- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്ടൻ ശ്രീജേഷും കൂട്ടരും പൊരുതി തോറ്റു; ഹോക്കിയിൽ അഭിമാനമായി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയ്ക്ക് വെള്ളിമെഡൽ; ഫൈനൽ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തത് മലയാളി ഗോൾകീപ്പറുടെ മികവ്; ഓസ്‌ട്രേലിയ നേടിയത് പതിനാലാമത് കിരീടം
ലണ്ടൻ: ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടം. അതും മലയാളിയായ ശ്രീജേഷിന്റെ നായകത്വത്തിൽ. 1980 മോസ്‌കോ ഒളിമ്പിക്‌സിലെ സ്വർണമെഡലിനു ശേഷം ഇന്ത്യൻ ഹോക്കിക്ക് അഭിമാനിക്കാനൊരു മെഡൽ നേട്ടം. ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയെങ്കിലും 36 വർഷത്തിനിടെ രാജ്യാന്തര തലത്തിലെ ആദ്യ മെഡൽ നേട്ടമായി ഇത്. 38വർഷത്തെ പാരമ്പര്യമുള്ള ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ചരിത്ര നേട്ടമായി. ടൂർണമെന്റിലുടനീളം മിന്നുന്ന ഫോമിലായിരുന്ന നായകൻ പി.ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോടു പൊരുതി തോൽക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ട് വരെ പൊരുതിയ ഇന്ത്യ 1-3നു അടിയറവ് പറയുകയായിരുന്നു. 1982ൽ മൂന്നാം സ്ഥാനത്തത്തെിയതായിരുന്നു ഇതുവരെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. നിശ്ചിത സമയത്ത് ഗോൾ രഹിത സമന
ലണ്ടൻ: ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടം. അതും മലയാളിയായ ശ്രീജേഷിന്റെ നായകത്വത്തിൽ.
1980 മോസ്‌കോ ഒളിമ്പിക്‌സിലെ സ്വർണമെഡലിനു ശേഷം ഇന്ത്യൻ ഹോക്കിക്ക് അഭിമാനിക്കാനൊരു മെഡൽ നേട്ടം. ചാമ്പ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയെങ്കിലും 36 വർഷത്തിനിടെ രാജ്യാന്തര തലത്തിലെ ആദ്യ മെഡൽ നേട്ടമായി ഇത്. 38വർഷത്തെ പാരമ്പര്യമുള്ള ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ചരിത്ര നേട്ടമായി.
ടൂർണമെന്റിലുടനീളം മിന്നുന്ന ഫോമിലായിരുന്ന നായകൻ പി.ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്. ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോടു പൊരുതി തോൽക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ട് വരെ പൊരുതിയ ഇന്ത്യ 1-3നു അടിയറവ് പറയുകയായിരുന്നു.
1982ൽ മൂന്നാം സ്ഥാനത്തത്തെിയതായിരുന്നു ഇതുവരെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ തളച്ചായിരുന്നു ഇന്ത്യ ഷൂട്ടൗട്ടിൽ കീഴടങ്ങിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയോട് 42-ന് പൊരുതി കീഴടങ്ങിയ ഇന്ത്യ എല്ലാ പിഴവുകളും തീർക്കുന്ന പോരാട്ടമായിരുന്നു ഫൈനലിൽ കാഴ്ചവച്ചത്.
ഫൈനലിൽ പെനാൽറ്റി ഷോട്ടുകളെയും പെനാൽറ്റി കോർണറുകളെയും തടുത്തിട്ട ശ്രീജേഷ് വീണ്ടും ഹീറോ ആയി. ശ്രീജേഷിന്റെ നായകത്വത്തിൽ ലണ്ടനിലേക്ക് പറന്ന ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത് റിയോ ഒളിമ്പിക്‌സിലെ മെഡൽ സ്വപ്നങ്ങൾക്ക് തിളക്കം കൂട്ടിക്കൊണ്ടാണ്. ബുധനാഴ്ച നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചിരുന്നു (42). ബ്രിട്ടൻബെൽജിയം മത്സരം സമനിലയിലായതോടെയാണ് (33) ഇന്ത്യ ഫൈനലിൽ എത്തുന്നത്. പതിനാലാം തവണയാണ് ഓസ്‌ട്രേലിയ ചാമ്പ്യൻസ് ട്രോഫിയിൽ വിജയികളാകുന്നത്.