- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നില്ല; സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും സമ്പദ് രംഗം സുരക്ഷിതമെന്ന് ജോ ഹോക്കി
മെൽബൺ: സാമ്പത്തിക വളർച്ച കുറയുകയാണെങ്കിലും ഓസ്‌ട്രേലിയയിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി മാത്യസ് കോർമനും ട്രഷറർ ജോ ഹോക്കിയും. അതേസമയം സമ്പദ്‌വ്യസ്ഥ രണ്ടു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ പുറത്തുവന്ന അർധപാദ കണക്കുകളിൽ 0.2% ആയിരുന്നു സമ്പദ്ഘടനയുടെ വളർച
മെൽബൺ: സാമ്പത്തിക വളർച്ച കുറയുകയാണെങ്കിലും ഓസ്‌ട്രേലിയയിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി മാത്യസ് കോർമനും ട്രഷറർ ജോ ഹോക്കിയും. അതേസമയം സമ്പദ്‌വ്യസ്ഥ രണ്ടു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ പുറത്തുവന്ന അർധപാദ കണക്കുകളിൽ 0.2% ആയിരുന്നു സമ്പദ്ഘടനയുടെ വളർച്ച.
ഓസ്‌ട്രേലിയൻ ഡോളർ വിലയിടിവും സാമ്പത്തിക വളർച്ചയുടെ മന്ദഗതിയുമെല്ലാം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണെന്ന് അടുത്ത കാലത്ത് അഭ്യൂഹമുയർന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ട്രഷററും ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയയുടെ സമ്പദ്ഘടന നല്ല നിലയിലല്ലെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് പ്രസ്താവന നടത്തിയതും രാജ്യത്തെ സാമ്പത്തിക രംഗം സംബന്ധിച്ച വിശദീകരണത്തിന് ട്രഷററെ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ സമ്പദവ്യവസ്ഥ നല്ല നിലവാരത്തില്ലല്ലെന്നാണ് പ്രധാനമന്ത്രി ടോണി ആബട്ട് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴും കാര്യങ്ങൾ കുഴപ്പമില്ലാതെയാണ് മുന്നോട്ടു പോവുന്നതെന്ന തനിക്ക് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ സ്റ്റാറ്റിറ്റിക്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഖനന നിർമ്മാണ മേഖലകളിൽ ഉണ്ടായ മുരടിപ്പും കയറ്റുമതിയിലുണ്ടായ കുറവും സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 50 വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും വലിയ തകർച്ച വ്യാപാരത്തിൽ രാജ്യത്തിനു നേരിടേണ്ടതായി വന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥ പൂർവ്വ സ്ഥിതി പ്രാപിക്കുന്നുവെന്ന് ട്രഷറർ ജോയ് ഹോക്കി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വളർച്ചാ നിരക്ക് അംഗീകരിക്കുന്നുവെങ്കിലും ഇത് ഓസ്‌ട്രേലിയ മാന്ദ്യത്തിലേക്ക് പോവുന്നു എന്നല്ല സൂചിപ്പിക്കുന്നത് എന്ന് ധനമന്ത്രി മാത്യസ് കോർമാൻ പറഞ്ഞു. വളർച്ചാ മുരടിപ്പുകൾക്ക് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരത്തിൽ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വീഴ്ച ഉണ്ടായെന്നാലും ഒസ്‌ട്രേലിയൻ സമ്പദ്വ്യവസ്ഥ വളർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ മാന്ദ്യത്തിനുള്ള സാധ്യത മുൻകൂട്ടി കാണുന്നില്ലെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ saul eslake അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം 6 വർഷത്തിൽ ആദ്യമായി ഡോളർ 70 യു എസ് സെന്റിലും താഴെയായി. മാർച്ചിൽ രേഖപ്പെടുത്തിയ 0.9 % വളർച്ചയിൽ നിന്നും കനത്ത അധപ്പതനമാണ് ഡോളറിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്നാൽ വളർച്ചാ നിരക്കുകൾ വർദ്ധിപ്പിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ശരിയായ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് ധനമന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എല്ലാം നന്നായിട്ടു പോവുന്നു എന്ന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മൂഡസ്വർഗ്ഗത്തിൽ പോവുന്നവന്റെ അവസ്ഥ സർക്കാരിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.