- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാര നിറമുള്ള ഷർട്ടും പാന്റ്സും ധരിച്ച് സ്വന്തം ജീപ്പിൽ പാഞ്ഞുനടന്ന് കടുവാക്കുട്ടികൾ; രഹസ്യാന്വേഷണത്തിനും ഗുണ്ടകളെ ഒതുക്കാനും സമർത്ഥമായി ആർടിഎഫിനെ ഉപയോഗിച്ച് റൂറൽ എസ്‌പി; സ്റ്റേഷൻ ഇടപെടലുകളിൽ പൊറുതിമുട്ടിയതോടെ പൊലീസിൽ നിന്നുതന്നെ എതിർപ്പ്; വിട്ടുവീഴ്ചയില്ലാതെ നീങ്ങിയതോടെ മുസ്‌ളീം-ദളിത് സംഘടനകൾ മുതൽ ദിലീപ് അനുകൂലികളുടെ വരെ കണ്ണിലെ കരടായി; ശ്രീജിത്തിനെ കൊന്ന കേസിൽ കസേര തെറിച്ചതോടെ എ വി ജോർജിന്റെ വീഴ്ച ആഘോഷമാക്കി ശത്രുക്കൾ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകത്തിൽ സ്വന്തം സ്‌ക്വാഡിലെ പുലിക്കുട്ടികളും അറസ്റ്റിലായതോടെ സ്ഥാനം നഷ്ടമായ ആലുവ റൂറൽ എസ്‌പി എ വി ജോർജിനെതിരെ മുൻകാല വൈരംവച്ച് പോരിനിറങ്ങി ഒരു വിഭാഗം. പല കേസുകളിലും സമർത്ഥമായ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനാണ് ജോർജ് എന്ന വാദവുമായി ഒരു പക്ഷവും അല്ല പ്രതികാരബുദ്ധ്യാ പ്രവർത്തിക്കുന്നയാളാണെന്ന് മറുപക്ഷവും വാദവുമായി എത്തുന്നു. മുമ്പ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷവും നടപടികളും ചർച്ചയാക്കിയാണ് ഒരു വിഭാഗം എത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ശക്തമായി നീങ്ങിയ ഉദ്യോഗസ്ഥനാണ് ജോർജ്. അന്വേഷണ സംഘത്തിന്റെ ശക്തമായ നീക്കത്തിലൂടെയാണ് നടനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചതും അത്താണിയിലെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതും. ഇതോടെ ദിലീപ് ഫാൻസിന്റെയും അനുകൂലികളുടേയും കണ്ണിലെ കരടായി ജോർജ്. സമാനമായ രീതിയിൽ മദനിയുടെ അറസ്റ്റ്, അൻവാർശ്ശേരിയിൽ നടന്ന റെയ്ഡ് ബീമാപള്ളി വെടിവയ്പ്, കുമളി തീവ്രവാദ കേസ് കളമശ്ശേരി എന്നിവയുടെയെല്ലാം അന്വേഷണസംഘങ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകത്തിൽ സ്വന്തം സ്‌ക്വാഡിലെ പുലിക്കുട്ടികളും അറസ്റ്റിലായതോടെ സ്ഥാനം നഷ്ടമായ ആലുവ റൂറൽ എസ്‌പി എ വി ജോർജിനെതിരെ മുൻകാല വൈരംവച്ച് പോരിനിറങ്ങി ഒരു വിഭാഗം. പല കേസുകളിലും സമർത്ഥമായ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനാണ് ജോർജ് എന്ന വാദവുമായി ഒരു പക്ഷവും അല്ല പ്രതികാരബുദ്ധ്യാ പ്രവർത്തിക്കുന്നയാളാണെന്ന് മറുപക്ഷവും വാദവുമായി എത്തുന്നു. മുമ്പ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷവും നടപടികളും ചർച്ചയാക്കിയാണ് ഒരു വിഭാഗം എത്തുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ശക്തമായി നീങ്ങിയ ഉദ്യോഗസ്ഥനാണ് ജോർജ്. അന്വേഷണ സംഘത്തിന്റെ ശക്തമായ നീക്കത്തിലൂടെയാണ് നടനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചതും അത്താണിയിലെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതും. ഇതോടെ ദിലീപ് ഫാൻസിന്റെയും അനുകൂലികളുടേയും കണ്ണിലെ കരടായി ജോർജ്.
സമാനമായ രീതിയിൽ മദനിയുടെ അറസ്റ്റ്, അൻവാർശ്ശേരിയിൽ നടന്ന റെയ്ഡ് ബീമാപള്ളി വെടിവയ്പ്, കുമളി തീവ്രവാദ കേസ് കളമശ്ശേരി എന്നിവയുടെയെല്ലാം അന്വേഷണസംഘങ്ങളിലും പൊലീസ് നടപടികളിലും ഈ പൊലീസ് ഓഫീസറുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ മുസ്‌ളീം സംഘടനകളുടേയും എതിർപ്പും പലഘട്ടത്തിലും ഈ ഐപിഎസ് ഉദ്യോഗസ്ഥന് നേരിടേണ്ടിവന്നു. ചില ദളിത് നേതാക്കൾക്കെതിരെ വയനാട്ടിലും മറ്റും നിരീക്ഷണം നടത്തിയതും മറ്റും ജോർജിനെ ദളിത് വിരോധിയുമാക്കി. എന്നാൽ ഒരു സന്ദർഭത്തിലും കൈക്കൂലിക്കേസിലോ പണം വാങ്ങി കേസൊതുക്കിയ സംഭവത്തിലോ ആരോപണം നേരിട്ടിട്ടില്ല ജോർജ് എന്നതിനാൽ അദ്ദേഹം നല്ലൊരു ഓഫീസറാണെന്ന് പൊലീസിലെ ഒരു വിഭാഗം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ദിലീപിനെ കുരുക്കിയതിലും മറ്റും ഫാൻസ് ഉൾപ്പെടെ ജോർജിന്റെ സ്ഥാനമാറ്റം വൻ ആഘോഷമാക്കി മാറ്റുകയാണ്.
ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച പ്രതികളെ പിടിക്കാൻ നിയോഗിക്കപ്പെട്ട ടൈഗർഫോഴ്‌സിന്റെ നടപടികളാണ് ഇപ്പോൾ അതിന്റെ ചുമതലക്കാരനായ റൂറൽ എസ്‌പി എ വി ജോർജിനും തിരിച്ചടിയായത്. ജോർജ് നിയന്ത്രിക്കുന്ന ടൈഗർഫോഴ്‌സിന്റെ നീക്കങ്ങളിൽ എറണാകുളം റൂറൽ മേഖലയിൽ മിക്ക സ്റ്റേഷനുകളിലും പൊലീസുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് ഫോഴ്‌സ് അംഗങ്ങൾ ആദ്യംതന്നെ സംശയ നിഴലിലാവുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. തങ്ങൾ പ്രതികളെല്ലെന്നും നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും അവർ ഡിജിപിക്ക് വരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ വരാപ്പുഴ എസ്‌ഐയും അറസ്റ്റിലായി. ഇത്തരത്തിൽ കേസന്വേഷണം നീങ്ങുന്നതിനിടെയാണ് ഇന്നലെ ജോർജിന്റെ സ്ഥാനചലനം ഉണ്ടായത്.
ടൈഗർ ഫോഴ്‌സ് പുത്തൻ പരിഷ്‌കാരം
ജില്ലാ റൂറൽ പൊലീസ് മേധാവിയായി എ.വി. ജോർജ് ചുമതലയേറ്റശേഷം കൊണ്ടുവന്ന പുത്തൻ സംവിധാനമായിരുന്നു റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്.). വിവിധ പൊലീസ് സ്റ്റേഷനുകളിലെയും സിഐ. ഓഫീസുകളിലെയും കേസുകളിൽ ആർ.ടി.എഫ്. സംവിധാനത്തിലൂടെ അവസരമൊരുങ്ങി. ഇത് പല സ്റ്റേഷനുകളിലേയും ഉദ്യോഗസ്ഥർക്ക് രുചിച്ചിരുന്നില്ലെന്നും സംസാരമുണ്ട്. അതേസമയം, ആ്ർടിഎഫുകാർക്ക് സ്വതന്ത്രചുമതലകൾ ഏൽപിച്ചതോടെ ഇവരുടെ മേൽ മറ്റാർക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ വിനയായതും. ശ്രീജിത്തിനെയും മറ്റുള്ളവരേയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവർ യഥാർത്ഥ പ്രതികളാണോ എന്നതുപോലും പരിശോധിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് മർദ്ദനം ഉണ്ടാവുന്നതും ശ്രീജിത്തുകൊല്ലപ്പെടുന്നതും. സ്വന്തം സ്‌ക്വാഡിന്റെ വീഴ്ചയാണെന്ന് വന്നതോടെയാണ് ജോർജിന്റെ സ്ഥാനം തെറിച്ചത്.
റൂറൽ എസ്‌പി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമായി ആർ.ടി.എഫുകാർക്ക് ബന്ധമുണ്ടായിരുന്നില്ല. ആർ.ടി.എഫ്. വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ ഇടപെടുന്നതുപോലും എസ്.എച്ച്.ഒ.മാർ അറിഞ്ഞിരുന്നില്ല. കളമശ്ശേരി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയാണ് ആർ.ടി.എഫ്. അംഗങ്ങളായി തിരഞ്ഞെടുത്തത്. ആലുവയും പെരുമ്പാവൂരും കേന്ദ്രീകരിച്ച് ഒരേസമയം 12 പൊലീസുകാരാണ് റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. ഇവർക്ക് സഞ്ചരിക്കാനായി പ്രത്യേക ജീപ്പും അനുവദിച്ചിരുന്നു. ചാര ഷർട്ടും പാന്റ്സുമായിരുന്നു യൂണിഫോം.
ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനും പ്രശ്നബാധിതമേഖലയിൽ വേഗത്തിലെത്തി നടപടിയെടുക്കാനും എസ്‌പി. ഇവരെയാണ് നിയോഗിച്ചിരുന്നത്. റൂറൽ ജില്ലയിലെ എല്ലാ പ്രശ്നങ്ങളിലും ഇത്തരത്തിൽ ആർടിഎഫ് ഇടപെട്ടിരുന്നു. ഇത്തരത്തിൽ ചുറുചുറുക്കുള്ള ടീമിനെ വളർത്തിക്കൊണ്ടുവന്നത് ഒടുവിൽ എസ്‌പിക്ക് ദോഷമായി. ശ്രീജിത്തിനെ മർദ്ദിച്ചവരിൽ ആർടിഎഫ് അംഗങ്ങളും ഉൾപ്പെട്ടുവെന്ന മൊഴികൾ വന്നതോടെ ആർ.ടി.എഫ്. പിരിച്ചുവിടുകയും ചെയ്തു. ഇതിന് പിന്നാലെ എസ്‌പിക്ക് തന്റെ സ്ഥാനവും. ഡിഐജിയായി പ്രൊമോഷൻ നൽകാൻ കേന്ദ്രശുപാർശ എത്തുന്നതിന് തൊട്ടുപിന്നാലെയാണ് ജോർജിന് കസേര നഷ്ടമാകുന്നത്.
ആഘോഷവുമായി ദിലീപ് അനുകൂലികളും
ദിലീപിനെ അറസ്റ്റുചെയ്ത സംഭവം മുതൽ വലിയ സമ്മർദ്ദമാണ് ജോർജിന് നേരിടേണ്ടിവന്നത്. അറസ്റ്റ് ഒഴിവാക്കാൻ പല നീക്കങ്ങളും നടന്നെങ്കിലും അതെല്ലാം അതിജീവിച്ച് തന്ത്രപരമായാണ് ദിലീപിനെ അത്താണിയിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഏറെ വിവാദം സൃഷ്ടിച്ച കേസിൽ ആദ്യഘട്ടങ്ങളിൽ പ്രതിപ്പട്ടികയിലില്ലാതിരുന്ന ദിലീപിനെ തെളിവെല്ലാം ശേഖരിച്ച് അറസ്റ്റ് ചെയ്തതോടെ നടന് 85 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഇതോടെ ദിലീപ് ഫാൻസിന്റെയും എതിരാളിയായി ജോർജ്.
ആലുവയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാൻ ട്രാഫിക് റെഗുലേറ്ററി സമിതി നൽകിയ തീരുമാനം നടപ്പാക്കിയതും എ.വി. ജോർജായിരുന്നു. തിരക്കേറിയ പാതകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയത് വ്യാപാരികളിൽ കടുത്ത എതിർപ്പിനു കാരണമായി. എസ്‌പി.ക്കും എംഎൽഎ.ക്കുമെതിരേ വ്യാപകമായി ഫ്ലക്സ് ഉൾപ്പെടെ സ്ഥാപിച്ച് പ്രചാരണം നടത്തിയെങ്കിലും എസ്‌പി. നടപടിയിൽ ഉറച്ചുനിന്നു. തുടർന്ന് വ്യാപാരികൾ കളക്ടറെ സമീപിച്ചെങ്കിലും ഗതാഗത നിയന്ത്രണ സമിതി തീരുമാനിച്ച സമ്പ്രദായം തുടരാനാണ് നിർദ്ദേശിച്ചത്. ഇതോടെ വ്യാപാരികളുടെയും കണ്ണിലെ കരടായി മാറി ജോർജ്.
ഏതായാലും വരാപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജോർജിനെ മോശക്കാരനാക്കി ചിത്രീകരിക്കാൻ വലിയ കരുനീക്കമാണ് നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും ഉൾപ്പെടെ ജോർജിനെതിരെ രംഗത്തുവന്നു. ഇതോടൊപ്പം ദളിത്-ന്യൂനപക്ഷ സംഘടനകളും ദിലീപ് അനുകൂലികളും സോഷ്യൽമീഡിയയിലും നേരിട്ടും പ്രതികരണങ്ങളുമായി എത്തകയാണിപ്പോൾ. ജോർജിനെതിരെ നടപടിയുണ്ടായതോടെ പല കേന്ദ്രങ്ങളിലും ദിലീപ് അനുകൂലികൾ ആഘോഷവുമായി എത്തിയെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നു.