കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഇന്ത്യൻ യുവജനങ്ങൾക്കായി ലിബർട്ടി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിങ്സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കൾക്ക് പ്രതിമാസ മിനിമം ബാലൻസ് 25,000 രൂപ നിലനിർത്താനോ അല്ലെങ്കിൽ അത്രയും തന്നെ തുക ഓരോ മാസവും ലിബർട്ടി ഡെബിറ്റ് കാർഡ് വഴി ചെലവഴിക്കാനോ അവസരം നൽകുന്നു. വർഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റൽ കാഷ് ഇൻഷുറൻസും അക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19ഉൾപ്പെടെയുള്ള ആശുപത്രി ചെലവ് കവറേജിലുണ്ട്. ഇത്തരത്തിൽ കവറേജുള്ള രാജ്യത്തെ ആദ്യ സേവിങ്സ് അക്കൗണ്ടാണിത്.

35 വയസിൽ താഴെയുള്ള വർക്കിങ് ക്ലാസിന്റെ ജീവിതശൈലിക്ക് അനുയോജ്യമായിട്ടാണ് ലിബർട്ടി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഒരുപാട് നേട്ടങ്ങൾ ലഭിക്കുന്ന തരത്തിലാണ് ലിബർട്ടി അക്കൗണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ വാരാന്ത്യവും ഭക്ഷണം, വിനോദം, ഷോപ്പിങ്, യാത്ര തുടങ്ങിയവയ്ക്കായി ചെലവഴിച്ചതിന്റെ 5 ശതമാനം കാഷ് ബാക്ക് ലഭിക്കും. വാർഷികമായി ലഭിക്കുന്ന 15,000 രൂപയുടെ നേട്ടങ്ങളിൽ ഉൾപ്പെട്ടതാണ് ഇത്.

വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്ക് സ്ഥിരമായി തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും നവീകരിക്കുകയാണ്, മാത്രമല്ല ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ലിബർട്ടി സേവിങ്സ് അക്കൗണ്ട്, ആക്സിസ് ബാങ്ക് റീടെയ്ൽ ലയബിലിറ്റീസ് & ഡയറക്റ്റ് ബാങ്കിങ് പ്രൊഡക്ട്സ്, ഇവിപി പ്രവീൺ ഭട്ട് പറഞ്ഞു.