- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ദ്ധരാത്രി ഫോണിലൂടെ അസഭ്യവര്‍ഷവും വധ ഭീഷണിയും: ഗോള്‍ഡ് കോസ്റ്റില്‍ മലയാളികള്‍ക്കെതിരെ കേസെടുത്ത് ഓസ്ട്രേലിയന്‍ പോലീസ്
ഗോള്‍ഡ് കോസ്റ്റ്; അര്‍ദ്ധരാത്രി പിന്നിടുമ്പോള്‍ മലയാളികളെ വിളിച് ഫോണിലൂടെ വധ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഗോള്‍ഡ് കോസ്റ്റിന് സമീപം ട്വീഡ് ഹെഡ്സില്‍ ല്‍ താമസിക്കുന്ന രണ്ട് പേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഗോള്‍ഡ് കോസ്റ്റിലും ലിസ്‌മോറിലും ഉള്ള നിരവധിആളുകളെ ഫോണില്‍ വിളിച്ച സംഘം ലിസ്‌മോറില്‍ താമസിക്കുന്ന മലയാളി യുവാവിനെ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. അതിനിടയില്‍ തുടര്‍ച്ചയായി വധ ഭീഷണി മുഴക്കിയ സംഘത്തിന്റെ ഫോണ്‍ കോളുകള്‍ പരാതിക്കാരന്‍ റിക്കോര്‍ഡ് ചെയ്തിരുന്നു
പരാതിക്കാരനെതീരെ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും വധ ഭീഷണി മുഴക്കിയപ്പോള്‍ ഉടനടി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ ബന്ധപ്പെട്ട പോലീസ് അതി ശക്തമായ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.ഫോണ്‍ കോളുകപരിശോധിക്കുന്ന പോലീസ് ശക്തമായ തുടര്‍ നടപടികളിലേക്ക് കടക്കുകയാണ്.
അതേ സമയം കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഒരാള്‍ക്കെതിരെയും ഇതേ രീതിയില്‍ ഭീഷണ ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കിയിട്ടുണ്ട്.