ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ ):പരിശുദ്ധ പരുമല തിരുമേനിയുടെ 123മത് ഓര്‍മ്മപെരുന്നാള്‍ ആഘോഷമാക്കി ഓസ്ട്രേലിയായിലെ ഗോള്‍ഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവലയം. വികാരി ഫാ മാത്യു കെ മാത്യു ,ഫാ അജിന്‍ കോശി ജോണ്‍, ഫാ. അനീഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബ്ബാനയേ തുടര്‍ന്ന് നടന്ന ധൂപ പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു.

പരുമല തിരുമേനിയുടെ സഹനവും പ്രാര്‍ത്ഥനയും മാതൃകയാക്കിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് ലോകത്തിന്റെ മുന്‍പില്‍ ഉള്ളുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ഫാ അജിന്‍ കോശി ജോണ്‍ പറഞ്ഞു