- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
2016-ൽ ഓസ്‌ട്രേലിയക്കാരെ കാത്തിരിക്കുന്നത് വർധിക്കുന്ന ജീവിതച്ചെലവുകൾ; പോസ്റ്റൽ ചാർജിലും കൗമാരക്കാർക്കുള്ള പാസ്‌പോർട്ട് ചാർജിലും വർധന; മരുന്നുകൾക്കുള്ള സബ്സിഡിയും വെട്ടിച്ചുരുക്കി
മെൽബൺ: പുതുവർഷത്തിൽ ഓസ്‌ട്രേലിയക്കാരെ കാത്തിരിക്കുന്നത് വർധിച്ച ജീവിതച്ചെലവുകളാണെന്ന് റിപ്പോർട്ട്. നിലവിലുള്ള ഒട്ടേറെ നിയമങ്ങളിൽ മാറ്റം വരുന്നതോടെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരിക്കും ജീവിതച്ചെലവുകൾ എന്നാണ് വിലയിരുത്തുന്നത്. പോസ്റ്റൽ ചാർജിലും കൗമാരക്കാർക്കുള്ള പാസ്‌പോർട്ട് എടുക്കുന്നതിനുള്ള ചാർജും വർധിപ്പ
മെൽബൺ: പുതുവർഷത്തിൽ ഓസ്‌ട്രേലിയക്കാരെ കാത്തിരിക്കുന്നത് വർധിച്ച ജീവിതച്ചെലവുകളാണെന്ന് റിപ്പോർട്ട്. നിലവിലുള്ള ഒട്ടേറെ നിയമങ്ങളിൽ മാറ്റം വരുന്നതോടെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരിക്കും ജീവിതച്ചെലവുകൾ എന്നാണ് വിലയിരുത്തുന്നത്. പോസ്റ്റൽ ചാർജിലും കൗമാരക്കാർക്കുള്ള പാസ്‌പോർട്ട് എടുക്കുന്നതിനുള്ള ചാർജും വർധിപ്പിക്കുന്നതും പാനഡോൾ ഉൾപ്പെടെയുള്ള അത്യാവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരുന്നതും കുടുംബബജറ്റ് താറുമാറാക്കുന്നതാണ്.
സ്റ്റാമ്പുകളുടെ വില 70 സെന്റിൽ നിന്ന് ഒരു ഡോളറാക്കിയാണ് ജനുവരി നാലു മുതൽ വർധിപ്പിക്കുന്നത്. പോസ്റ്റൽ സർവീസിന്റെ വരുമാനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റൽ ചാർജ് വർധിപ്പിക്കാൻ തീരുമാനമായത്. കൂടാതെ 16, 17 വയസുള്ള കുട്ടികളുടെ പാസ്‌പോർട്ട് ചാർജ് മുതിർന്നവരുടെ പോലെ തന്നെ 254 ഡോളറാക്കി വർധിപ്പിക്കുകയാണ്. ഈ മാസം മുതൽ തന്നെ പുതിയ നിരക്ക് നടപ്പിലാക്കും. അതേസമയം നേരത്തെ അഞ്ചു വർഷത്തേക്കാണ് പാസ്‌പോർട്ട് നൽകിയിരുന്നതെങ്കിൽ പുതിയ നിയമപ്രകാരം അത് പത്തു വർഷത്തേക്കാണ് നൽകുന്നത്.
സ്റ്റുഡന്റ് ലോൺ എടുത്തിട്ടുള്ളവരും അതേസമയം വിദേശത്ത് താമസിക്കുന്നവരുമായ വിദ്യാർത്ഥികൾ ഉടൻ തന്നെ ലോൺ തിരിച്ചടവ് നടത്തണമെന്നാണ് നിർദ്ദേശം. അവർ ഇവിടെ തന്നെ താമസിക്കുന്നവരെ പോലെ തന്നെ തിരിച്ചടവ് നടത്തണമെന്നും അവർ ഇപ്പോൾ എവിടെ ജീവിക്കുന്നുവെന്നത് ലോൺ തിരിച്ചടവിനെ ബാധിക്കില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കൂടാതെ പെൻഷൻകാരുടെ ആനുകൂല്യവും വെട്ടിച്ചുരുക്കുമെന്ന് സൂചനയുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികൾക്കുള്ള ആനുകൂല്യങ്ങളും ജനുവരി മുതൽ നിർത്താലാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
പ്രമുഖ വേദന സംഹാരിയായി പനാഡോൾ ഓസ്റ്റിയോ ഇന്ന് മുതൽ വില അമ്പത് ശതമാനം വർദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ മരുന്നുകൾക്കുള്ള സബ്‌സിഡി നിർത്തലാക്കിയ സാഹചര്യത്തിലാണ് വില വർദ്ധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുന്നതെന്ന് മരുന്നുകമ്പനികൾ വ്യക്തമാക്കുന്നു. പാനഡോൾ ഉൾപ്പെടെയുള്ള 17 മരുന്നുകൾക്കും വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.