- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചെറുകിട സംരംഭകരേയും മാതാപിതാക്കളേയും കൈയിലെടുത്ത് ജോ ഹോക്കിയുടെ ബജറ്റ്; ജനകീയ ബജറ്റ് ലക്ഷ്യമിടുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ
മെൽബൺ: ചെറുകിട ബിസിനസ് സംരംഭകർക്ക് ഏറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ട്രഷറർ ജോ ഹോക്കി ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു. രണ്ടു മില്യൺ ഡോളറിൽ താഴെ വിറ്റുവരവുള്ള ചെറുകിട സംരംഭകർക്ക് നികുതിയിളവ് പ്രഖ്യാപിച്ചതാണ് ഹോക്കിയുടെ ബജറ്റിലെ ഹൈലൈറ്റ്. ബിസിനസുമായി ബന്ധപ്പെട്ട ആവശ്യത്തിന് യന്ത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് നി
മെൽബൺ: ചെറുകിട ബിസിനസ് സംരംഭകർക്ക് ഏറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ട്രഷറർ ജോ ഹോക്കി ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു. രണ്ടു മില്യൺ ഡോളറിൽ താഴെ വിറ്റുവരവുള്ള ചെറുകിട സംരംഭകർക്ക് നികുതിയിളവ് പ്രഖ്യാപിച്ചതാണ് ഹോക്കിയുടെ ബജറ്റിലെ ഹൈലൈറ്റ്. ബിസിനസുമായി ബന്ധപ്പെട്ട ആവശ്യത്തിന് യന്ത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനാണ് നികുതിയിളവ് നൽകിട്ടുണ്ട്. ഓരോന്നിനും കുറഞ്ഞത് 20,000 ഡോളറിൽ താഴെയായിരിക്കണം വില. അതേസമയം വാങ്ങാവുന്ന ഉപകരണങ്ങളുടെ പരിധി നിശ്ചയിച്ചിട്ടില്ല.
ചെറിയ കുട്ടികളുടെ മാതാപിതാക്കൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ചൈൽഡ് കെയർ ബില്ലിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്യുന്നവരും 109,000 ഡോളറോളം സമ്പാദിക്കുന്നവരും ആണെങ്കിൽ പ്രതിവർഷം 3700 ഡോളർ വീതം ചൈൽഡ് കെയർ ഇനത്തിൽ ലാഭിക്കാനാകും. കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി അനുവദിക്കുന്നത്. 65,000 ഡോളറോ അതിൽ കുറവോ വരുമാനമുള്ള കുടുംബങ്ങൾ 85 ശതമാനം സബ്‌സിഡിയാണ് നൽകുന്നത്. പ്രതിവർഷം ഫീസ് സബ്‌സിഡി 7 ബില്യൺ ഡോളറാണ് സർക്കാർ ചെലവാക്കുന്നത്.
കൂടാതെ ചൈൽഡ് കെയർ സർവീസുകൾ ലഭ്യമാക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്ക് നാനിമാരുടെ സേവനം വിപുലപ്പെടുത്തിയും സർക്കാർ പദ്ധതി തയാറാക്കിയിട്ടുണ്ട്. മാതാപിതാക്കൾക്ക് ഇരുവർക്കുമായി 250,000 ഡോളർ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് നാനി സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. അതേസമയം കുട്ടികൾക്ക് വാക്‌സിൻ നൽകാൻവിസമ്മതിക്കുന്നവർക്ക് ചൈൽഡ് കെയർ ബെനഫിറ്റ് നൽകില്ല. വലിയ കുടുംബങ്ങൾക്ക് ഫാമിലി ടാക്‌സ് എ ബെനഫിറ്റ് നഷ്ട്പപെടും. ഇതോടെ സർക്കാരിന് 177.3 മില്യൺ ഡോളറിന്റെ സാമ്പത്തിക ലാഭമാണ് ഉണ്ടാകുക.
മെഡിക്കൽ റിസർച്ചുകൾക്ക് 400 മില്യൺ ഡോളർ ആണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുന്ന അവയവ ദാതാവിന് ശസ്ത്രക്രിയകഴിഞ്ഞ് ആരോഗ്യമെച്ചപ്പെടുത്തുന്നതിന് ആറാഴ്‌ച്ചത്തെ ലീവ് ഒമ്പത് ആഴ്‌ച്ചയിലേക്ക് ഉയർത്തിയും പുതിയ സെർവിക്കൽ കാൻസർ ടെസ്റ്റ്, കുടൽ, സ്തനം, ത്വക്ക് അർബുദത്തിന് പുതിയ മരുന്ന് എന്നിവയും ഹോക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. മാറാ രോഗമുള്ളവർക്ക് സൗജന്യ വൈദ്യസഹായത്തിന് കൂടുതൽ പണം ചെലവാക്കേണ്ടി വരും. ആശുപത്രികൾക്കുള്ള സഹായത്തിലെ കുറവ് തുടരും. കമ്പോഡിയ, നൗറ, പാപുവന്യൂഗുനിയ എന്നിവിടങ്ങൾ സഹായം വെട്ടികുറച്ചതിൽ നിന്നും രക്ഷപ്പെട്ടു. ടൗൺസ് വില്ല, സൺഷൈൻ കോസ്റ്റ് എയർപോർട്ടുകളിൽ 26 മില്യൺ ഡോളർ ചെലവഴിച്ച് ബോർഡർ ക്ലിയറിൻസ് സർവീസ്, റഫ്യൂജി കൗൺസിലിനുള്ള തുകയിൽ 140,000 ഡോളർ കുറവ് എന്നിവ പ്രഖ്യാപിച്ചു. ആഫ്രിക്കിയിലേക്കുള്ള സഹായത്തിൽ 70ശതമാനവും ഇന്തോനേഷ്യയ്ക്കുള്ള സഹായത്തിൽ 40ശതമാനവും കുറവ് ബജറ്റിൽ വരുത്തിയിട്ടുണ്ട്.
വടക്കൻ ഓസ്‌ട്രേലിയയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് അഞ്ച് ബില്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് തടയിടുന്നതിനുള്ള പദ്ധതികളും പുതിയ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതുവഴി 1.7 ബില്യൺ ഡോളറാണ് സർക്കാർ നേടുന്നത്. ശാരീരിക മാനസിക പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും വിദേശത്തു നിന്ന് കുട്ടികളെ ദത്തെടുക്കുന്ന രക്ഷിതാക്കളെ സഹായിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. അതേസമയം ഉയർന്ന വരുമാനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുന്നതിലൂടെ 2.4 ബില്യൺ ഡോളർ സർക്കാർ ലാഭിക്കുന്നുണ്ട്. പെൻഷന് അർഹമാകുന്ന സ്വത്ത് പരിധി ഉയർത്തിയതിലൂടെയാണ് ഇതു സാധിച്ചത്.
സ്‌കൂൾ കമ്യൂണിറ്റീസ്, എജ്യുക്കേറ്റേഴ്‌സ്, വിദ്യാർത്ഥികളും അവരുടെ കുടുംബവും, പബ്ലിക് എജ്യുക്കേഷൻ സെക്ടർ എന്നിവയ്ക്ക് നിരാശയാണ് ഇത്തവണത്തെ ബഡ്ജറ്റ് സമ്മാനിച്ചത്. ഇവർക്കായി പ്രത്യേകം ഫണ്ടൊന്നും നീക്കിവച്ചില്ല. നെറ്റ്ഫ്‌ലിക്‌സ് കാണുന്നവരും ഓൺലൈനിൽ ഷോപ്പിങ്ങ് നടത്തുന്നവരും മ്യൂസിക്,സിനിമ എന്നിവ ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നവരും അധിക പണം നൽകേണ്ടിവരും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഡിജിറ്റൽ പ്രൊഡക്ട്, സർവീസിനും ജിഎസ്ടി ഏർപ്പെടുത്തും. വിദേശത്തെ ഡിജിറ്റൽ സർവീസ് പ്രൊവൈഡർ വഴി നിങ്ങൾ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഓരോ ട്രാൻസാക്ഷനും 10 ശതമാനം അധിക നികുതി നൽകണം. കർഷകർക്കും നല്ലൊരു വിഹിതം സർക്കാർ മാറ്റിവച്ചിട്ടുണ്ട്. വരൾച്ച കാരണം കൃഷിനാശം സംഭവിച്ച കർഷകർക്കായി 300 മില്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.