- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാശ്ചാത്യലോകം വലതുപക്ഷ വംശീയതയിലേക്കോ..? ഇന്നത്തെ ഓസ്ട്രിയൻ പ്രസിഡന്റെ തെരഞ്ഞെടുപ്പ് അതി നിർണായകം; വംശീയ പാർട്ടി സ്ഥാനാർത്ഥി പ്രസിഡന്റാകുമെന്ന് റിപ്പോർട്ട്
ഇന്ന് നടക്കുന്ന അതി നിർണായകയമായ ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലത് പക്ഷ വംശീയ പാർട്ടിയായ ഫ്രീഡം പാർട്ടി സ്ഥാനാർത്ഥിയായ നോബർട്ട് ഹോഫെർ ഇതിൽ വിജയിച്ച് പ്രസിഡന്റാകുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. പാശ്ചാത്യ ലോകം പൊതുവെ വലതുപക്ഷ വംശീയതയിലേക്ക് നീങ്ങുന്നതിന്റെ പുതിയ ഉദാഹരണമാണീ തെരഞ്ഞെടുപ്പെന്നും സൂചനയുണ്ട്. ഹോഫെർ ഓസ്ട്രിയൻ പ്രസിഡന്റാകുന്നതിനുള്ള സാധ്യത വർധിച്ചതോടെ നൂറ് കണക്കിന് ഓസ്ട്രിയക്കാർ കടുത്ത പ്രതിഷേധവുമായി തെരുവുകളിലൂടെ മാർച്ച് ചെയ്തിരുന്നു.അഥവാ ഹോഫെർ തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന തീവ്രവലത്പക്ഷ നേതാവായിത്തീരും ഇദ്ദേഹം. ഹോഫെർ പുലർത്തി വരുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിൽ നിരവധി പേർക്ക് കടുത്ത ആശങ്കയും പ്രതിഷേധവുമുണ്ട്. ഇതിൽ പെട്ടവരാണ് ഇപ്പോൾ അദ്ദേഹം പ്രസിഡന്റാകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്.നോ നാസി ഇൻ ദി ഹോഫ്ബർഗ്,, ഫാസിസം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകൾ ഉയർത്തിപ്പിട
ഇന്ന് നടക്കുന്ന അതി നിർണായകയമായ ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലത് പക്ഷ വംശീയ പാർട്ടിയായ ഫ്രീഡം പാർട്ടി സ്ഥാനാർത്ഥിയായ നോബർട്ട് ഹോഫെർ ഇതിൽ വിജയിച്ച് പ്രസിഡന്റാകുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. പാശ്ചാത്യ ലോകം പൊതുവെ വലതുപക്ഷ വംശീയതയിലേക്ക് നീങ്ങുന്നതിന്റെ പുതിയ ഉദാഹരണമാണീ തെരഞ്ഞെടുപ്പെന്നും സൂചനയുണ്ട്. ഹോഫെർ ഓസ്ട്രിയൻ പ്രസിഡന്റാകുന്നതിനുള്ള സാധ്യത വർധിച്ചതോടെ നൂറ് കണക്കിന് ഓസ്ട്രിയക്കാർ കടുത്ത പ്രതിഷേധവുമായി തെരുവുകളിലൂടെ മാർച്ച് ചെയ്തിരുന്നു.അഥവാ ഹോഫെർ തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന തീവ്രവലത്പക്ഷ നേതാവായിത്തീരും ഇദ്ദേഹം.
ഹോഫെർ പുലർത്തി വരുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിൽ നിരവധി പേർക്ക് കടുത്ത ആശങ്കയും പ്രതിഷേധവുമുണ്ട്. ഇതിൽ പെട്ടവരാണ് ഇപ്പോൾ അദ്ദേഹം പ്രസിഡന്റാകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ്യത്തെ തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്.നോ നാസി ഇൻ ദി ഹോഫ്ബർഗ്,, ഫാസിസം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് ഹോഫെറിനെതിരെയുള്ള പ്രതിഷേധ പ്രകടനം കൊഴുക്കുന്നത്. എന്നാൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാൽ നാസിയല്ലെന്ന് സ്വയം തെളിയിക്കുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്. അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ഹോഫെർ പ്രസിഡന്റാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.
ഹോഫെറിന്റെ പാർട്ടിക്കാരനായ ആൻഡ്രീസ് റാബിൽ എന്ന 44കാരൻ കഴിഞ്ഞ വർഷം ഓസ്ട്രിയൻ നഗരമായ വെൽസിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യം തീവ്ര വലതുപക്ഷത്തേക്ക് ആകർഷിക്കപ്പെടുന്നതിന്റെ സൂചകമായിട്ടാണീ വിജയം വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഹോഫെറിന്റെ തീവ്രവലതുപക്ഷ നയങ്ങളെ ശക്തമായി പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റാബിൽ രംഗത്തെത്തുകയും ചെയ്തിരുന്നു. ഫ്രീഡം പാർട്ടി ഒരു നാസി പാർട്ടിയാണെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രീഡം പാർട്ടി ഫാസിസവും സ്വേച്ഛാധിപത്യവുമാണെന്ന് പരക്കെ അഭിപ്രായമുണ്ടെന്നും എന്നാൽ ഹോഫെർ പ്രസിഡന്റായാൽ അത് ശരിയല്ലെന്ന് തെളിയിക്കുമെന്നും റാബിൽ അവകാശപ്പെടുന്നു. തങ്ങളുടേത് സാധാരണ വലത് പക്ഷ പാർട്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹോഫെർ പ്രസിഡന്റായാൽ ഓസ്ട്രിയയുടെ യൂറോപ്യൻ യൂണിയൻ മെമ്പർഷിപ്പിനെക്കുറിച്ച് റഫറണ്ടം നടത്തി തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്. ഓക്സിറ്റ് എന്നാണീ നീക്കം അറിയപ്പെടുന്നത്.
ഗ്രീൻപാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ അലക്സാണ്ടർ വാൻ ഡെർ ബെല്ലെനാണ് ഹോഫെറിന്റെ പ്രധാനപ്പെട്ട എതിരാളിയായി മത്സരരംഗത്തുള്ളത്. എന്നാൽ ബ്രെക്സിറ്റ് രീതിയിൽ തന്റെ രാജ്യത്തെ യൂണിയനിൽ നിന്നും വേർപെടുത്തുകയല്ല തന്റെ ഉദ്ദേശ്യമെന്ന് ഹോഫെർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ നല്ല ഒരു യൂറോപ്യൻ യൂണിയനാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടൻ യൂണിയൻ വിട്ട് പോകുന്നതിനെ തുടർന്ന് യൂണിയനിൽ കൂടുൽ കേന്ദ്രീകരണം സംഭവിക്കുമെന്ന കടുത്ത ആശങ്ക അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 1970 മാർച്ച് രണ്ടിന് ഓസ്ട്രിയയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് ഹോഫെർ ജനിച്ചത്. ബർഗൻലാൻഡിലെ ഒരു ലോക്കൽ ഒവിപി കൗൺസിലറായിരുന്നു പിതാവ്. കുറച്ച് കാലം ലൗഡ എയര്ലൈനിൽ ജോലി ചെയ്ത ശേഷം ഹോഫെർ പിന്നീട് 1994ൽ ഫ്രീഡം പാർട്ടിയുടെ ബർഗെൻലാൻഡ് ബ്രാഞ്ചിൽ അംഗമാവുകയും രണ്ട് വർഷത്തിന് ശേഷം പാർട്ടി സെക്രട്ടറിയായി മാറുകയുമായിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ തീവ്രവലതുപക്ഷ വാദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഹോഫെർ പ്രസിഡന്റായാൽ അത് യൂറോപ്പിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായക നീക്കമായിത്തീരുമെന്നുറപ്പാണ്.