നി കുട്ടികൾ സ്‌കൂളിൽ കൃത്യ സമയത്ത് എത്തിയോയെന്നോർത്ത് രക്ഷിതാക്കൾ ടെൻഷൻ അടിക്കേണ്ട. വിദ്യാർത്ഥികൾ എത്തിയാൽ രക്ഷിതാക്കൾക്ക് ഇലക്ട്രോണിക് സന്ദേശം നൽകുന്ന രീതി ആദ്യമായി ഓസ്‌ട്രേലിയയിൽ പരീക്ഷിക്കാനൊരുങ്ങുന്നു.കാൽനടയായും സൈക്കിളിലൂടെയും വിദ്യാർത്ഥികൾ എത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പുതിയ രീതി. മെൽബൺ പ്രൈമറി സ്‌കൂളിൽ നിലവിൽ പ്രവർത്തനം ആരംഭിച്ച സംവിധാനം കൂടുതൽ സ്‌കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയാണ്.

ഇതിനായി വിദ്യാർത്ഥികളെ റേഡിയോ തരംഗങ്ങൾ വഴി തിരിച്ചറിയാവുന്ന ഐഡി കാർഡുകൾ നൽകുകയാണ് ചെയ്യന്നത്. സ്‌കൂളിലത്തിയാൽ ഈ കാർഡ് സ്വിപ് ചെയ്യണം. ഇതേ തുടർന്ന് സ്വാഭിവകമായി തന്നെ രക്ഷിതാവിന് ഈമെയിൽ അലർട്ട് ലഭിക്കും.

ബൈസിക്കിൾ നെറ്റ് വർക്ക് എന്ന സംഘടനയാണ് സംവിധാനം വ്യാപിപ്പിക്കുന്നതിന് പിന്നിൽ. അടുത്ത വർഷം ജൂൺ 30 വരെ ട്രെയൽ റൺ നടത്താനാണ് തീരുമാനം. രണ്ട് സ്‌കൂളുകളിലായി 700 വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമാകും. ഇത് വിജയകരമായാൽ മറ്റ് സ്‌കൂളുകളിലും വ്യാപിപ്പിക്കും.