കുവൈറ്റ് സിറ്റി: വിസ കച്ചവടക്കാരെ കുടുക്കാൻ നടപടികളുമായി മാൻപവർ അഥോറിറ്റി ശക്തമായ നടപടിക്ക്. അനധികൃതമായി വിസാ കച്ചവടത്തിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ 1000 ദിനാർ മുതൽ 5000 ദിനാർ വരെ പിഴയടയ്‌ക്കേണ്ടി വരുമെന്ന് മാൻപവർ അഥോറിറ്റി വ്യക്തമാക്കി. ജോലി നൽകാതെ രാജ്യത്ത് എത്തിക്കുന്ന ഓരോ തൊഴിലാളിക്കുമെന്ന കണക്കിനായിരിക്കും പിഴ നൽകേണ്ടിവരിക. സോഷ്യൽ അഫയേഴ്‌സ് ആൻഡ് ലേബർ മിനിസ്റ്റർ ഹിന്ദ് അൽ സുബൈഹിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കപ്പെട്ടത്.

വിസാ കച്ചവടക്കാരുടെ വലയിൽ പെട്ടെ ഒട്ടേറെ തൊഴിലാളികളാണ് കബളിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഏറെ പണം പിടുങ്ങി സാധുക്കളായ തൊഴിലാളികളെ അന്യരാജ്യത്ത് എത്തിച്ച് വലയ്ക്കുന്നതിന് തടയിടാനാണ് മന്ത്രാലയം നടപടി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ  ഗവൺമെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ചില പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ വിസ കച്ചവടവുമായി ബന്ധപ്പെട്ട് യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.