സിഡ്നി :മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാര്‍ഷികവും മലങ്കര സഭ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാബാവയുടെ ശ്ലൈഹിക സന്ദര്‍ശനം നവംബര്‍ 21 മുതല്‍ 24 വരെ സിഡ്‌നി റീജിയണിലും ഭദ്രാസനാസ്ഥാനമായ ക്യാന്‍ബേറ യിലുമാണ് സന്ദര്‍ശനവും ചടനജുകളുംനടക്കുക

21 ന് ഓസ്‌ട്രേലിയയിലെ വിവിധ രാഷ്ട്രീയ സാമുദായിക സഭാ നേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും. 22ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാര്‍ഷികവും വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും

23 ന് സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ ബലിയര്‍പ്പിക്കുകയും അതേ തുടര്‍ന്ന് അര്‍ന്മേനിയന്‍ ആര്‍ച്ച് ബിഷപ്പ് മായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

24ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പരിശുദ്ധ കാതോലിക്കാബാവാക്ക് സ്വീകരണം ഒരുക്കം ആയതില്‍ പാര്‍ലമെന്റിലെ വിവിധ എംപിമാരും എംഎല്‍എമാരും പങ്കുചേരും. യോഗത്തില്‍ ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയ സിംഗപ്പൂര്‍ മലേഷ്യ എന്നീ വിവിധ ദേവാലയങ്ങളിലെവൈദികരും പ്രതിനിധികളും സംബന്ധിക്കും.

പരിശുദ്ധ കാതോലിക്കാബാവായുടെ സ്വീകരണചടങ്ങിനും ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ രൂപീകരണ വാര്‍ഷിക സമ്മേളനങ്ങള്‍ക്കും സഹായ മെത്രാപ്പോ ലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയെസ്‌കോറോസ് മെത്രാപ്പോലീത്തായും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോ പ്പയും ഭദ്രസാന കൗണ്‍സിലും നേതൃത്വം നല്‍കും.