി പിരിച്ചെടുക്കാതെ ചില സ്ഥാപനങ്ങൾക്കുവേണ്ടി കോർപ്പറേഷൻ സൗജന്യം ചെയ്തുകൊടുത്തതായി നേരത്തെതന്നെ വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടും സ്ഥിരീകരിക്കുകയാണ്.
ഇതിനു പുറമെ വിവിധ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിലടക്കം ക്രമക്കേട് നടന്നുവെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട. വസ്തുനികുതിയിനത്തിൽ പിരിച്ചെടുക്കേണ്ട നാൽപത്തിമൂന്നരക്കോടി രൂപയിൽ നഗരസഭ ആകെ പിരിച്ചെടുത്തത് 15 കോടി രൂപ മാത്രമാണ്. 27കോടിയിലധികം രൂപ ഈയിനത്തിൽ മാത്രം നഗരസഭയ്ക്ക് ലഭിക്കാനുണ്ട്.
രജിസ്‌ട്രേഷൻ പോലുമില്ലാതെ നിരവധി പാരാമെഡിക്കൽ സ്ഥാപനങ്ങൾ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്നതായും ഇത് കണ്ടെത്താൻ അധികൃതർ നടപടിയെടുത്തില്ലെന്നതും വളരെ ഗൗരവമുള്ള കാര്യമായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈസൻസില്ലാതെ ഒരു തിയേറ്റർപോലും പ്രവർത്തിക്കുന്നു.
ഒട്ടും സുരക്ഷിതത്വമില്ലാതെയാണ് ഫെറി സർവീസ് പ്രവർത്തിക്കുന്നതെന്ന ഗുരുതരമായ തെറ്റും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപോലെ നിരവധി ക്രമക്കേടുകളാണ് ഓരോ മേഖലയിലും അക്കമിട്ടു നിരത്തി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഒരു കാരണവശാലും കെട്ടിടനിർമ്മാണത്തിന് അനുമതി നൽകരുതാത്ത തീരദേശ ഭൂമി ഒരുകോടിയിലധികം രൂപ നൽകി പുനരധിവാസ പദ്ധതിക്കായി കോർപ്പറേഷൻ വാങ്ങിയതിനെ റിപ്പോർട്ടിൽ നിശിതമായി വിമർശിക്കുന്നു. കെട്ടിടനിർമ്മാണം നടത്താനും പുനരധിവാസത്തിനും സാധ്യമല്ലെന്നറിഞ്ഞിട്ടും ഈ ഭൂമി വാങ്ങിയത് വലിയ ക്രമക്കേടാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ജംഗ്ഷനിൽ മുഴുവൻ വെളിച്ചം പകരാൻ പറ്റുന്ന തീവ്ര പ്രകാശമുള്ള ഹൈമാസ്റ്റ് ലൈറ്റിനു കീഴിൽത്തന്നെ സോളാർ സ്്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതടക്കമുള്ള വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഒരു നിയന്ത്രണവും ഇല്ലാതെ പണം ചെലവഴിക്കലും സാമ്പത്തിക ധൂർത്തും ഉൾപ്പെടയുള്ള കാര്യങ്ങൾ ടോണി ചമ്മിണി മേയറായ കാലയളവിൽ നടന്നതായി അക്കമിട്ടു നിരത്തിയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കുതന്നെ വഴിവച്ചെക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിലെ ക്രമക്കേടുകളെപ്പറ്റി വ്യക്തമാകുന്നതോടെ സർക്കാർ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ യുഡിഎഫ് ഭരണസമിതിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാനും സാധ്യത തെളിയുകയാണ്.