- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയ പോസ്റ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; 1900-ഓളം പേരെ പിരിച്ചുവിടുന്നു
മെൽബൺ: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓസ്‌ട്രേലിയ പോസ്റ്റിൽ വൻ അഴിച്ചുപണി. ചെലവു ചുരുക്കലിന്റെ ഭാഗമായി 1900-ത്തോളം പേരെ പിരിച്ചുവിടാനും തീരുമാനമായി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഓസ്‌ട്രേലിയ പോസ്റ്റ് ഇപ്പോൾ 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇപ്പോൾ നേരിടുന്നത്. പരമ്പരാഗത കത്ത് അയയ്ക്കലും മറ്റും ഇപ്പോൾ കുറഞ്ഞതിന
മെൽബൺ: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓസ്‌ട്രേലിയ പോസ്റ്റിൽ വൻ അഴിച്ചുപണി. ചെലവു ചുരുക്കലിന്റെ ഭാഗമായി 1900-ത്തോളം പേരെ പിരിച്ചുവിടാനും തീരുമാനമായി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഓസ്‌ട്രേലിയ പോസ്റ്റ് ഇപ്പോൾ 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇപ്പോൾ നേരിടുന്നത്. പരമ്പരാഗത കത്ത് അയയ്ക്കലും മറ്റും ഇപ്പോൾ കുറഞ്ഞതിനെ തുടർന്നാണ് ഓസ്‌ട്രേലിയ പോസ്റ്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെയാണ് 500 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതെന്ന് അധികൃതർ വെളിപ്പെടുത്തി.
സാധാരണ പോസ്റ്റിന്റെ ക്രയവിക്രയത്തിൽ പത്തു ശതമാനത്തിലധികം കുറവുണ്ടായപ്പോൾ തന്നെ മുപ്പതുവർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനി നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ഇ-മെയിലും മറ്റ് ഓൺലൈൻ സേവനങ്ങളും വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി 1.5 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഓസ്‌ട്രേലിയ പോസ്റ്റിന് ഉണ്ടായത്. തപാൽ ഉരുപ്പടികളുടെ എണ്ണത്തിലുണ്ടായ വൻകുറവ് കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ഓസ്‌ട്രേലിയ പോസ്റ്റ് മാനേജിങ് ഡയറക്ടർ അഹ്മദ് ഫഹൂർ വ്യക്തമാക്കി.
തപാൽ ഉരുപ്പടികളുടെ ക്രയവിക്രയം കുറഞ്ഞ സ്ഥിതിക്ക് കമ്പനിയെ ലാഭത്തിലേക്ക് നയിക്കാൻ പിരിച്ചുവിടലിനു പുറമേ പാർസൽ സർവീസിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓസ്‌ട്രേലിയ പോസ്റ്റ് ശ്രമിക്കുന്നത്. ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാനുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ആഴ്ചയിൽ അഞ്ചുദിവസം പോസ്റ്റൽ സർവീസ് ന്നെതിൽ വിട്ടുവീഴ്ചയില്ലെന്നും എംഡി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കമ്പനിയിൽ നിന്ന് നിർബന്ധിത പിരിച്ചുവിടലിന് കമ്പനി മുതിരില്ലെന്നും ജീവനക്കാരുടെ താത്പര്യങ്ങൾ മുൻനിർത്തി മാത്രമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2013 മുതൽ നാലായിരത്തോളം ജീവനക്കാരെ തസ്തികകൾ മാറ്റി നിയമിച്ചിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി.