- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെയ് 15 വരെ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ നിർത്തിവയ്ക്കാൻ ഓസ്ട്രേലിയ; റദ്ദാക്കൽ ബാധിക്കുക അഞ്ഞൂറോളം സർവ്വീസുകളെ; നടപടി കോവിഡ് വ്യാപനം രൂക്ഷമായതോടെ
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയയും. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാൽ മെയ് 15 വരെയെങ്കിലും വിമാനങ്ങൾ റദ്ദാക്കുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. ഇന്ത്യയിൽ നിന്ന് എത്തുന്നവർ ഓസ്‌ട്രേലിയയിലുള്ളവരിൽ അപകട സാധ്യത നിലനിൽക്കുന്നതിനിലാണ് തീരുമാനം.
ഓസ്‌ട്രേലിയൻ സർക്കാർ ഡാർവിനിലേക്ക് നടത്തുന്ന രണ്ട് ക്വാണ്ടസ് വിമാന സർവീസുകളും, സിഡ്‌നിയിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാന സർവീസുകളും ഇത്തരത്തിൽ നിർത്തിവയ്ക്കാനാണ് തീരുമാനം.മെയ് പതിനഞ്ചിന് ഈ തീരുമാനം വീണ്ടും പരിശോധിക്കും. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരിൽ ആരോഗ്യസ്ഥിതി മോശമായവരെയും മറ്റ് പ്രശ്‌നങ്ങളിൽപ്പെട്ടവരെയും തിരിച്ചെത്തിക്കുക എന്നതിന് മുൻഗണന നൽകിയാകും വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്ന കാര്യം പരിശോധിക്കുക.
മറ്റ് രാജ്യങ്ങൾ വഴി വരുന്ന കണക്ടഡ് വിമാനസർവീസുകൾക്കും വിലക്ക് ബാധകമാകും.ദോഹ, ദുബായ്, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ ഇതിനകം നിർത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെർത്തും, അഡ്‌ലൈഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും.
ഇന്ത്യയിലേക്ക് പോകാൻ ഇളവു നൽകുന്നതും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
മൂന്നു സാഹചര്യങ്ങളിൽ മാത്രമേ ഇന്ത്യയിലേക്ക് പോകാൻ ഇളവ് അനുവദിക്കൂ.രാജ്യതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ (national interest)ചികിത്സാ ആവശ്യങ്ങൾക്കുള്ള ഇളവ്,കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികൾക്ക്