- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കി ഓസ്ട്രേലിയ; വിലക്ക് മെയ് 15 വരെ; സഹായങ്ങൾക്ക് മുടക്കമുണ്ടാകില്ലെന്ന് വിശദീകരണം
കാൻബറ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയ . മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഓസ്ട്രേലിയയിൽ ഇറങ്ങാൻ അനുവദിക്കില്ല. പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചു.
എന്നാൽ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇപ്പോൾ തന്നെ ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലേക്ക് ഓസ്ട്രേലിയ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകൾ, 1 ദശലക്ഷം സർജിക്കൽ മാസ്ക്, ഒരു ലക്ഷം ഗൂഗിൾസ്, ഒരു ലക്ഷം ജോഡി കൈയുറകൾ, 20000 ഫേയിസ് ഷീൽഡുകൾ എന്നിവയും ഒസ്ട്രേലിയ അയക്കും.
അതേ സമയം ഇന്ത്യയിൽ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങൾ ദോഹ, സിംഗപ്പൂർ, കോലാലംപൂർ എന്നിവിടങ്ങളിൽ തദ്ദേശ സർക്കാറുകളുമായി ഇടപെട്ട് സർവീസ് നിർത്തിവയ്ക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു.