- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർന്ന് തരിപ്പണമായ കാർ വിപണിക്ക് ഇനി ഉത്സവനാളുകൾ; ധനമന്ത്രി പ്രഖ്യാപിച്ച വോളണ്ടറി വെഹിക്കിൾ സക്രാപ്പേജ് പോളിസി ഏറെ നാൾ കാത്തിരുന്ന നയം; ഹെവി, മീഡിയം വാണിജ്യ വാഹനങ്ങൾക്കും കുതിപ്പുണ്ടാകും; പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനും കൈയടിച്ച് ഓട്ടോമൊബൈൽ മേഖല
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരമാൻ അവതരിപ്പിച്ച ബജറ്റിൽ ഓട്ടോമൊബൈൽ മേഖലയ്ക്ക് കൈയടിക്കാനേറെ.
1. വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി.
2. കൂടുതൽ ബസുകൾ ഉൾപ്പെടുത്തി പൊതുഗതാഗത സംവിധാനം ഉഷാറാക്കുക
3. അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം കൂട്ടാനുള്ള തീരുമാനം.
2019 ന് ശേഷം വിൽപ്പനയിൽ കടുത്ത തിരിച്ചടി നേരിടുന്ന ഓട്ടോ മേഖല കാത്തിരുന്ന ചില തീരുമാനങ്ങളാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വർഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങൾ കേന്ദ്ര ഗതാതമന്ത്രാലയം ഉടൻ പുറത്തുവിടും.
ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസിയിൽ പറയുന്നത്. 2022 ഏപ്രിൽ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നെങ്കിലും, വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയിൽ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളിൽ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താൻ 5.54 ട്രില്യൻ മൂലധനനിക്ഷേപം കൊണ്ടുവരുന്നതും ഹെവി, മീഡിയം വാണിജ്യ വാഹനങ്ങൾക്ക് കുതിപ്പ് നൽകും.
ഇന്ത്യൻ നഗരങ്ങളിലെ പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ 18,000 കോടി ചെലവഴിക്കും; 20,000 ബസുകൾ വാങ്ങിക്കും. കോവിഡ് മൂലം തകർച്ചയിലായ ബസ് വ്യവസായത്തിന് ഊർജ്ജമാകും. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരവും കൈവരും. അതേസമയം വെഹിക്കിൾ സ്‌ക്രാപ്പേജ് നയം ഇന്ധന ക്ഷമമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി പറഞ്ഞത്.
2019 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തന്നെ ഓട്ടോ മേഖലയ്ക്ക് പണം വായ്പ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നേരിട്ട പ്രതിസന്ധി തിരിച്ചടിയായിരുന്നു.സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതിന് പുറമേ ഉയർന്ന ഇന്ധനവിലയും, ഉപഭോക്താക്കളുടെ താൽപര്യക്കുറവും, വാഹനങ്ങളുടെ വിലക്കയറ്റവും ഏല്ലാം ചേർന്ന് 2020 സാമ്പത്തിക വർഷം വാർഷിക കാർ വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്