- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓസ്റ്റിൻ മലയാളി അസോസിയേഷൻ ഗെയിംസ് ഡേ ഡോ. സുഗുണൻ ഉദ്ഘാടനം ചെയ്തു
ഓസ്റ്റിൻ: അമേരിക്കയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളിൽ ഏറ്റവും മുൻനിരയിലാണ് ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിൻ. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയും ജോലി സാധ്യതകളും, കുറഞ്ഞ ജീവിത ചെലവും, ഉയർന്ന ജീവിത സുരക്ഷിതത്വവുമുള്ള ഓസ്റ്റിൻ മലയാളികളുടെ ഇഷ്ടവാസസ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ മലയാളി സമൂഹത്തിന്റ
ഓസ്റ്റിൻ: അമേരിക്കയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളിൽ ഏറ്റവും മുൻനിരയിലാണ് ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിൻ. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയും ജോലി സാധ്യതകളും, കുറഞ്ഞ ജീവിത ചെലവും, ഉയർന്ന ജീവിത സുരക്ഷിതത്വവുമുള്ള ഓസ്റ്റിൻ മലയാളികളുടെ ഇഷ്ടവാസസ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇവിടുത്തെ മലയാളി സമൂഹത്തിന്റെ സമഗ്രവികസനത്തിനായി കഴിഞ്ഞ പത്തുവർഷക്കാലമായി 'ഗാമ' എന്ന മലയാളി അസോസിയേഷൻ വളരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ആചാരങ്ങളും, ആഘോഷങ്ങളും മലയാളിത്തനിമയിൽ ഇവിടെ പുനസൃഷ്ടിക്കുന്നതിൽ ഗാമ എന്നും എല്ലാവർക്കും ഒരു മാതൃകയാണ്. കലാ-കായിക രംഗങ്ങളിലും മലയാളികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുവാൻ നിരവധി പരിപാടികൾ ഈവർഷം ഗാമ നടപ്പിലാക്കിയത്. അതിന്റെ ഭാഗമായുള്ള ഗെയിംസ് ഡേ ഉദ്ഘാടനം കേരളാ മുൻ ഹോക്കി ക്യാപ്റ്റൻ ഡോ. സുഗുണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഗാമ മലയാളി സമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുകയുണ്ടായി. യോഗത്തിൽ ഗാമയുടെ വൈസ് പ്രസിഡന്റ് സണ്ണി തോമസ് സ്വാഗതവും, ഗെയിംസ് കോർഡിനേറ്റർ സതീഷ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന മത്സരങ്ങളിൽ നിരവധി മലയാളികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ മലയാളികളെ പങ്കെടുപ്പിച്ച് ഈവർഷത്തെ ഗെയിംസ് ഡേ വൻ വിജയമാക്കിത്തീർക്കാൻ കോർഡിനേറ്റർ സതിഷ് കുമാർ, സഹായിച്ച ബോർഡ് അംഗങ്ങളായ അനൂപ് നായർ, ഡിജോയി ദിവാകരൻ എന്നിവർക്ക് പ്രത്യേകം നന്ദി പറഞ്ഞു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത് പി.എസ്.ജി ഗുരുപ്പ് ചെയർമാൻ ജിബി ജോർജ് പാറയ്ക്കലാണ്. സണ്ണി തോമസ് (ഓസ്റ്റിൻ) അറിയിച്ചതാണിത്. 



