കുവൈറ്റ്: ട്രാഫിക് സിഗ്നൽ തെറ്റിക്കുന്നവരും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നവരും ജാഗ്രതേ. കുവൈറ്റിൽ ഗതാഗതനിയമലംഘകർക്ക് കനത്ത പിഴ ചുമത്താനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അറിയിച്ചിട്ടുണ്ട്.

നമ്പർ പ്ലെയ്റ്റ് ഉപയോഗിച്ചിട്ടില്ലാത്ത വാഹനങ്ങൾക്കും ഒരു നമ്പർ പ്ലേറ്റ് മാത്രമുള്ള വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവയ്ക്കും ശരിയായി കാണാൻ സാധിക്കാത്ത നമ്പർ പ്ലേറ്റുള്ളവയ്ക്കും ജനറൽ ട്രാഫിക് വകുപ്പ് ഇഷ്യൂ ചെയ്യാത്ത നമ്പർ പ്ലെയ്റ്റ് ഉപയോഗിച്ചിട്ടുള്ള വാഹനങ്ങൾക്കും എതിരെ നടപടിയെടുക്കും.

കുവൈത്തിന്റെ പതാകയോ പ്രതീകങ്ങളോ ഒഴികെയുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കരുത്. പരസ്യം പതിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.