- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാത്തന്നൂർ: വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവൽക്കരണ പദ്ധതിപ്രകാരം മികച്ചരീതിയിൽ മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുന്ന സ്ഥാപനങ്ങൾക്ക് അവാർഡ് ഏർപ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രിഎ.കെ. ശശീന്ദ്രൻ പറഞ്ഞു.ചാത്തന്നൂർ എസ്.എൻ കോളജിൽ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷത്തൈകളുടെ പരിപാലനം, വളർച്ച എന്നിവ പരിശോധിച്ച് മൂന്നാം വർഷം മുതലാണ് സ്ഥാപനങ്ങളെ അവാർഡിനായി പരിഗണിക്കുക.
ഇതിനായി വനംകുപ്പ് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. വനവൽക്കരണം പരിപാടിയുടെ ഭാഗമായി ഇൻസെന്റീവും നൽകും. കൊല്ലം സാമൂഹ്യവത്കരണ വിഭാഗം നൽകുന്ന രണ്ടായിരം ഫലവൃക്ഷ തൈകൾ കോളജ് കാമ്പസിൽ നട്ടു പരിപാലിക്കും. സ്‌കൂൾ, കോളജ് തലങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം, പട്ടണങ്ങളിൽ നടപ്പാക്കുന്ന നഗരവനം പദ്ധതികളും വൃക്ഷവത്കരണ പദ്ധതികളിൽ ശ്രദ്ധേയമായതാണെന്നും സംസ്ഥാന ത്തിന്റെ ഹരിതകവചം 33 ശതമായി വർദ്ധിപ്പിക്കാനുള്ള ഊർജിതശ്രമമാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
അതിജീവനത്തിന്റെ മാർഗമാണ് പ്രകൃതി സംരക്ഷണമെന്നത് പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജി.എസ്. ജയലാൽ എം.എൽ. എ പറഞ്ഞു. ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കൺസർ വേറ്റർ സഞ്ജയൻകുമാർ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചിറക്കറ ഗ്രാമ പഞ്ചായത്ത് അംഗം, വിനീത ദീപു, കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, കൊല്ലം സോഷ്യൽ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. വി.ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.