കലാസാഗർ സ്ഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2021ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖാപിച്ചു .

കഥകളി

വേഷം കലാമണ്ഡലം മനോജ്

സംഗീതം കലാമണ്ഡലം ബാലചന്ദ്രൻ

ചെണ്ട ഡോക്ടർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി

മദ്ദളം കലാമണ്ഡലം വേണുക്കുട്ടൻ

ചുട്ടി നീലംപേരൂർ ജയൻ

ഓട്ടൻതുള്ളൽ പുന്നശ്ശേരി പ്രഭാകരൻ

കൂടിയാട്ടം സൂരജ് നമ്പ്യാർ

മോഹിനിയാട്ടം സന്ധ്യാരാജൻ

ഭരതനാട്യം സരിത രാമദേവൻ

തായമ്പക ഡോക്ടർ ശുകപുരം ദിലീപ്

പഞ്ചവാദ്യം

തിമില പെരുവാരം മോഹനൻ മാരാർ

മദ്ദളം കാവിൽ പീതാംബരൻ മാരാർ

ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണൻ

ഇലത്താളം പെരുവാരം സോമൻ (മരണാന്തര ബഹുമതി)

കൊമ്പ് ചെറായി സുനിൽ

മുൻ വര്ഷങ്ങളിലെപ്പോലെത്തന്നെ കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തെരഞ്ഞെടുത്തിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു കുന്നംകുളം കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കുന്നംകുളം ബഥനി സ്‌കൂളിൽവെച്ചു ഒരു പിറന്നാളിന്റെ ഓർമ്മക്ക് പുരസ്‌കാര സമർപ്പണം നടത്താനാണ് തീരുമാനമുണ്ടായിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ജാഗ്രത നിർദ്ദേശം നില നിൽക്കുന്നതിനാൽ പ്രസ്തുത പരിപാടി മറ്റൊരു അവസരത്തിലേക്കു മാറ്റി വെക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. പ്രകൃതിയുടെ ശാന്ത പൂർണമായ അന്തരീക്ഷത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു ലഭിക്കുന്ന അവസരത്തിൽ പുരസ്‌കാര സമർപ്പണം സാഘോഷം നടത്തുന്നതായിരിക്കും.