- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമല ഇടിഞ്ഞ് ഇറ്റലിയിൽ ഒരു റിസോർട്ട് പാടെ മൂടി പോയി; ചെക്കൗട്ട് ചെയ്തു വീട്ടിൽ പോവാൻ വേണ്ടി കാത്തു നിന്നവരടക്കം 38 പേരും മരിച്ചതായി റിപ്പോർട്ട്; മഞ്ഞുമാറ്റി മൃതദേഹങ്ങൾ പുറത്തെടുക്കാൻ തീവ്രശ്രമം തുടരുന്നു
അമാട്രൈസ്: മധ്യഇറ്റലിയിലെ ഫാരിൻഡോളയിൽ ഹോട്ടലിനുമീതെ മഞ്ഞുമല ഇടിഞ്ഞുവീണ് മുപ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിന് തുടർച്ചയായുണ്ടായ ഹിമപാതത്തിലാണ് സംഭവം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇറ്റലിയിലെ ഗ്രാൻ സാസോ പർവതത്തിനു സമീപമുള്ള റിഗോപിയാനോ എന്ന ഹോട്ടലിനുമീതെ ആറടിയോളം ഉയരമുള്ള മഞ്ഞുമല പതിച്ചത്. ആസമയം ഹോട്ടലിനുള്ളിൽ വിനോദസഞ്ചാരികളും ജീവനക്കാരുമായി മുപ്പത്തിയെട്ട് പേരുണ്ടായിരുന്നു. എല്ലാവരും മഞ്ഞിനടിയിൽപ്പെട്ടു. ഇതിൽ പലരും റൂം ചെക്കൗട്ട് ചെയ്ത് വീട്ടിലേക്ക് പോകാൻ തയ്യാറെടുത്ത് പുറത്ത് നിന്നവരായിരുന്നു. രക്ഷാ പ്രവർത്തനത്തെ മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ മഞ്ഞുമൂടിക്കിടന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകുകയും ചെയ്തു. റോഡുകളും തടസ്സപ്പെട്ടിരിക്കുകയാണ്. ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവസമയത്ത് ഹോട്ടലിനുപുറത്തായിരുന്ന രണ്ടുപേരെ രക്ഷിക്കാനായെന്നും അവർ പറഞ്ഞു. പ്രത്യേക പൊലീസ് സേന ഹെലിക്കോപ്റ്റർവഴി സംഭവസ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ബുധനാഴ
അമാട്രൈസ്: മധ്യഇറ്റലിയിലെ ഫാരിൻഡോളയിൽ ഹോട്ടലിനുമീതെ മഞ്ഞുമല ഇടിഞ്ഞുവീണ് മുപ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിന് തുടർച്ചയായുണ്ടായ ഹിമപാതത്തിലാണ് സംഭവം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്.
ഇറ്റലിയിലെ ഗ്രാൻ സാസോ പർവതത്തിനു സമീപമുള്ള റിഗോപിയാനോ എന്ന ഹോട്ടലിനുമീതെ ആറടിയോളം ഉയരമുള്ള മഞ്ഞുമല പതിച്ചത്. ആസമയം ഹോട്ടലിനുള്ളിൽ വിനോദസഞ്ചാരികളും ജീവനക്കാരുമായി മുപ്പത്തിയെട്ട് പേരുണ്ടായിരുന്നു. എല്ലാവരും മഞ്ഞിനടിയിൽപ്പെട്ടു. ഇതിൽ പലരും റൂം ചെക്കൗട്ട് ചെയ്ത് വീട്ടിലേക്ക് പോകാൻ തയ്യാറെടുത്ത് പുറത്ത് നിന്നവരായിരുന്നു. രക്ഷാ പ്രവർത്തനത്തെ മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.
പ്രദേശം മുഴുവൻ മഞ്ഞുമൂടിക്കിടന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകുകയും ചെയ്തു. റോഡുകളും തടസ്സപ്പെട്ടിരിക്കുകയാണ്. ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവസമയത്ത് ഹോട്ടലിനുപുറത്തായിരുന്ന രണ്ടുപേരെ രക്ഷിക്കാനായെന്നും അവർ പറഞ്ഞു. പ്രത്യേക പൊലീസ് സേന ഹെലിക്കോപ്റ്റർവഴി സംഭവസ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി.
ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ അമാട്രൈസിലെ മോണ്ടിറീലിന് 55 കിലോമീറ്റർ അകലെയാണ് ഹോട്ടൽ. കഴിഞ്ഞ ഓഗസ്റ്റിൽ മുന്നൂറിലേറെപേരുടെ മരണത്തിനുകാരണമായ ഭുചലനമുണ്ടായത് അമാട്രൈസിലായിരുന്നു.