- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ പള്ളിയിൽ പോയ നേരത്ത് ആറു വയസ്സുകാരനെ ഓട്ടോറിക്ഷാ ഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; രക്തം വാർന്നൊലിക്കുന്ന നിലയിൽ ജനനേന്ദ്രിയവും പൊത്തിപ്പിടിച്ച് ഓടിയ കുട്ടിയെ അമ്മയും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി: പ്രതി കൊലപാതക കേസിൽ 11 വർഷം ജയിലിൽ ശിക്ഷ അനുഭവിച്ചയാൾ
തിരുവനന്തപുരം: അമ്മ പള്ളിയിൽ പോയ നേരത്ത് ആറ് വയസ്സുകാരനെ ഓട്ടോറിക്ഷയിൽ ക്രൂരമായി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ. കാട്ടാക്കട അരുവാറ്റ്കോണം സ്വദേശി വെട്ടുകത്തി വിജയൻ എന്ന വിജയനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത സൗഹൃദമാണ് പ്രതി പീഡനത്തിന് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമെന്ന് നെയ്യാർഡാം എസ്ഐ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. 1993ൽ വെള്ളറട സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ 11 വർഷം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വ്യക്തിയാണു വിജയനെന്നു പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതിയും ഓട്ടോ ഡ്രൈവറുമായ വിജയനുമായി കുടുംബത്തിന് നേരിട്ട് പരിചയമുണ്ട്. ഇയാളെ തന്നെയാണ് കുടുബം ഓട്ടോറിക്ഷയിൽ സവാരി നടത്തുന്നതിന് സ്ഥിരം സമീപിച്ചിരുന്നതും. ശനിയാഴ്ച വൈകുന്നേരം കുട്ടിയും അമ്മയും മാലാട്ടുകരയിലെ സെന്റ് പോൾസ് ദേവലയത്തിൽ പോകാനാണ് വിജയനെ സവാരിക്ക് വിളിച്ചത്. ഇയാൾ കൃത്യ സമയത്ത് തന്ന
തിരുവനന്തപുരം: അമ്മ പള്ളിയിൽ പോയ നേരത്ത് ആറ് വയസ്സുകാരനെ ഓട്ടോറിക്ഷയിൽ ക്രൂരമായി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ. കാട്ടാക്കട അരുവാറ്റ്കോണം സ്വദേശി വെട്ടുകത്തി വിജയൻ എന്ന വിജയനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത സൗഹൃദമാണ് പ്രതി പീഡനത്തിന് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമെന്ന് നെയ്യാർഡാം എസ്ഐ ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. 1993ൽ വെള്ളറട സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ 11 വർഷം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വ്യക്തിയാണു വിജയനെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതിയും ഓട്ടോ ഡ്രൈവറുമായ വിജയനുമായി കുടുംബത്തിന് നേരിട്ട് പരിചയമുണ്ട്. ഇയാളെ തന്നെയാണ് കുടുബം ഓട്ടോറിക്ഷയിൽ സവാരി നടത്തുന്നതിന് സ്ഥിരം സമീപിച്ചിരുന്നതും. ശനിയാഴ്ച വൈകുന്നേരം കുട്ടിയും അമ്മയും മാലാട്ടുകരയിലെ സെന്റ് പോൾസ് ദേവലയത്തിൽ പോകാനാണ് വിജയനെ സവാരിക്ക് വിളിച്ചത്. ഇയാൾ കൃത്യ സമയത്ത് തന്നെ എത്തുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ ഒരു ബന്ധു വൈദികനായ ദേവാലയത്തിലേക്ക് ഒരു കാര്യം സംസാരിക്കുന്നതിനാണ് പോയത്. അവിടെ എത്തിയപ്പോൾ മറ്റൊരു മീറ്റിങ്ങിലായിരുന്നു വൈദികൻ.
കുറച്ച് നേരം പുറത്ത് കാത്ത് നിന്നതിനിടയിൽ വിജയൻ കുട്ടിയുമായി താഴേക്ക് പോവുകയും ഓട്ടോറിക്ഷയ്ക്ക് സമീപത്തേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇതിനിടയിൽ യോഗം കഴിഞ്ഞ് വൈദികൻ പുറത്തേക്ക് വന്നപ്പോൾ കുട്ടിയുടെഅമ്മ ബന്ധു കൂടിയായ വൈദികന്റെ അടുത്തേക്ക് പോയി. കുട്ടി വിജയന്റെ ഒപ്പം ഉണ്ടല്ലോ എന്ന് കരുതിയാണ് മാതാവ് പോയതും. വൈദികനും സ്ത്രീയും സംസാരിച്ച് ഇരിക്കുന്നതിനിടയിലാണ് കുട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് എത്തിയത്.
കുട്ടി കരഞ്ഞ് വരുന്നത് കണ്ട അമ്മ പിന്നാലെ കണ്ടത് കൈകൊണ്ട് വേദന കാരണം കുട്ടി ജനനേന്ദ്രീയം മറച്ച് പിടിച്ചിരിക്കുന്നതാണ്. അമ്മ പരിശോധിച്ചപ്പോൾ ജനനേന്ദ്രീയത്തിൽ നിന്നും രക്തം വാർന്നൊലിക്കുകയായിരുന്നു. കുട്ടി നന്നായി കരയാനും തുടങ്ങി. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനിടയിൽ കുട്ടി തന്നെയാണ് വിജയൻ ഓട്ടോയിൽ വെച്ച് ചെയ്ത കാര്യങ്ങൾ വീട്ടുകാരോടും ആശുപത്രിയിലും പറഞ്ഞത്. ആറുവയസ്സുകാരനെ പീഡനത്തിനിരയാക്കിയ അൻപതുകാരനെ നെയ്യാർഡാം പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
ബന്ധുക്കൾ പള്ളിമേടയിലേക്കു പോയ സമയം കുട്ടിയെ വിളിച്ച് ഓട്ടോയ്ക്കുള്ളിൽ വച്ചു പീഡിപ്പിച്ചുവെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. ആര്യനാട് ഇൻസ്പെക്ടർ ബി.അനിൽകുമാർ, നെയ്യാർഡാം എസ്ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. പോക്സോ 7,8 ഐപിസി 377 എന്നീ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 1993ൽ വെള്ളറട സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ 11 വർഷം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വ്യക്തിയാണു വിജയനെന്നു പൊലീസ് പറഞ്ഞു