- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Australia
- /
- Association
ഓസ്ട്രേലിയയിലെ ആദ്യ മലയാളി സംഘടന 'മാവിന്' അന്‍പത് വയസ്സ്; പുതിയ നേതൃത്വവുമായി സംഘടന
മെല്‍ബണ്‍ :1976 -ല്‍ സ്ഥാപിതമായ ഓസ്ട്രേലിയായിലെ മെല്‍ബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയ്ക്ക് ഗോള്‍ഡന്‍ ജൂബിലി. അമ്പത്തിന്റെ നിറവിന്റെ ഭാഗമായ വലിയ ആഘോഷങ്ങളുടെയും ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിനും, 2025 -27 വര്‍ഷത്തേക്കുള്ള ഭരണത്തിനുമായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു.
ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം മെല്‍ബണ്‍ റോവില്ലെയിലുള്ള ഓസ്ട്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ ജനറല്‌ബോഡി യോഗത്തില്‍ ജനനിബിഠമായ ഹാളില്‍ അറുപത് ശതമാനത്തോളം മെമ്പര്‍മാര്‍ ഹാജരായിരുന്നു. 25 ഡോളര്‍ മെമ്പര്‍ഷിപ്പ് ഫീസ് അടച്ച്, ഓരോ വര്‍ഷവും ആ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പ്രതിജ്ഞാബദ്ധരായ 90 ശതമാനം ആളുകളുടെയും ആവശ്യപ്രകാരവും, അവര്‍ ഒപ്പിട്ട് 'സ്വയം സാക്ഷ്യ'പ്പെടുത്തി നല്‍കിയ ഡോക്യൂമെന്റുകളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു ഒരു സ്‌പെഷ്യല്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ച് ചേര്‍ത്തത്.
സംഘടനയില്‍ പ്രാഥമിക അംഗത്വം ഉള്ളവരില്‍നിന്ന് മാത്രമാണ് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തത്.വുമണ്‍'സ് ഫോറത്തെയും തിരഞ്ഞെടുക്കാന്‍ ജനറല്‍ബോഡി മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും ഏകസ്വരത്തില്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി,മദനന്‍ ചെല്ലപ്പന്‍ പ്രസിഡന്റ് ആയുള്ള പാനലിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. പ്രസിഡന്റ് : മദനന്‍ ചെല്ലപ്പന്‍,വൈസ് പ്രെസിഡന്റുമാര്‍ : ജോസഫ് പീറ്റര്‍ & ബിനു വര്ഗീസ്.ജനറല്‍ സെക്രട്ടറി: ഹരിഹരന്‍ വിശ്വനാഥന്‍ ട്രെഷറര്‍ : Dr. പ്രകാശ് നായര്‍.ജോയിന്റ് സെക്രട്ടറിമാര്‍: ജോസ് പ്ലാക്കല്‍ & അശ്വതി ഉണ്ണികൃഷ്ണന്‍.പി ആര്‍ ഓ : പ്രതീഷ് മാര്‍ട്ടിന്‍ ജേക്കബ്,സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് : അരുണ്‍ സത്യന്‍, ലിയോ ജോര്‍ജ്
എക്‌സിക്യൂട്ടീവ് മെംബേര്‍സ് : രാഗേഷ് KT, സജു രാജന്‍ , ജിനേഷ് പോള്‍ , റോയ്മോന്‍ തോമസ് , ഗോകുല്‍ കണ്ണോത്ത് , പ്രിയ അനില്‍കുമാര്‍ നായര്‍ ,മോഹനന്‍ കൂട്ടുകല്‍ , ബിജിത് ബാലകൃഷ്ണന്‍ , ഗൗതം ശങ്കര്‍, അമല്‍ ശശികള്‍ചറല്‍ കോര്‍ഡിനേറ്റര്‍ ആയി, ജോയിന്റ് സെക്രട്ടറി കൂടിയായ -അശ്വതി ഉണ്ണികൃഷ്ണനെ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ MAV ന്റെ സ്ഥിരം ഓണാഘോഷ വേദിയായ സ്പ്രിംഗ് വെയില്‍ ടൗണ്‍ ഹാളില്‍ ല്‍ വച്ച് അതി വിപുലവും വര്‍ണ്ണശബളവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഗോള്‍ഡന്‍ ജൂബിലി ഓണാഘോഷം ആയതിനാല്‍ ഇപ്രാവശ്യത്തെ ഓണത്തിനു മെല്‍ബണ്‍ മലയാളികള്‍ നല്‍കിയ പേര് 'സുവര്‍ണ്ണോത്സവം 2025' എന്നാണ് . ഇരൂന്നൂറോളം മലയാളി പെണ്‍കൊടികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇപ്രാവശ്യത്തെഓണാഘോഷങ്ങളുടെ മാറ്റ് കൂട്ടും.
ഇതോടൊപ്പം അത്തപ്പൂക്കള മത്സരം , ഓണസദ്യ , ചെണ്ടമേളം , മഹാബലിയുടെ എഴുന്നള്ളത്ത് , സിനിമാ താരങ്ങളുടടേയും ,പ്രമുഖ ഗവണ്മെന്റ് ജനപ്രതിനിധികളുടെയും സാന്നിധ്യം , വിവിധ ഡാന്‍സ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിലുള്ള പ്രോഗ്രാമുകള്‍, വ്യത്യസ്തത പുലര്‍ത്തുന്ന മികച്ച ഗായകരുടെ ഗാനാലാപനങ്ങള്‍, മറ്റു കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടുവാന്‍ സംഘാടനം ചെയ്യപ്പെടുന്നു..
വിക്ടോറിയ സ്റ്റേറ്റിലെ, എന്നല്ല ഓസ്‌ട്രേലിയയില്‍ എവിടെയുമുള്ള മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു ഉത്സവത്തിന്റെ ആഘോഷവേദിയാണ് MAV ഓണാഘോഷം.
ഒരു നാട്, ഒരു പൈതൃകം, ഒരു സംസ്‌കാരം ' എന്ന വികാരം ഉള്‍ക്കൊണ്ട്, ജാതിയുടെയോ , മതത്തിന്റെയോ , രാഷ്ട്രീയത്തിന്റെയോ നിറമില്ലാതെ , മെല്‍ബണിലെ മലയാളികള്‍ സാംസ്‌കാരികമായി ഒത്തു കൂടി ഒരു മെഗാ ഉത്സവമായി ആഘോഷിക്കുന്ന MAV ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
അന്‍പതു വര്‍ഷം മുന്‍പ് മെല്‍ബണിലെ ആദ്യകാല മലയാളികളാല്‍ സ്ഥാപിതമാക്കിയ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ മഹോത്സവമായ 'സുവര്‍ണ്ണോത്സവം 2025 ലേക്ക് വിക്ടോറിയയിലെ ഓരോ മലയാളിയും, നാടിനോടുള്ള സ്‌നേഹവും, മനുഷ്യനെ സ്‌നേഹിക്കുന്നവനാണ് മലയാളി എന്ന പൊതുബോധവും, സാഹോദര്യവും സമരസമായി ഐക്യപ്പെടാനുള്ള അവസരമായി ഈ ദിവസം വിനിയോഗിക്കണമെന്ന് MAV യുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.