- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Australia
- /
- Association
ഓസ്ട്രേലിയന്‍ മലയാളി നിര്‍മ്മാതാവ് ഷിബു പോളിന്റെ തുമ്പി തുള്ളല്‍' എന്ന ഓണപ്പാട്ട് ആല്‍ബം പുറത്തിറങ്ങി
ബ്രിസ്ബേന്‍:ഓസ്ട്രേലിയന്‍ മലയാളി നിര്‍മ്മാതാവ് ഷിബു പോളിന്റെ സംഗീത സമ്മാനം തുമ്പി തുള്ളല്‍' എന്ന ഓണപ്പാട്ട് ആല്‍ബം പുറത്തിറങ്ങി .ഈ ഓണത്തിന് മലയാളികള്‍ക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം നല്‍കിക്കൊണ്ട് 'തുമ്പി തുള്ളല്‍' എന്ന പുതിയ ഓണപ്പാട്ട് ആല്‍ബം പുറത്തിറക്കിയിരിക്കുന്നതു .
സന്ധ്യ ഗിരീഷ് പാടി, വരികള്‍ എഴുതിയ ഈ ആല്‍ബത്തിന് ഗിരീഷ് ദേവ് സംഗീതവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വ്വഹിച്ചിരിക്കുന്നു. അരീഷ് മാത്യു തെക്കേക്കര കീബോര്‍ഡ് പ്രോഗ്രാമിംഗും അപ്പുസ് നാദസ്വരവും കൈകാര്യം ചെയ്തിട്ടുണ്ട്.നിഖില്‍ റോയ്, ശ്രീജു എന്നിവരാണ് ക്യാമറ. അനീഷ് സ്വാതി എഡിറ്റിംഗും ഡിഐയും നിര്‍വഹിച്ചു.
ഡെസിബെല്‍ ഓഡിയോ ഫാക്ടറി, പെന്റാ സ്‌പേസ് ഏരവിപേരൂര്‍, പെനെലോപ്പ് കൊച്ചി തുടങ്ങിയ സ്റ്റുഡിയോകളിലാണ് റെക്കോര്‍ഡിംഗ് നടന്നത്. ഡിസൈനുകള്‍ ഒരുക്കിയത് രാജീവ് രാജ് സപ്താ ഡിസൈന്‍സ് ആണ്. സംഗീതലക്ഷ്മി കോ-ഓര്‍ഡിനേഷനും മ്യൂസിക് പെന്റ മ്യൂസിക് പ്രൊഡ്യൂസേഴ്‌സും ആയി പ്രവര്‍ത്തിച്ചു.
മനോരമ മ്യൂസിക് ആണ് ഈ ആല്‍ബം പുറത്തിറക്കിയത്. ഇന്ന് രാവിലെ റിലീസ് ചെയ്ത ഈ ഗാനം എല്ലാവരും കണ്ട് പ്രോത്സാഹിപ്പിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ഈ ഗാനം യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/BoLdlJzo-RY. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഷിബു പോളിന്റെ ഈ സംരംഭം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
http://youtube.com/watch?v=BoLdlJzo-RY