സിഡ്‌നി: നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ച അസോസിയേറ്റ് പ്രഫസറെ തിരിച്ചെടുക്കാൻ വിദ്യാർത്ഥികൾ പെറ്റീഷൻ ശേഖരിക്കുന്നത് ആരംഭിച്ചു. ഇന്ത്യൻ വംശജനായ അസോസിയേറ്റ് പ്രൊഫസറെ സർവ്വീസിലേക്ക് തിരിച്ചെടുക്കാനാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുടെ പെറ്റീഷൻ. ഫിലോസഫി, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജെയ് ഷാ എന്ന 74 കാരനായ അദ്ധ്യാപകനെ യൂണിവേഴ്‌സിറ്റി നിർബന്ധിത റിട്ടയർമെന്റിന് ഇരയാക്കുകയായിരുന്നു.

നാലു വർഷത്തെ ടീച്ചിങ്ങ് കോൺട്രാക്ട് ആണ് യൂണിവേഴ്‌സിറ്റിയുമായി ഉണ്ടായിരുന്നത്. കാലാവധി കഴിഞ്ഞപ്പോൾ കോൺട്രാക്ട് പുതുക്കി നൽകാൻ യൂണിവേഴ്‌സിറ്റി തയ്യാറായില്ല. ശമ്പളമില്ലാതെ ക്ലാസുകളെടുക്കാമെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നെങ്കിലും പ്രതികൂലമായ മറുപടിയാണ് അധികൃതർ നൽകിയത്.

മറ്റു വിദ്യാർത്ഥികളുടെ പിന്തുണയോടുകൂടി അലക്‌സാണ്ടർ ജാനറ്റ് എന്ന വിദ്യാർത്ഥിയാണ് ഷായ്ക്കു വേണ്ടി പെറ്റീഷൻ ശേഖരിക്കാൻ മുൻകൈ എടുത്തത്.  വിവിധ അമേരിക്കൻ യൂണിവേഴ്‌സിറ്റികളിയി നൂറോളം പേപ്പറുകൾ ഷാ കൈകാര്യം ചെയ്തിട്ടുണ്ട്. 11 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1993ൽ ന്യൂസിലാന്റിനെ പ്രതിനിധീകരിച്ചു കൊണ്ട് വേൾഡ് പാർളമെന്റ് ഓഫ് റിലീജിയണിൽ പങ്കെടുത്തിട്ടുണ്ട് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ജെയ് ഷാ.