ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയുടെ തലസ്ഥാന നഗരിയായ ഡാര്‍വിനെ, ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ ''ഫിന'' വൈകുന്നേരം നാല് മണിയോടെ ബാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

സമുദ്രതാപനവും ഹവാമാന വ്യതിയാനവും മൂലം, ആദ്യം കാറ്റഗറി 2 ആയിരുന്ന ഈ ചുഴലിക്കാറ്റ് ഇപ്പോള്‍ കാറ്റഗറി 3 ശക്തിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

ഡാര്‍വിനില്‍ നിന്ന് 370 കി.മീ വടക്ക്‌വടക്കുകിഴക്ക്, മിന്‍ജിലങ്ങിന് 170 കി.മീ വടക്ക്95 കി.മീ/മണിക്കൂര്‍ വരെ സ്ഥിര കാറ്റ് 130 കി.മീ/മണിക്കൂര്‍ വരെ കാറ്റടിഗെയില്‍-ഫോഴ്‌സ് കാറ്റും കനത്ത മഴയും അടുത്ത മണിക്കൂറുകളില്‍ പ്രതീക്ഷിക്കുന്നു

1976-ലെ സൈക്ലോണ്‍ ട്രേസിയ്ക്ക് ശേഷം, ഒരു സ്ത്രീയുടെ പേരിലുള്ള ചുഴലിക്കാറ്റ് ഡാര്‍വിനെ ലക്ഷ്യമിട്ട് വരുന്നത് ഇതാദ്യമാണ്.വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞു; ഗതാഗതം കുറഞ്ഞു

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്,

Woolworths

Coles

IGA

ഏഷ്യന്‍ ഗ്രോസറികള്‍

takeaway-കള്‍

butcher ഷോപ്പുകള്‍

petrol pumps

പല സ്ഥലങ്ങളില്‍ public transport സര്‍വീസുകള്‍ കുറച്ചു, റോഡുകളില്‍ വാഹനങ്ങളുടെ സാന്നിധ്യം കുറഞ്ഞിരുന്നു.

2018-ലെ സൈക്ലോണ്‍ മാര്‍ക്കസ് Category-2 ആയിരുന്നിട്ടും:നൂറുകണക്കിന് വന്‍മരങ്ങള്‍ അടിപതറി വീണു

വൈദ്യുതി നിരവധി ദിവസം മുറിഞ്ഞിരുന്നുവഴികള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു

അത്തരം ദുരനുഭവങ്ങളുടെ ഓര്‍മ്മയില്‍, ഇപ്പോഴത്തെ കാറ്റഗറി-3 ഫിനയെ കുറിച്ചുള്ള ആശങ്ക മലയാളി കുടുംബങ്ങള്‍ക്കിടയില്‍ കൂടുതലാണ്.

ഡാര്‍വിനില്‍ താമസിക്കുന്ന മലയാളികള്‍

കുടിവെള്ളം

non-perishable ഭക്ഷണം

ടോര്‍ച്ച്, ബാറ്ററി

പവര്‍ബാങ്ക്

മരുന്നുകള്‍

എന്നിവ മുന്‍കൂട്ടി തയ്യാറാക്കി വീടുകളില്‍ സുരക്ഷിതമായി തുടരുകയാണ്.WhatsApp community groups-ല്‍ live updates ലഭിക്കുന്നത് വളരെ വലിയ സഹായമാണ്.ഒറ്റയ്ക്ക് താമസിക്കുന്നവരെയും accommodation-ല്‍ കഴിയുന്നവരെയും പലരും വിളിച്ചു അന്വേഷിച്ചു സഹായിക്കുന്നതിലൂടെ,മലയാളികളുടെ ഐക്യം പ്രതിസന്ധിക്കാലത്ത് വീണ്ടും തെളിഞ്ഞുകാണുന്നു.