- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദനിയുടെ അറസ്റ്റ്.... അൻവാർശ്ശേരി റെയ്ഡ്...ബീമാപള്ളി വെടിവെപ്പ്... കുമളി തീവ്രവാദ കേസ്.... കളമശ്ശേരി ബസ് കത്തിക്കൽ; എവി ജോർജ് ദലിത്-മുസ്‌ലിം വിരുദ്ധനെന്ന് സോളിഡാരിറ്റി; താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് മാറ്റിനിർത്തിയിരുന്നെന്ന് ചെന്നിത്തല; എസ് പിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവും; വരാപ്പുഴയിൽ ആലുവ റൂറൽ എസ് പിക്കെതിരെ മുസ്‌ലീം സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും സംയുക്ത പടയൊരുക്കം; കൈയടിക്കാൻ ദിലീപ് ഫാൻസും
കോഴിക്കോട്: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആരോപിതനായ ആലുവ റൂറൽ എസ്‌പി എ.വി ജോർജിനെതിരെ സംയുക്ത നീക്കവുമായി മുസ്‌ലീം സംഘടനകളും പ്രതിപക്ഷവും.ജോർജ് ദലിത്ഫന്യൂനപക്ഷ വിരോധിയാണെന്നും മുസ്‌ലീങ്ങളെ തെരഞ്ഞുപടിച്ച് പീഡിപ്പിക്കുകയാണെന്നും, ജാമഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി ആരോപിച്ചു. ദിലീപിനെ അറസ്റ്റ് ചെയതത് ജോർജായിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് ഫാൻസുകാരും ജോർജിനെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. ജോർജിനു ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറി പോൾ ആന്റണിക്കു ലഭിച്ചു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ മൂന്നു പൊലീസുകാർ ഉൾപ്പെട്ട പ്രത്യേക ടൈഗർ ഫോഴ്സിന്റെ തലവനാണ് എ.വി. ജോർജ്. അദ്ദേഹത്തിന്റെ അറിവോടെയാണു ശ്രീജിത്തിനെ ആളുമാറി വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. എങ്ങനേയും സ്ഥാനക്കയറ്റം ഇല്ലായ്മ ചെയ്യാനാണ് ജോർജ് എതിരാളികളുടെ
കോഴിക്കോട്: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആരോപിതനായ ആലുവ റൂറൽ എസ്‌പി എ.വി ജോർജിനെതിരെ സംയുക്ത നീക്കവുമായി മുസ്‌ലീം സംഘടനകളും പ്രതിപക്ഷവും.ജോർജ് ദലിത്ഫന്യൂനപക്ഷ വിരോധിയാണെന്നും മുസ്‌ലീങ്ങളെ തെരഞ്ഞുപടിച്ച് പീഡിപ്പിക്കുകയാണെന്നും, ജാമഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി ആരോപിച്ചു. ദിലീപിനെ അറസ്റ്റ് ചെയതത് ജോർജായിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് ഫാൻസുകാരും ജോർജിനെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ജോർജിനു ഡി.ഐ.ജിയായി സ്ഥാനക്കയറ്റം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറി പോൾ ആന്റണിക്കു ലഭിച്ചു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ മൂന്നു പൊലീസുകാർ ഉൾപ്പെട്ട പ്രത്യേക ടൈഗർ ഫോഴ്സിന്റെ തലവനാണ് എ.വി. ജോർജ്. അദ്ദേഹത്തിന്റെ അറിവോടെയാണു ശ്രീജിത്തിനെ ആളുമാറി വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. എങ്ങനേയും സ്ഥാനക്കയറ്റം ഇല്ലായ്മ ചെയ്യാനാണ് ജോർജ് എതിരാളികളുടെ ശ്രമം. ഇതിന് വരാപുഴ സംഭവം സമർത്ഥമായി ഉപയോഗിക്കുകയാണ്.
മുസ്‌ലീം ലീഗ് അടക്കമുള്ള വിവിധ മുസ്‌ലീം സംഘടനകൾക്കും ജോർജിന് എതിരായ അഭിപ്രായമാണ് ഉള്ളതെങ്കിലും അവർ പരസ്യമായി പ്രസ്താവന നടത്തിയിട്ടില്ല. എന്നാൽ ജോർജിനെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തണമെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ അങ്ങനെ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. റൂറൽ എസ്‌പിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ദിലീപിനെ അറസ്റ്റ് ചെയ്തതും ഗൂഢാലോചനയാണെന്ന വാദം ഫാൻസുകാർ സജീവമാക്കിയിരുന്നു. നിഗൂഡ ബന്ധങ്ങൾ എന്നും എവി ജോർജിനുണ്ടെന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ നീളുന്നത്. ജോർജിന് ഡിഐജിയായി പ്രെമോഷൻ കിട്ടരുതെന്ന തന്ത്രമാണ് ഇതിലൂടെ നേടിയെടുക്കാൻ ശത്രുക്കളുടെ ശ്രമം.
അതേസമയം ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ചചെയ്യാൻ ജോർജിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ടൈഗർ സ്‌ക്വാഡ് ഏറെ മുന്നോട്ടുപോയിരുന്നെന്നും ഒരു ദുരന്തത്തിന്റെപേരിൽ അടച്ച് ആക്ഷേപിക്കുന്ന ശരിയല്ലെന്നുമാണ് പൊലീസ് സേനയിൽനിന്ന് ഉയരുന്ന വാദം. തീവ്രാവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സംഘടനകൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതുകൊണ്ടാണ് ജോർജ് ഒറ്റപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണ ഇപ്പോഴും ജോർജിന് ഉണ്ടെന്നാണ് പറയുന്നത്. ദിലീപിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പണത്തിന്റെ സ്വാധീനത്തിന് വീഴാത്ത ഉദ്യോഗസ്ഥനാണ് താനെന്ന് ജോർജ് തെളിയിച്ചിരുന്നു.
വരാപ്പുഴ കേസിന്റെ പശ്ചാത്തലത്തിൽ ജോർജിനെ പൊലീസ് സേനയിൽനിന്ന് പുറത്താക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹാണ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. പ്രസ്താവന ഇങ്ങനെ തുടരുന്നു- പൊലീസ് സേനയുടെ ദലിത്-മുസ്‌ലിം വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തുവന്നതാണ്. മദനിയുടെ അൻവാർശ്ശേരി സ്ഥാപനത്തിലെ റെയ്ഡ്, മദനിയുടെ ആദ്യ അറസ്റ്റ് പോലുള്ള കാര്യങ്ങളിൽ ജോർജിന്റെ പങ്ക് വ്യക്തമായിരുന്നു.
ബീമാപള്ളി വെടിവെപ്പ്, കുമളി തീവ്രവാദ കേസ്, കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മഅ്ദനിയടക്കമുള്ളവരെ പ്രതിചേർക്കാനുള്ള ശ്രമങ്ങൾ എന്നിവ ഇതിന്റെ തുടർച്ചയായിരുന്നു. ചില ദലിത് നേതാക്കളെ പിന്തുടർന്ന് നിരീക്ഷണം ഏർപ്പെടുത്തിയെന്ന ആരോപണവും വയനാട്ടിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. അടുത്ത കാലത്തുണ്ടായ പറവൂർ മുജാഹിദ് പ്രവർത്തകരുടെ അറസ്റ്റ്, മാഞ്ഞാലിയിലെ കേസ്, കേരളത്തിൽ ചുമത്തപ്പെട്ട പല യു.എ.പി.എകൾ എന്നിവയിൽ ജോർജിന് പ്രധാന പങ്കുണ്ടായിരുന്നു.
സൗഹൃദ പൊലീസ് പ്രഖ്യാപനങ്ങൾക്കപ്പുറത്ത് സേനയിൽ നടക്കുന്ന ഗ്രൂപ് രൂപവത്കരണങ്ങളെ കുറിച്ച് അന്വേഷണങ്ങൾ നടത്താനും എ.വി. ജോർജിനെപ്പോലുള്ള ഉദ്യോഗസ്ഥരെ പുറത്താക്കാനുമാണ് സർക്കാറും മുഖ്യമന്ത്രിയും മുന്നോട്ടുവരേണ്ടതെന്നും സാലിഹ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കാൻ ആലുവ റൂറൽ എസ്‌പി എ.വി. ജോർജിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ടൈഗർ ഫോഴ്‌സിന്റെ ചുമതലയുള്ള റൂറൽ എസ്‌പിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.
താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കോഴിക്കോട് സിറ്റി കമീഷണറായിരുന്ന എ.വി. ജോർജിനെ ക്രമസമാധാന ചുമതല ഏൽപിക്കാനാവില്ലെന്ന് കണ്ട് മാറ്റിനിർത്തിയിരുന്നു. ശ്രീജിത്ത് കേസിൽ മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നത് ആരെയോ രക്ഷപ്പെടുത്താനാണ്. മെഡിക്കൽ ബോർഡ് ഉണ്ടാക്കുന്നതുതന്നെ നിയമവിരുദ്ധമാണ്. ആഭ്യന്തര വകുപ്പ് ഒഴിയാൻ പിണറായി വിജയൻ മാന്യത കാണിക്കണം. പൊലീസ് ദിവസവും വ്യാജ രേഖകൾ ചമക്കുകയാണ്. അന്വേഷണം സിബിഐയെ എൽപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പട്ടിക പരിശോധിച്ച്, ഒഴിവുകൾ നികത്താനുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണു ജോർജിനു സ്ഥാനക്കയറ്റം നൽകാനുള്ള കേന്ദ്രശിപാർശ എത്തിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രനും ഡി.ഐ.ജി. പദവിക്കുള്ള ശിപാർശപ്പട്ടികയിലുണ്ട്. രണ്ടുവർഷം കൂടുമ്പോൾ സംസ്ഥാനങ്ങളിലെ ഐ.പി.എസ്. ഒഴിവുകൾ കേന്ദ്ര ആഭ്യന്തരവകുപ്പ് വിലയിരുത്താറുണ്ട്. ഇതനുസരിച്ചു 2005 ബാച്ചിലെ രണ്ടു തസ്തികകൾ കേരളത്തിലുണ്ടെന്നു കണ്ടെത്തി. ഇതേത്തുടർന്നാണു ജോർജിനെയും സുരേന്ദ്രനെയും സ്ഥാനക്കയറ്റത്തിനു ശിപാർശ ചെയ്തത്.