പത്തനംതിട്ട: ശബരിമല പാതയിൽ നിലയ്ക്കൽ ഇലവുങ്കലിന്‌സമീപം തീർത്ഥാടകർ സഞ്ചരിയ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു വയസുകാരി അതിദാരുണമായി മരിച്ചു ആറു പേർക്ക് പരുക്കേറ്റു. മലയാലപ്പുഴ തയ്യിൽ വീട്ടിൽ വിജേഷ് കുമാർ- ശ്രീജ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്.

വിജേഷിന്റെ പിതാവ് വേണുഗോപാൽ, ശ്രീജയുടെ പിതാവ് സദാശിവൻ, അനഘയുടെ സഹോദരി അമൃത, ഓട്ടോ ഡ്രൈവർ ശിവകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. വിജേഷ്, സദാശിവൻ, അമൃത എന്നിവരെ കോട്ടയത്തേക്കു കൊണ്ടു പോയി. അമൃതയുടെ തലക്കാണ് പരുക്ക്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർക്കാണ് പരുക്ക് ഏറ്റത്.