- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷോപ്പിംഗിനിടെ 'ആന്റി'യെന്ന് വിളിച്ചത് ഇഷ്ടമായില്ല; പെൺകുട്ടിയെ തെരുവിലിട്ട് പൊതിരെ തല്ലി 40കാരി
ലക്നൗ: ഷോപ്പിംഗിനിടെ ആന്റിയെന്ന് വിളിച്ചതിന് പെൺകുട്ടിയെ പൊതിരെ തല്ലി നാൽപ്പതുകാരി. കർവ്വാചൗത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനിടെ മാർക്കറ്റിൽ വച്ച് ആന്റിയെന്ന് വിളിച്ചതിനായി പെൺകുട്ടിയെ ആക്രമിക്കപ്പെട്ടത്. ഉത്തർപ്രദേശിലെ എത്തായിലാണ് വിചിത്രമായ സംഭവം നടന്നത്. എത്തായിലെ ബാബുഗഞ്ജ് മാർക്കറ്റിൽ വച്ച് തിങ്കളാഴ്ചയായിരുന്നു സ്ത്രീ പെൺകുട്ടിയെ ആക്രമിച്ചത്.
സാധനങ്ങൾ വാങ്ങുന്നതിനിടെ സ്ത്രീയെ പെൺകുട്ടി ആന്റി എന്ന് വിളിച്ചതും ഇവർ കുട്ടിയെ തല്ലുകയായിരുന്നു. പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിട്ടായിരുന്നു മർദ്ദനം. അടുത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളും അടിക്കാൻ ഒപ്പം കൂടി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാണ്. വനിതാ പൊലീസ് ഇടപെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള തല്ല് അവസാനിച്ചത്. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Next Story