ബ്രിസ്ബന്‍ :പ്രഫഷണല്‍ മാജിക് വേദി നിറഞ്ഞു നില്‍ക്കെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കളംവിട്ട ഗോപിനാഥ് മൂതുകാട് ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. വിവിധ മലയാളി കള്‍ചറല്‍ - ചാരിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമായമുതുകാടിന്റെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ ലൈവ് ഷോകള്‍ നടത്തുന്നത് .

ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ നടക്കുന്നഎം ക്യൂബ് (മുസിക്, മാജിക് ആന്‍ഡ് മെന്റലിസം) മെഗാ ഷോയില്‍ വിസ്മയത്തിന്റെ കാണാകാഴ്ചകള്‍ക്കൊപ്പം പ്രശസ്തര്‍ അണിനിരക്കുന്ന നൃത്ത സംഗീത വിരുന്നും അരങ്ങേറും.

പാലാപ്പള്ളി ഫെയിം അതുല്‍ നറുകര,സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്വേതാ അശോക്, സോഷ്യല്‍ മീഡിയയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായിക എലിസബത്ത് എസ് മാത്യു തുടങ്ങിയവര്‍ക്കൊപ്പം വയലിനില്‍ അത്ഭുതം തീര്‍ക്കുന്ന വിഷ്ണു അശോകും ഉണ്ട് .

ഡാന്‍സും പാട്ടുമായി ഡിഫറന്റ് ആര്‍ട്‌സ് സെന്ററിലെ കലാകാരന്മാരും എത്തുന്ന പരിപാടിമൂന്നു മണിക്കൂറോളം നീളുമെന്നും സംഘാടകര്‍അറിയിച്ചു.ഏപ്രില്‍ 25ന് ഇല്ലവാര കേരള സമാജം ഒരുക്കുന്ന ഷോ വൈകുന്നേരം 5 ന് ഡാപ്‌റ്റോ റിബ്ബണ്‍ വുഡ് സെന്ററില്‍ ആരംഭിക്കും.26ന് അഡലയിഡില്‍ ജാക്‌സ് അഡലയിഡ് ഒരുക്കുന്ന ഷോ വുഡ്വില്‍ ടൗണ്‍ഹാളില്‍ അരങ്ങേറും.27 ന് സിഡ്‌നി നോര്‍ത്ത് വെസ്റ്റ് മലയാളി അസോസിയേഷന്‍ സംഘടിപിക്കുന്ന പരിപാടിബ്ലാക്ക് ടൗണ്‍ ബൗമാന്‍ ഹാളില്‍ 5.30 ന് ആരംഭിക്കും .

മെയ് 2ന് ന്യൂകാസില്‍ ഹണ്ടര്‍ മലയാളി സമാജം ഒരുക്കുന്ന പരിപാടി ജെസ്റ്റ്‌മെഡ് കല്ലഗന്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.15 ന് നടക്കും.ബ്രിസ്ബനില്‍ സെന്റ് അല്‍ഫോന്‍സാ ബ്രിസ്ബന്‍ നോര്‍ത്ത് പാരീഷ് കമ്യൂണിറ്റിയാണ് എം ക്യൂബിന്റെ സംഘാടകര്‍.

മെയ് 3ന് മൗണ്ട്ഗ്രവാറ്റ് ഹില്‍ സോങ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5.30ന് ഷോ ആരംഭിക്കും.മെല്‍ബണില്‍4 ന് കിംഗ്സ്റ്റന്‍ ഗ്രാന്‍ഡ്‌സിറ്റി ഹാളില്‍ നടക്കുന്ന പരിപാടി മെല്‍ബണ്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആണ് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പോളി പറക്കാടന്‍ 0431257797, റോയ് കാഞ്ഞിരത്താനം0439522690 എന്നിവരുമായി ബന്ധപ്പെടണം.

തോമസ് ടി ഓണാട്ട്