- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തര്‍ദേശീയ പഞ്ചഗുസ്തിമത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി; ജോയലിന്റെ അപൂര്‍വ്വ നേട്ടത്തിന്റെ കഥ
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ''ഓവര്‍ ദി ടോപ് 2'' അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഗോള്‍ഡ് കോസ്റ്റില്‍ താമസിക്കുന്ന മലയാളി ജോയല്‍.
മുന്‍പ് ഇന്ത്യയിലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി, തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയല്‍, പിന്നീട് ഓസ്ട്രേലിയയില്‍ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടര്‍ന്നു. ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച റാങ്കുകള്‍ നേടി, അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കാന്‍ അവസരം പിടിച്ചു.
ഒക്ടോബര്‍ 19-ന് ഗോള്‍ഡ് കോസ്റ്റ് സ്റ്റാര്‍ കസിനോയിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.എറണാകുളം ജില്ലയിലെ കാലടി ആണ് ജോയലിന്റെ സ്വദേശം. മാതാപിതാക്കള്‍: മരോട്ടിക്കുടി ജോര്‍ജ്, രശ്മി ജോര്‍ജ്.
Next Story