- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി
പയ്യന്നൂർ: സ്ത്രീസുരക്ഷ മുഖ്യപ്രമേയമായി സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ അവൾ ഹ്രസ്വ സിനിമ ടിഐ മധുസൂദനൻ എംഎൽഎ പുറത്തിറക്കി. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശി മാധ്യമപ്രവർത്തകൻ യു. ഹരീഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രണയത്തിന്റ പേരിൽ സമീപകാലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് പിന്നിലെ മനഃശാസ്ത്രപരമായതും നിയമപരവുമായ വസ്തുതകൾ പ്രമേയമാക്കിയാണ് അവൾ ഒരുക്കിയിരിക്കുന്നത്. സൗരവ് എം തിരക്കഥയും ജിതിൻ ജിറ്റിക്സ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചു. പയ്യന്നൂർ പൊലീസിന്റെ സഹകരണത്തോടെ എയർബോൺ കോളേജ് ഓഫ് ഏവിയേഷൻസ് ആണ് നിർമ്മാണം.
സാമൂഹിക മാധ്യമങ്ങളിലൂടെയൊപ്പം തന്നെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കും. പയ്യന്നൂർ സെൻട്രൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ പയ്യന്നുർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ, പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെവി ലളിത, എയർബോൺ കോളേജ് ഓഫ് ഏവിയേഷൻസ് എംഡി ഷിജു മോഹൻ, സംവിധായകൻ യു ഹരീഷ് , ഡോ ശ്രുതിൻ ബാലഗോപാൽ എന്നിവർ സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ