- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കൊല്ലം മുമ്പു കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; കൊല്ലം സ്വദേശി കൃഷ്ണകുമാറിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയതു ബിവറേജസിനു സമീപത്തെ സെപ്ടിക് ടാങ്കിൽ നിന്ന്
കൊല്ലം: സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. രണ്ട് വർഷം മുൻപ് കാണാതായ കൊല്ലം ചിന്നക്കട കുളത്തിൽ പുരയിടത്തിൽ കൃഷ്ണകുമാറിന്റെ മൃതദേഹ ഭാഗങ്ങളാണു സെപ്ടിക് ടാങ്കിൽ നിന്നു കണ്ടെത്തിയത്. ചിന്നക്കട ബിവറേജസ് കോർപ്പറേഷന് സമീപമുള്ള സെപ്ടിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെട്ട കൃഷ്ണകുമാറിന്റെ സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ റോയി(42) എന്ന കേമ്പൻ റോയിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ ചിന്നക്കടയിലെ പഴയ എഫ്.എസി.ഐ ഗോഡൗണിന് സമീപത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന പ്രതികളിൽ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. മറ്റു പ്രതികളായ അയ്യപ്പൻ, മുരുകൻ എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടക്കുകയാണ്. മദ്യലഹരിയിൽ കഴിഞ്ഞ ദിവസം സംഭവം വെളിപ്പെ
കൊല്ലം: സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന വിവരത്തെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. രണ്ട് വർഷം മുൻപ് കാണാതായ കൊല്ലം ചിന്നക്കട കുളത്തിൽ പുരയിടത്തിൽ കൃഷ്ണകുമാറിന്റെ മൃതദേഹ ഭാഗങ്ങളാണു സെപ്ടിക് ടാങ്കിൽ നിന്നു കണ്ടെത്തിയത്.
ചിന്നക്കട ബിവറേജസ് കോർപ്പറേഷന് സമീപമുള്ള സെപ്ടിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെട്ട കൃഷ്ണകുമാറിന്റെ സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ റോയി(42) എന്ന കേമ്പൻ റോയിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൃതദേഹാവശിഷ്ടങ്ങൾ ചിന്നക്കടയിലെ പഴയ എഫ്.എസി.ഐ ഗോഡൗണിന് സമീപത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന പ്രതികളിൽ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. മറ്റു പ്രതികളായ അയ്യപ്പൻ, മുരുകൻ എന്നിവർ ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിൽ ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരെയും തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം നടക്കുകയാണ്.
മദ്യലഹരിയിൽ കഴിഞ്ഞ ദിവസം സംഭവം വെളിപ്പെടുത്തിയ ചിന്നക്കട പുള്ളിക്കട സ്വദേശി അൻസറാണ് കസ്റ്റഡിയിലുള്ളത്. തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്ന കൊമ്പൻ റോയി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അയ്യപ്പൻ, മുരുകൻ എന്നിവരുമായി ചേർന്ന് കൊല നടത്തിയ ശേഷം മൃതദേഹം മറവുചെയ്തതായാണ് പൊലീസിനോട് പറഞ്ഞത്. അയ്യപ്പന്റെയും മുരുകന്റെയും ബന്ധുക്കളായ സ്ത്രീകളെ കൃഷ്ണകുമാർ നിരന്തരം ശല്യം ചെയ്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിനോട് റോയി പറഞ്ഞത്.
2014 നവംബറിലാണ് കൃഷ്ണകുമാറിനെ കാണാതായത്. ഈസ്റ്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന കൃഷ്ണകുമാറിനെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പ് ക്രൈം സ്‌ക്വാഡിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം ഇയാളെ കാണാതായപ്പോൾ പൊലീസിന്റെ മൂന്നാംമുറയിൽ കൃഷ്ണകുമാർ മരണപ്പെടുകയും മൃതദേഹം സ്റ്റേഷൻ വളപ്പിൽ മറവുചെയ്തതായും പ്രചരിച്ചിരുന്നു. ഇത് കാണിച്ച് കൃഷ്ണകുമാറിന്റെ മാതാവ് രാജമ്മ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അസി.കമ്മീഷണർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു.
പൊലീസ് കസ്റ്റഡിയിൽനിന്നും വിട്ടയച്ച കൃഷ്ണകുമാറിനെ സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് ചിന്നക്കട പൈഗോഡൗൺ വളപ്പിലെത്തിച്ച് മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം നടക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ സുഹൃത്തുക്കളിലൊരാൾ കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇതേതുടർന്ന് പുള്ളിക്കട സ്വദേശി റോയി വർഗീസ്, മുരുകൻ, അയ്യപ്പൻ എന്നിവരാണ് കൊലപാതകത്തിൽ പങ്കുള്ളതെന്ന് പൊലീസിന് ബോധ്യമായി. ഇവർക്കൊപ്പം മദ്യപിച്ച അൻസർ എന്നയാളാണ് ഇപ്പോൾ കൊലപാതകം സംബന്ധിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. സെപ്റ്റിക് ടാങ്കിൽ താഴ്‌ത്തിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ അഷ്ടമുടിക്കായലിന്റെ ചില ഭാഗത്ത് കുഴിച്ചിട്ടതായും കസ്റ്റഡിയിൽ കഴിയുന്നയാൾ വെളിപ്പെടുത്തിയിരുന്നു.