- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളെ രക്ഷിച്ച 457 വിസക്ക് പകരം രണ്ടും നാലും വർഷത്തെ ടെംപററി വിസ; ഇംഗ്ലീഷ് യോഗ്യതയും നിർബന്ധം; ഓസ്ട്രേലിയയുടെ പരിഷ്‌കാരം പാരയാകുന്നത് മലയാളികൾക്ക് തന്നെ
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് ഇന്ത്യക്കാർ വ്യാപകമായി ആശ്രയിച്ചിരുന്ന വിസയായിരുന്ന 457 വിസ പ്രോഗ്രാമിന് പകരം രണ്ടും നാലും വർഷത്തെ ടെംപററി വിസ വരുന്നു. ഇവ ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് യോഗ്യത നിർബന്ധമാക്കിയിട്ടുമുണ്ട്. മലയാളികളെ രക്ഷിച്ച എംപ്ലോയർ-സ്പോൺസേഡ് 457 വിസ പ്രോഗ്രാമിന് പകരം ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്‌കാരം ഏറ്റവും കൂടുതൽ പാരയാകുന്നത് മലയാളികൾക്കാണെന്ന ആശങ്ക പെരുകിയിട്ടുണ്ട്.പുതിയ ടെംപററി വിസകൾക്ക് ഇംഗ്ലീഷിൽ നല്ല അവഗാഹം വേണമെന്നതിന് പുറമെ ഉന്നതമായ പ്രഫഷണൽ സ്‌കില്ലുകളും കൂടിയേ കഴിയൂ. 457 വിസ പ്രോഗ്രാം 95,000ത്തിൽ അധികം വിദേശ തൊഴിലാളികളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. മാർച്ച് 18ന് ശേഷമാണ് ഇവയ്ക്ക് പകരം പുതിയ ടെംപററി സ്‌കിൽസ് ഷോർട്ടേജ് വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 457 വിസ പ്രോഗ്രാം പ്രകാരം തൊഴിലുടമകൾക്ക് വിദേശ ജോലിക്കാരെ സ്‌കിൽഡ് ജോബുകളില് നാല് വർഷം വരെ നിയമിക്കാൻ അനുവാദം ലഭിച്ചിരുന്നു. ഓസ്ട്രേലിയയിലുള്ള തദ്ദേശീയരെ ജോലിക്ക് വേണ്ടത്ര
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് ഇന്ത്യക്കാർ വ്യാപകമായി ആശ്രയിച്ചിരുന്ന വിസയായിരുന്ന 457 വിസ പ്രോഗ്രാമിന് പകരം രണ്ടും നാലും വർഷത്തെ ടെംപററി വിസ വരുന്നു. ഇവ ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് യോഗ്യത നിർബന്ധമാക്കിയിട്ടുമുണ്ട്. മലയാളികളെ രക്ഷിച്ച എംപ്ലോയർ-സ്പോൺസേഡ് 457 വിസ പ്രോഗ്രാമിന് പകരം ഏർപ്പെടുത്തിയിരിക്കുന്ന പുതിയ പരിഷ്‌കാരം ഏറ്റവും കൂടുതൽ പാരയാകുന്നത് മലയാളികൾക്കാണെന്ന ആശങ്ക പെരുകിയിട്ടുണ്ട്.പുതിയ ടെംപററി വിസകൾക്ക് ഇംഗ്ലീഷിൽ നല്ല അവഗാഹം വേണമെന്നതിന് പുറമെ ഉന്നതമായ പ്രഫഷണൽ സ്‌കില്ലുകളും കൂടിയേ കഴിയൂ.
457 വിസ പ്രോഗ്രാം 95,000ത്തിൽ അധികം വിദേശ തൊഴിലാളികളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. മാർച്ച് 18ന് ശേഷമാണ് ഇവയ്ക്ക് പകരം പുതിയ ടെംപററി സ്‌കിൽസ് ഷോർട്ടേജ് വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. 457 വിസ പ്രോഗ്രാം പ്രകാരം തൊഴിലുടമകൾക്ക് വിദേശ ജോലിക്കാരെ സ്‌കിൽഡ് ജോബുകളില് നാല് വർഷം വരെ നിയമിക്കാൻ അനുവാദം ലഭിച്ചിരുന്നു. ഓസ്ട്രേലിയയിലുള്ള തദ്ദേശീയരെ ജോലിക്ക് വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഈ പ്രോഗ്രാം അവതരിപ്പിച്ചിരുന്നത്.
457 വിസയുടെ ഗുണഭോക്താക്കളിൽ ഏതാണ്ട് 25 ശതമാനവും ഇന്ത്യക്കാരായിരുന്നു. അതിന് പുറകിലായി 19.5 ശതമാനം ഗുണഭോക്താക്കളായി യുകെയും 5.8 ഗുണഭോക്താക്കളായി ചൈനയുമായിരുന്നു നിലകൊണ്ടിരുന്നത്. തങ്ങളുടെ അടുത്ത കുടുംബാംഗങ്ങളുമൊത്ത് ഓസ്ട്രേലിയയിൽ ജീവിക്കുന്നതിനുള്ള അവസരമായിരുന്നു 457 വിസ വിദേശ തൊഴിലാളികൾക്ക് പ്രദാനം ചെയ്തിരുന്നത്. ഓസ്ട്രേലിയക്കാരിൽ തൊഴിലില്ലായ്മ പെരുകുന്നതിനാൽ അവർക്ക് വേണ്ടത്രഅവസരമേകുന്നതിനായി 457 വിസ പ്രോഗ്രാം നിരോധിക്കാൻ പോവുന്നുവെന്നും പകരം പുതിയ പ്രോഗ്രാം ആരംഭിക്കുന്നുവെന്നും കഴിഞ്ഞ ഏപ്രിലിലായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോളം ടേൺബുൾ പ്രസ്താവന നടത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി ' ഓസ്ട്രേലിയ ഫസ്റ്റ് ' സമീപനം സ്‌കിൽഡ് മൈഗ്രേഷന് നേരെ കൈക്കൊള്ളാൻ തീരുമാനിച്ചുവെന്നും ടേൺബുൾ വെളിപ്പടുത്തിയിരുന്നു. പുതിയ വിസ പ്രോഗ്രാമിനെക്കുറിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേർസ് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കിയതിന് ശേഷമായിരുന്നു മാർച്ച് 18ന് ഇത് ആരംഭിച്ചിരുന്നത്.പുതിയ വിസക്ക് ഷോർട്ട് ടേം, മീഡിയം ടേം എന്നീ രണ്ട് വകഭേദങ്ങളാണുള്ളത്. ഇത് ചില്ലറ വ്യത്യാസങ്ങളോടെയാണ് ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഷോർട്ട് ടേം വിസ രണ്ട് വർഷത്തേക്കും മീഡിയ ടേം നാല് വർഷത്തേക്കുമാണ് നൽകുന്നത്.
ഇതിൽ മീഡിയം ടേം നിർണായകമായ കഴിവുകളുള്ളവർക്ക് മാത്രമേ നൽകുകയുള്ളൂ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷിൽ നല്ല പരിചയം,ക്രിമിനൽ പശ്ചാത്തമില്ലെന്ന് ഉറപ്പിക്കൽ തുടങ്ങിയവ പുതിയ പ്രോഗ്രാമിൽ നിർബന്ധമാണ്. നിലവിൽ തൊഴിൽ മാർക്കറ്റിലുള്ള ശമ്പളം നൽകിക്കൊണ്ട് മാത്രമേ പുതിയ പ്രോഗ്രാമിലൂടെ വിദേശികളെ കൊണ്ട് വരാനാകൂ. ശമ്പളം കുറച്ച് കൊടുത്ത് ഓസ്ട്രേലിയക്കാർക്ക് പകരം വിദേശികളെ നിയമിക്കുന്നത് ഒഴിവാക്കാനാണിത്. പ്രസ്തുത ജോലിക്ക് ഓസ്ട്രേലിയക്കാരില്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന തൊഴിലുടമകൾക്ക് മാത്രമേ പുതിയസംവിധാനത്തിലൂടെ വിദേശികളെ കൊണ്ട് വരാൻ സാധിക്കുകയുള്ളു.